നിലമ്പൂർ ആശുപത്രിയിലുള്ളത് 52 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും
ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ്
Update: 2024-07-30 13:52 GMT
മലപ്പുറം: മുണ്ടക്കൈ ദുരന്തത്തിൽപെട്ട 52 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. ശരീരഭാഗങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് നടത്തും . ഇതിന് ശേഷമാകും വയനാട്ടിലേക്ക് കൊണ്ടുപോവുക.
ആശുപത്രിയിൽ പേ വാർഡുകൾ ഒഴിവാക്കിയാണ് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയത്. പരമാവധി ഫ്രീസറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഉണർന്നുപ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതദേഹങ്ങൾക്കായി ചാലിയാർ പുഴയിൽ വലിയരീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. മാവൂർ വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് പി.വി. അൻവർ എം.എൽ.എ നേരത്തെ അറിയിച്ചിരുന്നു.