തെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യമുള്ള ജനാധിപത്യം
ജനാധിപത്യവത്കരിക്കപ്പെട്ട പൗരസമൂഹത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭയക്കും. അതുകൊണ്ട് തന്നെ അത്തരം പൗരസമൂഹത്തെ ഇല്ലാതാക്കുക എന്നതാണ് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രകടമായി കാണുന്നത്. ഇതിന് പലരീതികള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് രാഷ്ടീയ നേതൃത്വങ്ങള്‍ അവരുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പൗരന്മാരോട് സംവദിക്കുന്നതിന് പകരം, വിവിധ മതവിഭാഗങ്ങളോട് സംവദിക്കുന്നത്. ആരും പൗരന്മാരെ കാണുന്നില്ല, പകരം കാണുന്നത് മത സമൂഹങ്ങളെയാണ്.
Update: 2024-04-29 14:31 GMT