ഹിന്ദുഐക്യവേദി നേതാവ് തനിക്കെതിരെ സംസാരിക്കുന്നത് മന്ത്രി രാജീവിന്റെ നിർദേശപ്രകാരം: വി.ഡി സതീശൻ

മന്ത്രിയുടെ വീട്ടിലെ നിത്യ സന്ദർശകനാണ് ഹിന്ദു ഐക്യവേദി നേതാവ്. രാജീവിനെ ഇയാൾ തെരഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ടെന്നും സതീശൻ

Update: 2022-07-13 07:59 GMT
Editor : rishad | By : Web Desk
ഹിന്ദുഐക്യവേദി നേതാവ് തനിക്കെതിരെ സംസാരിക്കുന്നത് മന്ത്രി രാജീവിന്റെ നിർദേശപ്രകാരം: വി.ഡി സതീശൻ
AddThis Website Tools
Advertising

തിരുവനന്തപുരം: മന്ത്രി പി. രാജീവിന്റെ നിർദേശ പ്രകാരമാണ് ഹിന്ദുഐക്യവേദി നേതാവ് തനിക്കെതിരെ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിയുടെ വീട്ടിലെ നിത്യ സന്ദർശകനാണ് ഹിന്ദു ഐക്യവേദി നേതാവ്. രാജീവിനെ ഇയാൾ തെരഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ടെന്നും സതീശൻ ആരോപിച്ചു.

വി.ഡി സതീശൻ ആർ.എസ്‌.എസ്  വോട്ട്‌ തേടിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബുവാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നത്. 

അതേസമയം സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന എസ്.ഡി.പി.ഐയെയും ആർ.എസ്.എസിനെയും ഒരുമിച്ച് നിർത്തുന്നത് കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. വിമർശിക്കുന്നതിനു പകരം പ്രതിപക്ഷം അവരുമായി വേദി പങ്കിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ അക്രമങ്ങളിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും എത്ര നിരപരാധികളെയാണ് ക്രൂരമായി സി.പി.എം കൊലപ്പെടുത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആർ.എസ്.എസിന്‍റെ വോട്ട് വാങ്ങി സഭയിൽ എത്തിയ ആളാണ് മുഖ്യമന്ത്രിയെന്നും സതീശൻ വിമർശിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News