പട്ടികജാതി വികസനം, ദേവസ്വം വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും
മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണിവ
Update: 2024-06-19 13:44 GMT
തിരുവനന്തപുരം: കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മുഖ്യമന്ത്രിക്ക്. പട്ടികജാതി വികസനം ,ദേവസ്വം വകുപ്പുകൾ കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുക. സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.
ഒരു വകുപ്പ് അധികനാൾ ഒഴിച്ചിടാൻ സാധിക്കില്ല. പാർട്ടി തീരുമാനം എടുക്കുന്നതുവരെ താൽക്കാലികമായാണ് മുഖ്യമന്ത്രി ഈ വകുപ്പുകൾ കൈകാര്യം ചെയ്യുക.
ഇന്നലെയാണ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് രാജി.