മീഡിയവൺ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതാർഹം: രമേശ് ചെന്നിത്തല
മാധ്യമ സ്വാതന്ത്രവുമായി ബന്ധപെട്ട പ്രധാന വിധിയാണ് സുപ്രീംകോടതിയിൽ നിന്നും വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മീഡിയവൺ വിലക്ക് സ്റ്റേ ചെയ്ത സുപ്രിംകോടതി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല. മാധ്യമ സ്വാതന്ത്രവുമായി ബന്ധപെട്ട പ്രധാന വിധിയാണ് സുപ്രീംകോടതിയിൽ നിന്നും വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല വിധി. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിലക്ക് സ്റ്റേ ചെയ്തത്.
സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.