ബംഗാളിലും തൃപുരയിലും ജനകീയ അടിത്തറ നഷ്ടമായി; സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന് സംഘടനാ റിപ്പോർട്ട്

ദേശഭക്തിയിൽ പൊതിഞ്ഞ ഹിന്ദുത്വ വർഗീയത പ്രത്യേയശാസ്ത്രം വലിയ രീതിയിൽ ആളുകളിൽ വേരോട്ടമുണ്ടാക്കിയിരിക്കുന്നു

Update: 2022-04-06 11:40 GMT
Advertising

പാർട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നതെന്ന് സംഘടനാ റിപ്പോർട്ട്. പാർട്ടി ശക്തമായിരുന്ന ബംഗാളിലും തൃപുരയിലും ജനകീയ അടിത്തറ നഷ്ടമായി. കേരളത്തിലൊഴികെ ബാക്കിയുള്ളിടത്തൊന്നും പാർട്ടി വളരുന്നില്ലെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ഇരിപത്തിമൂന്നാം പാർട്ടി കോൺഗ്രസിൽ പ്കാശ് കാരാട്ട് അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടാണ് മീഡിയാവണിന് ലഭിച്ചത്.

2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃപുരയിൽ ബിജെപിക്കും ആർഎസ്എസിനും ഉണ്ടായ സംഘ ടനാ ശേഷി തിരിച്ചറിയാൻ തൃപുരയിലെ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല എന്ന് സംഘടനാ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ബംഗാളിൽ ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി പേലും ജയിക്കാതിരുന്നത് ഇത് ആദ്യ ആദ്യമായാണ്. ഇക്കാര്യങ്ങൽ വളരെയധികം ഞെട്ടിപ്പിക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ബിജെപിയുടെ വളർച്ചയെ സിപിഎം വേണ്ട രീതിയിൽ മനസിലാക്കാൻ സിപിഎംന്റെ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നും കുറ്റപ്പെടുത്തുന്നുണ്ട്.

ദേശഭക്തിയിൽ പൊതിഞ്ഞ ഹിന്ദുത്വ വർഗീയത പ്രത്യേയശാസ്ത്രം വലിയ രീതിയിൽ ആളുകളിൽ വേരോട്ടമുണ്ടാക്കിയിരിക്കുന്നു. അത് മനസിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല അക്കാര്യം മനസിലാക്കാൻ കഴിയാതിരുന്നത് പാർട്ടിയുടെ വലിയ പാളിച്ചയാണെന്ന് എടുത്തു പറയുന്നുണ്ട്. കൂടാതെ കൊൽക്കത്ത പ്ലീനത്തിലെ പല കാര്യങ്ങലും പാർട്ടിക്ക് നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും സ്വയം വിമർശനം നടത്തുന്നുണ്ട്.

ബിജെപി മുഖ്യ ശത്രു

നിത്യജീവിതത്തിലെ പ്രശ്‌നങ്ങളും സാമ്പത്തിക നയങ്ങളും മാത്രം എടുത്തു പറഞ്ഞല്ല ബിജെപിയെ എതിർക്കേണ്ടത്. കൃത്യമായി അവരുടെ വർഗീയ പ്രത്യേയ ശാസ്രത്രം ജനങ്ങളിലേക്കെത്തിക്കണം. ഇത് ജനങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കുന്നതിൽ പാർട്ടി പരാചയപ്പെട്ടു. ബിജെപിയാണ് പ്രധാന ശത്രു എന്ന കാര്യം പാർട്ടി തിരിച്ചറിയുന്നില്ല. ബിജെപി ശക്തിയല്ലാത്ത സ്ഥലങ്ങളിൽ കോൺഗ്രസിനെ മുഖ്യ എതിരാളിയായി കാണുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. 

കോണ്‍ഗ്രസ് സഖ്യം വേണ്ട

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും എന്നാല്‍ മതേതര കക്ഷികളെ ഒന്നിച്ചു നിർത്തി തീവ്ര ഹന്ദുത്വത്തെ ഒറ്റപ്പെടുത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു. പാർലമെന്റിൽ കേന്ദ്രത്തിനെതിരായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിനെയും ഒപ്പം കൂട്ടാമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News