മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് ലീഗ്; യു.ഡി.എഫ് ഏകോപന സമിതിയിൽ തീരുമാനമായില്ല
ഫെബ്രുവരി 13ന് വീണ്ടും ഉഭയകക്ഷി ചർച്ച നടക്കും.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിന്റെ ആവശ്യത്തിൽ ഇന്ന് നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും തീരുമാനമായില്ല. അടുത്ത ആഴ്ച നടക്കുന്ന ഏകോപന സമിതി യോഗത്തിന് മുമ്പ് വീണ്ടും ചർച്ച നടക്കും. ഫെബ്രുവരി 13നാണ് അടുത്ത ചർച്ച.
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട്, അല്ലെങ്കിൽ കണ്ണൂർ, വടകര സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ട എന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. അതേസമയം ലീഗിനെ പിണക്കുന്നത് വലിയ തിരച്ചടിയാകുമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. എ.ഐ.സി.സി നേതൃത്വവുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം എം.എം ഹസൻ പറഞ്ഞിരുന്നു.