സംസ്ഥാനത്ത് വ്യാപക മഴ തുടരും; കോഴിക്കോടും വയനാടും ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്

എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്

Update: 2024-08-15 01:11 GMT
Editor : rishad | By : Web Desk
Chance of widespread rain; Orange alert in 10 districts, latest news malayalam വ്യപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആശങ്കയായി മഴ. കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഈ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്.

എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴിയും റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ.

അതേസമയം മഴ കനക്കുന്നതോടെ, തുടർച്ചയായി പെയ്യുന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. അതിനിടെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

Web Desk

By - Web Desk

contributor

Similar News