സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി
പി.എസ്.സി ജോലിക്കായി മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യുവാവ് നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം.
Update: 2021-08-03 08:43 GMT
ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിതന്നെ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി. കേരളത്തില്‍ മാത്രമാണ് ഈ പ്രവണതയുള്ളത്. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും സർക്കാർ ജോലിയെന്നത് അന്തിമമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ല. സര്‍ക്കാര്‍ വരുമാനത്തിന്‍റെ 75 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും മറ്റാനുകൂല്യങ്ങള്‍ക്കുമാണ്. കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തെ ജി.ഡി.പി താഴേക്കാണ് പോയിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന് മാത്രമാണ് നോട്ടടിയ്ക്കാന്‍ അവകാശമുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. പി.എസ്.സി ജോലിക്കായി മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യുവാവ് നല്‍കിയ ഹരജിയിലാണ് കോടതി പരാമര്‍ശം.