തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കാണിക്കുന്ന നിസ്സംഗതക്ക് പിന്നില്‍

രാജ്യത്തങ്ങോളമിങ്ങോളം ബി.ജെ.പി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകള്‍ സംഘ്പരിവാര്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.

Update: 2024-05-22 11:37 GMT
Advertising

''മോദി - അമിട്ട് ഷാജി ഭരണത്തിന് താല്‍ക്കാലിക വിരാമമിടാന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നു'' എന്ന് എഴുതിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ആര്‍.എസ്.എസ്സിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് നിലവിലെ ബി.ജെ.പി ഭരണം വിലങ്ങുതടിയാകും എന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതില്‍ സംഘത്തെ പിറകോട്ട് വലിക്കുന്നത്. നിലവില്‍ ബി.ജെ.പി സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പിനോട് പ്രവര്‍ത്തകര്‍ കാണിക്കുന്ന നിസ്സംഗത ഇതിന്റെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി-ആര്‍.എസ്.എസ് ബന്ധങ്ങളില്‍ ഉടലെടുത്ത വിള്ളല്‍ സ്ഥിരീകരിക്കുന്നതാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ലിസ് മാത്യു, ബി.ജെ.പി ദേശീയ അദ്യക്ഷന്‍ ജെ.പി നദ്ദയുമായി നടത്തിയ അഭിമുഖം. രാജ്യത്തങ്ങോളമിങ്ങോളം ബി.ജെ.പി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകള്‍ സംഘ്പരിവാര്‍ എത്തിനില്‍ക്കുന്ന പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.

വോട്ടിങ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതില്‍ ഇലക്ഷന്‍ കമീഷന്‍ നടത്തുന്ന കാലതാമസം, സൂറത്ത്, ഇന്ദോര്‍, വരണാസി എന്നിവിടങ്ങളിലെ കമീഷന്റെ പക്ഷപാതപരമായ ഇടപെടലുകള്‍ എന്നിങ്ങനെ വളരെ ഗുരുതരമായ വീഴ്ചകള്‍ ഒരു ഭരണഘടനാ സ്ഥാപനത്തില്‍ നിന്നും ഉണ്ടായിട്ടും അത് ആവശ്യപ്പെടുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ ഉണ്ടായി വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

തന്റെ മകന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.കെ ശര്‍മയെ ഉത്തര്‍പ്രദേശ് ഭാവി മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച ലൈംഗികാരോപണ കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ പ്രസ്താവനയും ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്ന പൊട്ടിത്തെറികളുടെ സൂചനയാണ്. മുന്‍ ഐ.എ.എസ് ഓഫീസറായിരുന്ന ശര്‍മ നിവലില്‍ യു.പി നഗര വികസന മന്ത്രിയാണ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ധേഹത്തിന്റെ ഓഫീസ് സെക്രട്ടറിയുമായിരുന്നു എ.കെ ശര്‍മ. 


| എ.കെ ശര്‍മ

പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളെ രണ്ട് വിധത്തില്‍ നോക്കിക്കാണാവുന്നതാണ്.

ഒന്ന്, അവര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ എന്ന നിലയില്‍. രണ്ട്, പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളിലൂടെ മാധ്യമ ശ്രദ്ധ ചില സവിശേഷ മേഖലകളില്‍ നിന്ന് അകറ്റി നിര്‍ത്തുവാനുള്ള ശ്രമം എന്ന നിലയില്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമീഷന്‍ നടത്തിക്കൊണ്ടിരിക്കുന്ന തിരിമറികള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനുള്ള നീക്കങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുക സ്വാഭാവികം.

വോട്ടിങ് ശതമാനം പ്രസിദ്ധപ്പെടുത്തുന്നതില്‍ ഇലക്ഷന്‍ കമീഷന്‍ നടത്തുന്ന കാലതാമസം, സൂറത്ത്, ഇന്ദോര്‍, വരണാസി എന്നിവിടങ്ങളിലെ കമീഷന്റെ പക്ഷപാതപരമായ ഇടപെടലുകള്‍ എന്നിങ്ങനെ വളരെ ഗുരുതരമായ വീഴ്ചകള്‍ ഒരു ഭരണഘടനാ സ്ഥാപനത്തില്‍ നിന്നും ഉണ്ടായിട്ടും അത് ആവശ്യപ്പെടുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ ഉണ്ടായി വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News