വൈത്തിരി പൊലീസ് ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു

ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ ഉയോഗിച്ച കേസിൽ നിന്ന് ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് സസ്‌പെൻഷൻ

Update: 2023-09-15 13:32 GMT
Advertising

വയനാട്: വൈത്തിരി പൊലീസ് ഇൻസ്‌പെക്ടർ ജയനെ സസ്‌പെൻഡ് ചെയ്തു. ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ ഉയോഗിച്ച കേസിൽ നിന്ന് ഹോം സ്റ്റേ ഉടമയെ ഒഴിവാക്കാൻ കൈക്കൂലി വാങ്ങിയ കേസിലാണ് സസ്‌പെൻഷൻ. ജയൻ ഒന്നേകാൽ ലക്ഷം കൈക്കൂലിവാങ്ങിയെന്നാണ് കണ്ടെത്തൽ.

ഡി.ജെ പാർട്ടിക്കായും വിലപ്പനക്കായും കൊണ്ടുവന്ന എം.ഡി.എം.എ സുക്ഷിച്ച സംഭവത്തിൽ ഒമ്പതംഗ സംഘത്തെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പത്താം പ്രതിയാണ് ഹോംസ്‌റ്റേ ഉടമ. ഇയാളെ കേസിൽ നിന്നും ഒഴിവാക്കാനായി കൈക്കൂലി ജയൻ വാങ്ങിയെന്ന ആരോപണമുയരുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News