പ്രതിദിന തീര്‍ഥാടകരുടെ എണ്ണ 90,000 ആയി കുറച്ചു; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളുമായി ദേവസ്വം ബോർഡ്

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ ധാരണയായത്

Update: 2022-12-12 09:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ദേവസ്വം ബോർഡ്. പ്രതിദിനം ദർശനം നടത്താനുള്ള ഭക്തരുടെ എണ്ണം 90,000മായി പരിമിതപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭക്തരുടെ എണ്ണം നിയന്ത്രിക്കാൻ ധാരണയായത്.

ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 1 ലക്ഷം കവിഞ്ഞതോടെയാണ് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്‍റും പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും പങ്കെടുത്തു. ഒരു ലക്ഷത്തിലധികം പേർക്ക് അനുമതി കൊടുത്താൽ പലർക്കും ദർശനം നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കാൻ പ്രതിദിനം 90,000 പേർക്ക് അനുമതി കൊടുക്കാനാണ് യോഗത്തിൽ ധാരണയായത്. ഭക്തരുടെ തിരക്കും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചർച്ചചെയ്യാൻ എല്ലാ ആഴ്ചയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ യോഗം ചേരും.

ശരംകൊത്തി മുതൽ സന്നിധാനം വരെ ഭക്തർക്ക് വെള്ളവും ബിസ്ക്കറ്റും നൽകും. ഭക്തരെ പതിനെട്ടാം പടി കടക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. ദർശനത്തിന്‍റെ സമയം നീട്ടാൻ ആകുമോ എന്ന് മുഖ്യമന്ത്രിയും യോഗത്തിൽ ചോദിച്ചു. 138 കോടിയാണ് മണ്ഡലകാലത്തെ ഇതുവരെയുള്ള ദേവസ്വം ബോർഡിന്‍റെ വരുമാനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News