എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനു സമീപം പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ചെരിഞ്ഞു
അപകട ഭീഷണി ഉള്ളതിനാൽ കെട്ടിടത്തിന്‍റെ മുകൾഭാഗം പൂർണമായി പൊളിച്ച് നീക്കാൻ ഒരുങ്ങുകയാണ് അധികൃതർ
എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനു സമീപം കെട്ടിടം ചെരിഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് ചരിഞ്ഞത്. അപകട ഭീഷണി ഉള്ളതിനാൽ കെട്ടിടത്തിന്‍റെ മുകൾഭാഗം പൂർണമായി പൊളിച്ച് നീക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
കൊച്ചിയുടെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തമായ മാസ് ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. രാവിലെ ഒൻപതരയോടെയാണ് സംഭവം. കെട്ടിടത്തിൽ റോയൽ ഹോട്ടൽ പ്രവർത്തിക്കുന്ന ഭാഗത്തെ ഭിത്തി ഇടിയുകയായിരുന്നു. ഇതിനടുത്തുള്ള ചെറിയ കടയുടെ ഭിത്തി പൂർണമായും തകർന്നു. തലനാരിഴക്കാണ് കടക്കാരൻ രക്ഷപ്പെട്ടത്.
അപകട ഭീഷണിയുള്ളതിനാൽ കെട്ടിടത്തിന്‍റെ വലിയൊരു ഭാഗം പൂർണമായി പൊളിച്ച് നീക്കാനൊരുങ്ങുകയാണ് അധികൃതർ. കെട്ടിടത്തിന്‍റെ ഭാഗത്തേക്കുള്ള വൈദ്യുതി പൂർണമായും വിച്ഛേദിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.