50 രൂപയുടെ ഊണ് വാങ്ങാനിറങ്ങിയ ആള്‍ക്ക് പൊലീസിന്‍റെ 500 രൂപ പെറ്റി

സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്‍റെ പേരിലായിരുന്നു പിഴ

Update: 2021-08-09 03:33 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹോട്ടലിൽ നിന്നും 50 രൂപയുടെ ഊണ് വാങ്ങാൻ പുറത്തിറങ്ങിയ പ്ലമിംഗ് തൊഴിലാളിക്ക് 500 രൂപ പിഴ ചുമത്തി പൊലീസ്. സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്‍റെ പേരിലായിരുന്നു പിഴ. പെറ്റിയടിച്ച മണ്ണന്തല പൊലീസിന്‍റെ നടപടിയെ വിമർശിച്ച് മണ്ണന്തല സ്വദേശി കുഞ്ഞുമോൻ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

കുഞ്ഞുമോന്‍റെ കുറിപ്പ്

ഇന്ന് ഉച്ചയ്ക്ക് ഞാൻ ഒരു ഊണ് വാങ്ങുവാനായി പുറത്തിറങ്ങി അപ്പോൾ മണ്ണന്തല ജംഗ്ഷനിൽ പോലീസും ചെക്കിങ് നിൽക്കുന്നു അവരോട് ഞാൻ ഒരു ഊണ് വാങ്ങുവാൻ പോകുന്നതായി പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു 2000 രൂപ വേണം. ഞാൻ പറഞ്ഞു സാർ എന്‍റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടിൽ ആണ്. സാധാരണ ഞാൻ വീട്ടിൽ ആഹാരം ഉണ്ടാക്കി കഴിക്കാറാണ് പതിവ്. രാവിലെ ബലിതർപ്പണം നടത്തിയതിനാൽ പിതൃക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതിനാൽ ഒരു ഊണ് വാങ്ങാൻ കടയിൽ പോയി. അതിനാണ് എനിക്ക് 2000 രൂപ ഫൈന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അത് തരാൻ കഴിയില്ല ഞാൻ ഒരു അദ്ദേഹത്തോട് പറയും ചെയ്തു. എന്‍റെ വണ്ടി മണ്ണന്തല പൊലീസ് സ്റ്റേഷനിൽ പിടിച്ചു കൊണ്ടു പോവുകയും അരമണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടിവന്നു.

അവസാനം എനിക്ക് 500 ഫൈൻ നൽകി. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത് എനിക്ക് പ്രതിഷേധിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ മിനിമം ഒരു 500 രൂപ എങ്കിലും കയ്യിൽ ഇല്ലാതെ ആരും പുറത്തിറങ്ങരുത്.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News