ഡേവിഡ് രാജു ഇനി വെറും ഒരു വ്യക്തിയുടെ പേരല്ല, 'കടന്നല്‍' ആണ് അവന്‍!

കോട്ടയം സ്വദേശിയായ ഡേവിഡ് കഴിഞ്ഞ 17 വര്‍ഷമായി പ്രകൃതി പഠന രംഗത്ത് സജീവമാണ്

Update: 2022-11-04 16:18 GMT
Editor : ijas | By : Web Desk
Advertising

പുതിയ കടന്നല്‍ സ്പീഷിസിന് ഇനി മലയാളിയുടെ പേര്. കോട്ടയം സ്വദേശിയും പ്രകൃതിശാസ്ത്രജ്ഞനുമായ ഡേവിഡ് രാജുവിന്‍റെ പേരാണ് കടന്നലിന് നല്‍കിയത്. തിഫിയ കടന്നല്‍ ജനുസ്സില്‍ പുതുതായി കണ്ടെത്തിയ സ്പീഷീസുകള്‍ക്കാണ് ഡേവിഡിന്‍റെ പേര് നല്‍കിയത്. ഇവ Tiphia davidrajui(ഡേവിഡ് രാജു കടന്നൽ) എന്നറിയപ്പെടും. പ്രകൃതിപഠനത്തിനും ചരിത്രത്തിനും ഡേവിഡ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആദരം.

Full View

കോട്ടയം പരുത്തുപാറ സ്വദേശിയായ ഡേവിഡ് കഴിഞ്ഞ 17 വര്‍ഷമായി പ്രകൃതി പഠന രംഗത്ത് സജീവമാണ്. കോട്ടയം ബസേലിയസ് കോളജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം തുടരവെ നാച്വര്‍ സൊസൈറ്റിയുമായി അടുത്തിടപഴകിയിരുന്നു. മുമ്പ് മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും വിവിധ ദേശീയ പാർക്കുകളിൽ പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് നിലവില്‍ കൊച്ചിയിലെ പ്രശസ്ത ഹോട്ടലില്‍ പ്രവര്‍ത്തിച്ചുവരികയാണ്. കേരളത്തിലെ പാമ്പുകളെ കുറിച്ച് സമഗ്ര വിവരം പങ്കുവെക്കുന്ന സ്നേക് പീഡിയ എന്ന ആപ്പിലും ഡേവിഡ് സജീവമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News