കെ എം ഷാജിയെ വിജിലൻസ് ചോദ്യംചെയ്യും; ഇന്ന് നോട്ടീസ് നല്‍കും

ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

Update: 2021-04-15 04:27 GMT
Advertising

അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎല്‍എയെ വിജിലൻസ് ചോദ്യംചെയ്യും. ഷാജിക്ക് വിജിലൻസ് ഇന്ന് നോട്ടീസ് നൽകും. ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിൽ നടത്തിയ റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

കണ്ണൂരിലെ വീട്ടില്‍ നിന്നാണ് 47 ലക്ഷം രൂപ കണ്ടെത്തിയത്. ഈ പണത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ കെ എം ഷാജി  സമയം ചോദിച്ചിരുന്നു. പിടിച്ചെടുത്ത പണം സംബന്ധിച്ചാണ് കെ എം ഷാജിയെ പ്രധാനമായും ചോദ്യംചെയ്യുക. പണത്തിനൊപ്പം വിദേശ കറൻസിയും 50 പവൻ സ്വർണവും 72 രേഖകളും കൂടി പിടിച്ചെടുത്തിരുന്നു.

വിദേശ കറന്‍സിയും സ്വര്‍ണവും വിജിലന്‍സ് പിന്നീട് തിരികെ നല്‍കി. വിദേശ കറന്‍സി കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നാണ് ഷാജി പറഞ്ഞത്. 

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News