ഒരു വീഴ്ചയും ചൂണ്ടിക്കാണിക്കാനില്ല, അപവാദങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്: പിണറായി വിജയന്‍

രണ്ടാം പിണറയി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Update: 2023-05-20 17:37 GMT
Advertising

തിരുവനന്തപുരം: യു.ഡി.എഫും ബി.ജെ.പിയും ഒരേ മനസോടെ എൽ.ഡി.എഫ് സർക്കാരിനെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'അതാണ് ഇന്ന് സെക്രട്ടേറിയറ്റിൽ കണ്ട സമരം. സർക്കാരിൽ ഒരു വീഴ്ചയും ചൂണ്ടിക്കാണിക്കാൻ യു.ഡി.എഫിനില്ല. അപവാദങ്ങളിലാണ് അവർ കേന്ദ്രീകരിച്ചിരിക്കുന്നത്. അപവാദം പ്രചരിപ്പിക്കാൻ വലതുപക്ഷ മാധ്യമങ്ങളും കൂട്ടുനിൽക്കുന്നതാണ് കണ്ടത്. നടപ്പാക്കാൻ പുറപ്പെട്ട പദ്ധതികൾക്ക് തുരങ്കം വെക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചത്'. മുഖ്യമന്ത്രി പറഞ്ഞു



'എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് സർക്കാർ മുന്നേറുകയാണ്. 2016 ന്റെ ദുരന്തം യു.ഡി.എഫ് സർക്കാരായിരുന്നു, ജനം അത് അവസാനിപ്പിച്ചു. 2016 ലെ പെൻഷൻ കുടിശിക ബാക്കി വെച്ചവരാണ് എൽ.ഡി.എഫി നെ കുറ്റം പറയുന്നത്. എൽ.ഡി.എഫ് ആദ്യം തന്നെ ആ കുടിശിക തീർത്തു. ഒപ്പം പെൻഷൻ തുക ഉയർത്തുകയും ചെയ്തു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമോയെന്ന സംശയം ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഉണ്ടായിത്തുടങ്ങി'. മുഖ്യമന്ത്രി പറഞ്ഞു.


രണ്ടാം പിണറയി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം




Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News