തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

അമ്പലമുക്കില്‍ കഴിഞ്ഞ ഞാറാഴ്ചയാണ് കടക്കുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2022-02-08 03:30 GMT
Advertising

തിരുവനന്തപുരം അമ്പലമുക്കില്‍ കടക്കുള്ളില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 11 മണിയോടെ കടയിലേക്ക് പോയ ആള്‍ 20 മിനിറ്റിനകം തിരിച്ചെത്തിയതായി വീഡിയോയില്‍ കാണാം. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പ്രതിയാണെന്ന് ഉറപ്പിക്കാത്തതിനാലാണ് ദൃശ്യങ്ങള്‍ പുറത്ത് വിടാത്തതെന്ന് പൊലീസ് പറഞ്ഞു. കൈയില്‍ മുറിവ് ഉണ്ടായിരുന്നതായി സാക്ഷിമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അമ്പലമുക്കില്‍ കഴിഞ്ഞ ഞാറാഴ്ചയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിനീത വിജയന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.

വിനീതയുടെ നാലരപ്പവന്റെ സ്വര്‍ണമാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഹാന്‍ഡ് ബാഗിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെടാത്തത് സംശയമുണര്‍ത്തുന്നുണ്ട്. കൊലയ്ക്കുശേഷം അലങ്കാരച്ചെടി വില്‍പ്പന കേന്ദ്രത്തിന്റെ പിന്നിലൂടെയാണ് കൃത്യം നടത്തിയവര്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. ഞായര്‍ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിനകത്തും പുറത്തും പൊലീസ് പരിശോധന നടക്കുന്നതിനിടെയാണ് നഗരത്തെ നടുക്കിയ അരുംകൊലയുണ്ടായത്.

അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റുകൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News