വയനാട് ഉരുള്‍പൊട്ടല്‍; താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്

Update: 2024-07-30 03:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: വയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്നും അധികൃതര്‍ അറിയിച്ചു.

ചുരം ഏട്ടാം വളവിന് മുകളിൽ ഇന്നു പുലർച്ചെ ഇടിഞ്ഞു വീണ മണ്ണ് ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്തു.മേപ്പാടി ദുരന്ത പശ്ചാത്തലത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിക്കേണ്ടതിനാലും രക്ഷാപ്രവർത്തനത്തിനായുള്ള യന്ത്രസാമിഗ്രികൾ വയനാട്ടിലേക്ക് കൊണ്ടു പോകേണ്ടതിനാലും വലിയ വാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രക്കാർ ചുരം കയറരുതെന്ന് നാട്ടുകാർ പറഞ്ഞു.

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിലും ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലും ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും അതത്‌ ഓഫീസുകളിൽ/ സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കേണ്ടതും ദുരന്തനിവാരണ ഏകോപന പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുമാണെന്ന് വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാകലക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ ജില്ലവിട്ട്‌ പോകാൻ പാടുള്ളതല്ല. ഇക്കാര്യം സ്ഥാപന മേധാവികൾ ഉറപ്പ്‌ വരുത്തേണ്ടതാണെന്നും കലക്ടര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.15 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു വയസുള്ള കുട്ടിയടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. ചൂരൽമല സ്കൂളിന് സമീപം നാല് മണിയോടെ വീണ്ടും ഉരുൾപൊട്ടി. പാലങ്ങൾ തകർന്ന് പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ചൂരൽമലയിൽനിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയെന്നും വിവരമുണ്ട്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറിയിട്ടുണ്ട്. പുഴ ഗതിമാറി ഒഴുകുകയാണ്. ചൂരൽമല, കൽപ്പറ്റ ടൗണുകളിൽ വെള്ളം കയറി.

കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടിയെന്ന് സംശയമുണ്ട്. ചൂരൽമലയിലെ ഉരൾപൊട്ടലിനെ തുടർന്ന് മലപ്പുറം പോത്തുകൽ കവളപ്പാറയിൽ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 2019ൽ ഉരുൾപൊട്ടിയ പുത്തുമലക്ക് സമീപത്താണ് ചൂരൽമലയുള്ളത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News