മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ തർക്കം: ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയിലെടുത്ത കേസിലാണു രഹസ്യമൊഴി രേഖപ്പെടുത്തുന്നത്

Update: 2024-05-21 01:40 GMT
Editor : Shaheer | By : Web Desk

കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദു, മേയർ ആര്യാ രാജേന്ദ്രൻ 

Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിക്കു മുന്നിലാണ് മൊഴി രേഖപ്പെടുത്തുക.

ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ കേസെടുത്തിരുന്നു. ഇതിലാണിപ്പോള്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ലൈംഗിക അധിക്ഷേപക്കുറ്റം ചുമത്തുന്ന കേസുകളിൽ പരാതിക്കാരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് സ്വാഭാവിക നടപടിക്രമമാണ്. ഇതിനായി കന്‍റോണ്‍മെന്‍റ് പൊലീസ് നേരത്തെ തന്നെ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

എന്നാല്‍, മജിസ്ട്രേറ്റ് മാറിപ്പോയതോടുകൂടിയാണ് മറ്റൊരു കോടതിയിലേക്ക് അപേക്ഷ മാറ്റിയത്. മൊഴി രേഖപ്പെടുത്തുന്നതോടെ പൊലീസിന് എത്രയും വേഗം അന്വേഷണ റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കേണ്ടി വരും. അതിനുമുൻപ് നിയമോപദേശം നേടി തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് നീക്കം.

Full View

Summary: Thiruvananthapuram Mayor Arya Rajendran's confidential statement on the dispute with the KSRTC driver will be recorded today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News