തിരുവനന്തപുരം മലയൻകീഴിൽ നാലുവയസുകാരന്റെ മരണം; ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം

ഗോവ യാത്രയ്ക്കിടെ കഴിച്ച ചിക്കൻ ആണ് മരണത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം.

Update: 2023-09-04 11:36 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: മലയിൻകീഴിൽ നാലു വയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഗോവ യാത്രയ്ക്കിടെ കഴിച്ച ചിക്കൻ ആണ് മരണത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.

ഉത്രാടദിനത്തിൽ കുട്ടിയും കുടുംബവും ഗോവയില്‍ വിനോദയാത്ര പോയിരുന്നു. ഇതിനുശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത‌ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് കുട്ടിയെ പല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് തന്നെ കുട്ടിയെ മടക്കി അയച്ചു. വീട്ടിലെത്തിയതിനു പിന്നാലെ അസ്വസ്ഥത പ്രകടപ്പിച്ച കുട്ടിയെ രാവിലെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപെ കുട്ടി മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് കഴിച്ച ചിക്കനിൽ നിന്നുണ്ടായ വിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്.

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News