സർക്കാരിന്‍റെ ജനസദസ് പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കും

പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസുമാണ് സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്

Update: 2023-09-21 05:09 GMT
Editor : Jaisy Thomas | By : Web Desk

യുഡിഎഫ് യോഗത്തില്‍ നിന്ന്

Advertising

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ജനസദസ് പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കും. ജനസദസ് , പാർട്ടി പരിപാടിയെന്ന് വിലയിരുത്തിയാണ് യു.ഡി.എഫ് തീരുമാനം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുക.

പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ചുള്ള ബഹുജന സദസുമാണ് സർക്കാർ നടത്താൻ ഉദ്ദേശിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശലക്ഷ്യം. മഞ്ചേശ്വരത്ത് നിന്നാണ് ജനസദസിന് തുടക്കമാകുക. പരിപാടിയുടെ സംസ്ഥാനതല കോർഡിനേറ്ററായി പാർലമെന്‍ററികാര്യ മന്ത്രിയെയും ഏകോപനത്തിനായി കീഴ് സെക്രട്ടറിയെയും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതത് ജില്ലകളിലെ മന്ത്രിമാർക്കായിരിക്കും അവിടങ്ങളിലെ പരിപാടി ഏകോപിപ്പിക്കാനുള്ള ചുമതല. മന്ത്രിമാരില്ലാത്ത ജില്ലകളിൽ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അക്കാര്യങ്ങള്‍ നിർവഹിക്കും. സാംസ്കാരിക പരിപാടികള്‍ അടക്കം ഉള്‍പ്പെടുത്തി ജനപങ്കാളിത്തം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News