ദേശീയാംഗീകാരത്തിന്‍റെ തിളക്കത്തിൽ ടൈഗ്രിസ് വാലി; വെൽനെസിൽ ലോകത്തിന്‍റെ പുതിയ ശ്രദ്ധാകേന്ദ്രം

വർഷത്തിൽ ഒമ്പത് മാസവും മഴ പെയ്യുന്ന പ്രദേശമായതിനാൽ വിവിധ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവുമാണ് ഇവിടെയുള്ളത്.

Update: 2022-10-27 14:28 GMT
By : Web Desk
Advertising

ലോകത്തെ എട്ട് ബയോഡൈവേഴ്സിറ്റി ഹോട്സ്പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ട മലനിരകളുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ടൈഗ്രിസ് വാലി വെൽനെസ് റിട്രീറ്റ് സെന്‍ററിന് സ്വദേശ് സമ്മാൻ ലഭിച്ചു. ശരീരത്തിനും മനസിനും സൗഖ്യം പകരുന്ന ചികിത്സയും ജീവിതരീതികളും ഒരുമിപ്പിക്കുന്നതിലൂടെ ആഗോളശ്രദ്ധ നേടിയ ടൈഗ്രിസ് വാലിക്ക് ആരോഗ്യപരിചരണ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ദേശീയാംഗീകാരം ലഭിച്ചത്. ഡൽഹി വിജ്ഞാൻഭവനിൽ നടന്ന എപിഎൻ - സ്വദേശ് ടൂറിസം കോൺക്ലേവിൽ ടൈഗ്രിസ് വാലി ചെയർമാനും എംഡിയുമായ ഡോ. മുഹമ്മദ് ഷരീഫ് അവാർഡ് ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായിക്, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാൽ മഹാരാജ്, ഗോവ ടൂറിസം മന്ത്രി രോഹൻ ഗൗണ്ടെ എന്നിവർ പങ്കെടുത്തു.


വയനാടിന്‍റെ താഴ്വരയിൽ, തുഷാരഗിരി വെള്ളച്ചാട്ടത്തിന്‍റെ തൊട്ടടുത്ത് പശ്ചിമഘട്ട മലനിരകൾക്ക് സമീപമാണ് ടൈഗ്രിസ് വാലി സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒമ്പത് മാസവും മഴ പെയ്യുന്ന പ്രദേശമായതിനാൽ വിവിധ ചികിത്സകൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവുമാണ് ഇവിടെയുള്ളത്.ഹിമാലയത്തേക്കാൾ പഴക്കമുള്ള പശ്ചിമഘട്ടത്തിൽ നിന്നൊഴുകി വരുന്ന ഔഷധഗുണമുള്ള നീരുറവയും 10,000ത്തിലധികം ഔഷധ സസ്യങ്ങളുടെ സാന്നിധ്യവും എടുത്തുപറയേണ്ട സവിശേഷതകളിൽ ചിലതാണ്. പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യം ടൈഗ്രിസ് വാലിയിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ശുദ്ധവായുവിന്‍റെ സാന്നിധ്യം ഉറപ്പാക്കുന്നു.

ജീവിതരീതികളിലൂടെ രോഗമില്ലാത്ത ജീവിതം നയിക്കാൻ സഹായിക്കുന്ന വെൽനസ് പരിചരണവും രാജ്യം അംഗീകരിച്ച വിവിധ ആയുഷ് ചികിത്സകളടക്കം സമഗ്രമായ പാക്കേജാണ് ടൈഗ്രിസ് വാലിയിലേത്. നീന്തൽക്കുളങ്ങൾ, ഹെൽത്ത് സ്പാകൾ, മസാജിംഗ് ഫിറ്റ്നസ് സെന്‍ററുകള്‍, മെഡിറ്റേഷന്‍ യോഗ ഹാൾ, ഹെർബ്സ് ഹൗസ്, ലബോറട്ടറി, ഡെന്‍റൽ സ്റ്റുഡിയോ, ടൈഗ്രിസ് ഡാം, നാനാതരം വിഭവങ്ങൾ വിളമ്പുന്ന വെൽനെസ് റെസ്റ്റോറന്‍റ്, ലൈബ്രറി, വിശാലമായ ബോർഡ് റൂം, കഫേ, ഫിസിയോതെറാപ്പി റിജുവനേഷൻ സെന്‍റർ, നടപ്പാതകൾ, ഗസീബോ, ഓർഗാനിക് ഫാം, ആംഫി തിയറ്റർ, വിശാലമായ പൂന്തോട്ടം, പച്ചക്കറി ഗാർഡൻ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ടൈഗ്രിസ് വാലി ഒരുക്കിയിട്ടുള്ളത്. ടൈഗ്രിസിലെ ചികിത്സകളും വെൽനെസ് പരിചരണവും തുടർചികിത്സ ഒഴിവാക്കിയുള്ള ജീവിതമാണ് ലക്ഷ്യമിടുന്നത്.


ആയുർവേദം, യുനാനി, യോഗ, സിദ്ധവൈദ്യം തുടങ്ങി രാജ്യം അംഗീകരിച്ച ആയുഷ് ചികിത്സകൾ കൂടാതെ ചൈനീസ് ചികിത്സാ രീതിയായ അക്യുപങ്ചറും ടൈഗ്രിസ് വാലിയിലുണ്ട്. ശരീരത്തിനും മനസിനും സൗഖ്യം പകരുന്നതിനൊപ്പം ഔഷധങ്ങളില്ലാത്ത തുടർജീവിതം സാധ്യമാക്കുകയുമാണ് ടൈഗ്രിസ് വാലി വെൽനെസ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.

ആഗോളതലത്തിൽ തന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ടൈഗ്രിസ് വാലിയിൽ വിവിധ ചികിത്സാ രീതികളിലും വെൽനെസ് പരിപാലനത്തിലും വൈദഗ്ധ്യം നേടിയവരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്‍റെ സാന്നിധ്യം കൊണ്ടും അത്യാധുനിക സൗകര്യങ്ങളും ചികിത്സാ രീതികളും കൊണ്ടും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ വെൽനസ് കേന്ദ്രമായി ടൈഗ്രിസ് വാലി മാറിക്കഴിഞ്ഞു. ലോകത്തെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ടൈഗ്രിസ് വാലി വെൽനസ് കേന്ദ്രം തേടി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഒഴുകിയെത്തുന്നത്. സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, റഷ്യ, ഉക്രെയ്ൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, ബൽജിയം, ഓസ്ട്രിയ, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് ഇപ്പോൾ പ്രധാനമായും ടൈഗ്രിസ് വാലിയിലെത്തുന്നത്.

ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രകൃതിയിലേക്ക് മടങ്ങുന്ന കാലത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ആധുനിക സൗകര്യങ്ങൾ സമന്വയിപ്പിച്ച ടൈഗ്രിസ് വാലി റിട്രീറ്റ് സെന്‍ററിന്‍റെ പ്രവർത്തനം ലോകശ്രദ്ധ നേടുകയാണ്.

Tags:    

By - Web Desk

contributor

Similar News