സ്‌കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചത് കോടതി നിർദേശപ്രകാരം; അധ്യാപക സംഘടനകളെ വിമർശിച്ച് വി ശിവൻകുട്ടി

സ്കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉയർത്താൻ പോകുന്നു എന്ന ചർച്ച വന്നപ്പോൾ തന്നെ അധ്യാപകർ എതിർപ്പുമായി രംഗത്തുവന്നിരുന്നു

Update: 2024-06-09 01:33 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സ്കൂൾ പ്രവൃത്തി ദിനങ്ങൾ വർധിപ്പിച്ചത് എതിർത്ത അധ്യാപക സംഘടനകളെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോടതി നിർദ്ദേശപ്രകാരമാണ് പ്രവൃത്തി ദിനങ്ങൾ കൂട്ടിയത്. തീരുമാനം കൊണ്ട് കുട്ടികൾക്ക് ഗുണമേയുള്ളൂ എന്നും നിയമപരമായി നീങ്ങുന്നവർക്ക് ആകാമെന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു.

സ്കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉയർത്താൻ പോകുന്നു എന്ന ചർച്ച വന്നപ്പോൾ തന്നെ അധ്യാപകർ എതിർപ്പുമായി രംഗത്തുവന്നിരുന്നു. തീരുമാനം അശാസ്ത്രീയമാണെന്നും അത് കുട്ടികളുടെ മാനസിക സമ്മർദ്ദം ഉയർത്തുമെന്നും അധ്യാപകർ വാദിച്ചു. എന്നാൽ കോടതി കയറിയ വിഷയം ആയതിനാൽ തീരുമാനം നടപ്പിലാക്കണം എന്ന നിലപാടിൽ വിദ്യാഭ്യാസ വകുപ്പ് ഉറച്ചുനിന്നു. വിദ്യാർത്ഥികൾക്ക് ഗുണമുള്ള കാര്യത്തിനെ എതിർക്കുന്നത് ശരിയല്ല എന്ന് മന്ത്രി വി ശിവൻകുട്ടി പറയുന്നു.

നിയമസാധുതയുള്ള കാര്യം മാത്രമാണ് ചെയ്തത്. കുറച്ച് ദിവസങ്ങൾ കൂടി കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിക്കുന്നത് നല്ലതല്ലേ എന്നും മന്ത്രി ചോദിക്കുന്നു. പക്ഷേ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാൻ പ്രതിപക്ഷ സംഘടനകൾ തയ്യാറല്ല.

സർക്കാർ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ്സ് സംഘടനയായ KPSTA ഉടൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്യും. ഈ മാസം 11ന് തലസ്ഥാനത്ത് പ്രതിഷേധ സദസ്സ് നടത്താനും അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News