സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു
നിലവിൽ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്
Update: 2024-07-10 14:10 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് പുതുതായി രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവിൽ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്, ഇതിൽ മൂന്ന് പേർ തിരുവനന്തപുരത്തു നിന്നാണ്.
കഴിഞ്ഞ ദിവസം കോളറ സ്ഥിരീകരിച്ച നെയ്യാറ്റിൻകരയിലെ കെയർ ഹോമിൽ തന്നെയാണ് വീണ്ടും രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. അവിടെ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചതിനെ തുടർന്ന് 12 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിൽ രണ്ട് പേരുടെ ഫലത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ ചികിത്സാഫലം പുറത്തുവരുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം.