ലോകത്തെ നിശ്ചലമാക്കിയ 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്'
കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വിന്‍ഡോസില്‍ നീല നിറം വന്ന് കമ്പ്യൂട്ടര്‍ നിലച്ചുപോകുന്നതാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്'.
കമ്പ്യൂട്ടറുകളിലെ ഓപറേറ്റിങ് സിസ്റ്റ്മായ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ സാങ്കേതിക തകരാറ് സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. ബാങ്കിങ്, ആശുപത്രി, ഐ.ടി, വ്യവസായ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചിലത് നിശ്ചലമാവുകയും ചെയ്തു. പല വിമാന കമ്പനികളുടെയും സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യഥാര്‍ഥത്തില്‍, തകരാര്‍ വന്നത് മൈക്രോസോഫ്റ്റ് അപ്‌ഡേറ്റിലല്ല, ക്രൗഡ്‌സ്‌ട്രൈക് എന്ന മറ്റൊരു കമ്പനിയുടെ ഫാല്‍ക്കണ്‍ എന്ന (സോഫ്റ്റ്വെയര്‍) ആന്റിവൈറസിനാണ്. ഫാല്‍ക്കണ്‍ സോഫ്റ്റ്വെയറിന് ഇന്നലെ നല്‍കിയ അപ്‌ഡേറ്റ് പാച്ച് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കാണ് പ്രശ്‌നം ഉണ്ടാക്കിയത്.
കമ്പ്യൂട്ടറില്‍ 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്' പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വിന്‍ഡോസില്‍ നീല നിറം വന്ന് കമ്പ്യൂട്ടര്‍ നിലച്ചുപോകുന്നതാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്'.
അതേസമയം ആപ്പിള്‍, ലിനക്‌സ് ഒ.എ.സുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രശ്‌നം നേരിട്ടില്ല. ഫാല്‍ക്കണ്‍ ആന്റിവൈറസ് വന്‍കിട കമ്പനികള്‍ ഉപയോഗിക്കുന്നതാണ്. അവയുടെ മാര്‍ക്കറ്റ് ഷെയര്‍ ഇരുപത് ശതമാനമാണ്. ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാത്ത സാധാരണ ഉപയോക്താക്കള്‍ക്ക് സാങ്കേതിക തകരാറ് ബാധിച്ചിട്ടില്ല.
കമ്പ്യൂട്ടറില്‍ 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്' പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ വിന്‍ഡോസില്‍ നീല നിറം വന്ന് കമ്പ്യൂട്ടര്‍ നിലച്ചുപോകുന്നതാണ് 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡത്'. നമ്മള്‍ പലപ്പോഴും ഇത് അനുഭവിച്ചിട്ടുണ്ടാകും. ചെറിയ പ്രശ്‌നം ആണെങ്കില്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ശരിയാകാറാണ് പതിവ്. പക്ഷേ, ഇവിടെ ശ്രമകരമായ രീതി വേണ്ടിവരും. സിസ്റ്റം ഓണ്‍ ആകാത്തതുകൊണ്ട് ഓണ്‍ലൈനായി ബഗ് ഫിക്‌സിങ് പാച്ച് നല്‍കാനാകില്ല എന്നതാണ് തടസ്സം. സേഫ് മോഡ് ഉപയോഗിച്ചോ, അല്ലെങ്കില്‍ ഒ.എസ് വീണ്ടും ചെയ്‌തോ മറികടക്കേണ്ടിവരും.
ഇതുമൂലമുണ്ടായ നഷ്ടക്കണക്ക് വരും ദിവസങ്ങളില്‍ വരാനിരിക്കുന്നതേയുള്ളൂ. സംഭവ ശേഷം ക്രൗഡ്‌സ്‌ട്രൈക്ക് എന്ന യു.എസ് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞിട്ടുണ്ട്. മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസ്യൂറിന് - Azure - വന്ന പ്രശ്‌നം എന്തെന്നതില്‍ വിശദമായ പരിശോധന ഇപ്പോഴും തുടരുകയാണ്.