ഭൂഗര്‍ഭ ജലശോഷണവും കാലാവസ്ഥാ പ്രതിസന്ധിയും: മണി മുഴങ്ങുന്നു, കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ടോ?

1951-2021 കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ വേനല്‍ക്കാല മണ്‍സൂണ്‍ മഴ കുറയുകയും ശൈത്യകാലം കൂടുതല്‍ ചൂടാകുകയും ചെയ്തതായിട്ടാണ് പഠനത്തിലെ വിവരങ്ങള്‍.

Update: 2024-08-14 17:43 GMT
Advertising

കാലാവസ്ഥാ പ്രതിസന്ധി അടിസ്ഥാന വിഭവങ്ങളുടെ ലഭ്യതയെ എങ്ങിനെ ബാധിക്കുന്നുവെന്ന് ഒന്നുകൂടി ഉറപ്പിക്കുന്ന ഒരു പഠനം കൂടി പറുത്തുവന്നിരിക്കുന്നു. ഭൂഗര്‍ഭ ജല ശോഷണം ഭീതിദമായ തോതില്‍ വര്‍ധിക്കുന്നുവെന്നാണ് പുതിയ പഠനത്തിലെ സൂചനകള്‍. വേനല്‍ക്കാല മണ്‍സൂണ്‍ വരണ്ടുണങ്ങുന്നതും ശീതകാല ചൂടുമാണ് ഭൂഗര്‍ഭജല ശോഷണത്തിന് ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതെന്നാണ് ഗവേഷണ പഠനം ചൂണ്ടിക്കാണിക്കുന്നത്.

ദരാബാദ്/നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (NEIST-Jorhat) (ആസാം), CSIR, നാഷ്ണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (NGRI) - ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) ഗാന്ധിനഗര്‍, കൊളംബിയ യൂണിവേഴ്സിറ്റി - ന്യൂയോര്‍ക്ക് (യു.എസ്), കിംഗ് അബ്ദുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റി - തുവല്‍(സൗദി അറേബ്യ) എന്നീ സ്ഥാപനങ്ങളുടെ സംയുക്ത പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന പുതിയ വിവരങ്ങള്‍. മുന്‍ എന്‍.ജി.ആര്‍.ഐ ഡയറക്ടറും ഇപ്പോള്‍ നീസ്റ്റിന്റെ ഡയറക്ടറുമായ വി.എം. തിവാരി, വിമല്‍ മിശ്ര, സ്വരൂപ് ദംഗര്‍, ഉപമാനു ലാല്‍, യോഷിഹിഡെ വാഡ എന്നിവര്‍ ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ ജലത്തിന്റെ ആവശ്യകത, ഭൂഗര്‍ഭജല സംഭരണത്തിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങള്‍, ഉപഗ്രഹ ഡാറ്റ എന്നിവ ഉപയോഗിച്ചാണ് പഠനം നടത്തിയിട്ടുള്ളത്. ഈ രീതിയുള്ള ആദ്യത്തെ പഠനമാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. 


കഴിഞ്ഞ 70 വര്‍ഷമായി ഉത്തരേന്ത്യന്‍ മേഖലയില്‍ ഭൂഗര്‍ഭജല ശോഷണം ത്വരിതഗതിയിലാണെന്നും ഭാവിയിലും ഇത് തുടരുമെന്നും പഠനം വിശദീകരിക്കുന്നു. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ പ്രമുഖ ജേണലായ 'എര്‍ത്ത്സ് ഫ്യൂച്ചറി'ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് (ആഗസ്റ്റ് 5, 2024).

1951-2021 കാലഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ വേനല്‍ക്കാല മണ്‍സൂണ്‍ മഴ കുറയുകയും ശൈത്യകാലം കൂടുതല്‍ ചൂടാകുകയും ചെയ്തതായിട്ടാണ് പഠനത്തിലെ വിവരങ്ങള്‍. 2002-2021 കാലഘട്ടത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ 450 ഘന കിലോമീറ്റര്‍ (KM3) നഷ്ടത്തോടെ (നെറ്റ് ലോസ്) ഉത്തരേന്ത്യയില്‍ ദ്രുതഗതിയിലുള്ള ഭൂഗര്‍ഭജല ശോഷണം (വര്‍ഷം 1.5 സെന്റിമീറ്ററില്‍ കൂടുതല്‍) ഉണ്ടെന്ന് സാറ്റലൈറ്റ്, ഹൈഡ്രോളജിക്കല്‍ മോഡല്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ കാണിക്കുന്നു.

ഭൂഗര്‍ഭജല റീചാര്‍ജിംഗില്‍ വന്ന മാറ്റങ്ങള്‍, ജലസേചന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മെച്ചപ്പെട്ട സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഭൂഗര്‍ഭജല ശോഷണം ത്വരിതഗതിയിലാക്കി. വേനല്‍ക്കാല മണ്‍സൂണിന്റെ കുറവ് (10%-15% കമ്മി), തുടര്‍ന്നുള്ള ഗണ്യമായ ശീതകാല താപനം (14 ഡിഗ്രി സെല്‍ഷ്യസ് താപനില വര്‍ധനവ്) എന്നിവ ഭാവിയിലെ ഭൂഗര്‍ഭജല ശോഷണത്തിന്റെ തോത് വര്‍ധിപ്പിക്കും (6%20%). ജലസേചനത്തിനുള്ള വെള്ളത്തിന്റെ ആവശ്യകതകളും ഭൂഗര്‍ഭജല റീചാര്‍ജ് കുറയ്ക്കലും (6%12%) തമ്മില്‍ സവിശേഷ ബന്ധമുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ പ്രതിഭാസം 2002 നും 2021 നും ഇടയില്‍ ഭൂഗര്‍ഭജലത്തിന്റെ വന്‍തോതിലുള്ള നഷ്ടത്തിന് കാരണമായ, വലിയ വരള്‍ച്ചയ്ക്ക് കാരണമായി.

താപവര്‍ധനവിനോടുള്ള ഇന്ത്യയുടെ ഭൂഗര്‍ഭജലത്തിന്റെ പ്രതികരണം പരിശോധിക്കുന്നത് കാലാവസ്ഥാ പൊരുത്തപ്പെടുത്തലിനും മണ്‍സൂണ്‍ (ഖാരിഫ്), ശീതകാലം (റാബി) സീസണുകളില്‍ ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കാലാവസ്ഥാ മാറ്റത്തിലൂടെ സംഭവിക്കുന്ന ജല ദൗര്‍ലഭ്യം കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ (cropping intensity) ഇടിവുണ്ടാക്കുമെന്ന് (68%) കുറയുമെന്ന് കണക്കാക്കുന്നു

ഭാവിയില്‍ ഉത്തരേന്ത്യയിലെ ഭൂഗര്‍ഭജല ശോഷണത്തിന്റെ പ്രതികൂല ആഘാതങ്ങള്‍ കുറയ്ക്കുന്നതിന് ജലസേചന ജലത്തിന്റെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം ഭൂഗര്‍ഭ ജല സംരക്ഷണത്തിനുള്ള സുസ്ഥിര നടപടികളും മാറ്റം വരുത്തിയ വിള രീതികളും മെച്ചപ്പെടുത്തിയ ഭൂഗര്‍ഭജല റീചാര്‍ജും ആവശ്യമായി വരുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

| Earth's Future-ല്‍ പ്രസിദ്ധീകരിച്ച ലേഖനം

വര്‍ധിച്ചുവരുന്ന ജല ദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട് 2021ല്‍ കെ. സഹദേവന്‍ എഴുതിയ ലേഖനം : 



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News