വിഴിഞ്ഞം തുറമുഖ പദ്ധതി വൈകും; അദാനി ഗ്രൂപ്പ് 2024 വരെ സമയം തേടി

2019ല്‍ തീര്‍ക്കേണ്ട പദ്ധതി പൂര്‍ത്തിയാക്കാതെ വീണ്ടും സമയം നീട്ടി ചോദിക്കുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പ്

Update: 2021-09-23 09:14 GMT
Advertising

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നത് ഏറെ നീളും. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ അദാനി ഗ്രൂപ്പ് സമയം തേടി. എന്നാല്‍ 2019 ല്‍ തീര്‍ക്കേണ്ട പദ്ധതി ഇപ്പോഴും പൂര്‍ത്തിയാക്കാതെ വീണ്ടും സമയം നീട്ടി ചോദിക്കുന്നതില്‍ സര്‍ക്കാരിന് യോജിപ്പില്ല. ആര്‍ബിട്രല്‍ ട്രിബൂണലില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കുമെന്നാണ് സൂചന. 

വിഴിഞ്ഞം പദ്ധതിക്കുള്ള കരാര്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2015ല്‍ ഒപ്പുവെച്ചപ്പോള്‍ 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വാഗ്ദാനം. എന്നാല്‍ വര്‍ഷം ആറ് ആയിട്ടും പദ്ധതി എവിടേയും എത്തിയില്ല. പ്രകൃതിക്ഷോഭവും കല്ല് ലഭിക്കാനുള്ള പ്രശ്നങ്ങളും മൂലം പുലിമുട്ട് നിര്‍മ്മാണം വൈകുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്നാണ് വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ആര്‍ബിട്രല്‍ ട്രിബൂണലില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരും കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. 

റെയില്‍ കണക്ടിവിറ്റി വൈകി, അതിര്‍ത്തി മതില്‍ നിര്‍മ്മാണം വൈകി തുടങ്ങിയ കുറ്റങ്ങളാണ് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് ഉയര്‍ത്തുന്നത്. ഓഖിയും, രണ്ട് പ്രളയവും,നാട്ടുകാരുടെ പ്രതിഷേധവും എല്ലാം പദ്ധതി വൈകാന്‍ കാരണമായതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News