ആർ.എസ്.എസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഉസ്മാൻ കട്ടപ്പനക്ക് ജാമ്യം
മതസ്പർധ വളർത്തിയെന്ന കുറ്റം ചുമത്തിയാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്
Update: 2022-01-20 08:23 GMT
ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകൻ ഉസ്മാൻ കട്ടപ്പനക്ക് ജാമ്യം. മതസ്പർധ വളർത്തിയെന്ന കുറ്റം ചുമത്തിയാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആർ.എസ്.എസ് ആക്രമണനീക്കത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി ആറിനായിരുന്നു ഉസ്മാനെ അറസ്റ്റ് ചെയ്തത്.