മരംമുറി വിവാദം ചർച്ച ചെയ്യാതെ ഇടതു മുന്നണി യോഗം

വിവാദങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാൻ ചില ഘടകകക്ഷികൾ തീരുമാനിച്ചിരുന്നെങ്കിലും 40 മിനിട്ട് നീണ്ടുനിന്ന യോഗത്തിൽ വിഷയം ചർച്ചയ്‌ക്കെടുത്തില്ല

Update: 2021-06-21 15:05 GMT
Editor : Shaheer | By : Web Desk
Advertising

ഏറെ കോളിളക്കം സൃഷ്ടിച്ച മരംമുറി വിവാദം ചർച്ച ചെയ്യാതെ ഇടതു മുന്നണി യോഗം. മുഖ്യമന്ത്രി പിണറായി വിജയനടക്കം സംബന്ധിച്ച ഇന്നത്തെ യോഗത്തിലാണ് സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ വിവാദം ഒരു മിനിറ്റുപോലും ചർച്ച ചെയ്യാതെ ഒഴിവാക്കിയത്.

വിവാദങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാൻ ചില ഘടകകക്ഷികൾ തീരുമാനിച്ചിരുന്നെങ്കിലും മുന്നണി ചർച്ചകളിലേക്ക് കടക്കാത്തതുകൊണ്ട് സാധിച്ചില്ല. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയമായിരുന്നിട്ടും ഒരു ചർച്ചയും ഇന്നത്തെ മുന്നണി യോഗത്തിലുണ്ടായില്ല. 40 മിനിട്ട് നീണ്ടുനിന്ന യോഗത്തിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധം മാത്രമാണ് ചർച്ചയ്ക്കു വന്നത്.

മുഖ്യമന്ത്രിക്ക് നേരത്തെ പോകേണ്ടതുകൊണ്ട് മറ്റ് ചർച്ചകൾ നടന്നില്ല. വിവാദത്തിലൂടെയുണ്ടായ അവ്യക്തത നീക്കണമെന്നായിരുന്നു ചില ഘടകകക്ഷികളുടെ നിലപാട്. ഇക്കാര്യം യോഗത്തിൽ ഉന്നയിക്കണമെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, അതിനുള്ള അവസരം ലഭിച്ചില്ല. കർഷകരുടെ താൽപര്യം സംരക്ഷിക്കാനായിരുന്നു ഉത്തരവെന്ന ന്യായീകരണമാണ് ഇടതുമുന്നണി കൺവീനർ നൽകിയത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News