മലമ്പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

ജഡത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുള്ളതായി വനംവകുപ്പ് പറഞ്ഞു

Update: 2023-04-07 10:16 GMT
Advertising

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കവക്ക് സമീപം കോഴിമലയിലാണ് സംഭവം. ജഡത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുള്ളതായി വനംവകുപ്പ് പറഞ്ഞു. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ. മുതലമട പഞ്ചായത്തിൽ ഈ മാസം 11ന് ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനം.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഈസ്റ്ററിന് ശേഷം അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിക്കാനിരിക്കെ ഇടുക്കി ചിന്നക്കനാലിലും ശാന്തൻപാറയിലും കാട്ടാനയുടെ ആക്രമണം തുടരുകയാണ്. ഇന്നലെ 301 കോളനിയിലെ ഒരു വീട് കൊമ്പൻ തകർത്തു . ആക്രമണം തുടരുമ്പോഴും പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ വിവിധ വകുപ്പുകൾ തിങ്കളാഴ്ച യോഗം ചേരും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News