സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് സര്‍ക്കാര്‍

691 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു

Update: 2021-11-25 06:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ പ്രതികൾ എന്ന് സർക്കാർ. 18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. 691 പേർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചു. മറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി നിയമസഭയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 744 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും രേഖകൾ പറയുന്നു.




നിയമസഭയിൽ   കെ കെ രമ എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗാർഹിക പീഡനം, അതിർത്തി തർക്കം തുടങ്ങി കേസുകൾ വഴി ക്രിമിനലുകളുടെ പട്ടികയിലുൾപ്പെടുന്ന പൊലീസുകാർ മുതൽ ഇടുക്കി നെടുങ്കണ്ടത്തെ കസ്റ്റഡി മരണം പോലുള്ള കേസുകളിലും മൃതദേഹത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചവരും വരെ ക്രിമിനൽ കേസ് പട്ടികയിലുണ്ട്.

പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടാകുന്നതാണ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക. കേസുകളില്‍ ഉള്‍പ്പെട്ട 691 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ തുടരുന്നുണ്ട്. അന്വേഷണ നടപടികള്‍ വൈകുന്നത് കാരണമാണ് ഭൂരിഭാഗം പേരും സേനയില്‍ തുടരുന്നതെന്ന് ആക്ഷേപം ശക്തമാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News