ഫലസ്തീന്‍ ഭരണകൂടത്തിന് ഇസ്രായേലിനെ പ്രതിരോധിക്കാന്‍ കഴിയാത്തിടത്തോളം ഹമാസിന് രാഷ്ട്രീയ ജനപിന്തുണയുണ്ടാകും

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പ്രാദേശിക രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കര്‍തൃത്വത്തിന്റെയും, സ്വത്വത്തിന്റെയും ഒരു രാഷ്ട്രീയ സംയോജനമാണ്. അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും വര്‍ത്തമാനകാലത്തെ ഏറ്റവും പ്രകടമായ ഒരു ഇടമാണ് ഫലസ്തീന്‍-ഇസ്രായേല്‍ മേഖല. |InDepth

Update: 2023-11-04 08:20 GMT
Advertising

ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലെ പ്രധാന ഘടകം എന്നത് സൈനികരും സാധാരണ പൗരന്മാരും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്നു എന്നതാണ്. സൈനിക ലക്ഷ്യവും സിവിലിയന്‍ ലക്ഷ്യസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയവും ഭരണപരവുമായ അതിര്‍ത്തി നീക്കം ചെയ്തു. ഈ പ്രദേശങ്ങളിലെ സിവിലിയന്‍, സൈനിക ലക്ഷ്യങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. യുദ്ധ വിജയത്തെ നിര്‍ണയിക്കുന്നത് മരിച്ച സാധാരണ പൗരന്മാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണ പൗരന്മാരുടെ മരണത്തെ അടിസ്ഥാനപ്പെടുത്തി യുദ്ധവിജയത്തെ നിര്‍ണയിക്കുന്നത് ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയില്ലായ്മയും അതോടൊപ്പം ആക്രമണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഒരു രാഷ്ട്രീയ ഭരണകൂട ആശയങ്ങളുടെ നേട്ടവും കൂടിയാണ്. ഇരുകൂട്ടരും മരണപ്പെട്ട പൗരന്മയുടെ എണ്ണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്, അതാണ് അവരുടെ നേട്ടത്തെ നിര്‍ണയിക്കുന്നതും.

ഫലസ്തീനില്‍ ഭരണകൂടത്തെക്കാള്‍ പൗരസമൂഹമാണ് രാഷ്ട്രീയത്തിലെ പ്രധാന ചാലക ശക്തി. അതുകൊണ്ടുതന്നെ, ഫലസ്തീന് ഭരണകൂടത്തിന്റെ സ്വത്വത്തെയും പൗരസമൂഹത്തെയും സ്വാധീനിക്കുന്ന ഒന്നിലധികം പ്രത്യയശാസ്ത്രങ്ങളുണ്ട്. പി.എല്‍.ഒയും യാസര്‍ അറാഫത്തും ഒരുകാലത്തു ലോകത്തോട് സംവദിച്ചിരുന്നത് ഫലസ്തീന്‍ പൗരസമൂഹത്തിന്റെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുകൂടിയാണ് ലോകം അവരെ കേട്ടതും. കൂടാതെ അവരുടെ ഭാഷയില്‍ ജനാധിപത്യവും പൗരാവകാശവും പ്രകടമായിരുന്നു.

ഇത്തരം ഭരണകൂടത്തിന് എതിര്‍ചേരിയില്‍ ഉള്ളവരെല്ലാം തന്നെ കൊല്ലപ്പെടേണ്ടവരാണ്. പലപ്പോഴും ഇതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി തീരുന്നുണ്ട്. ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ് പുലികള്‍ക്കെതിരായ യുദ്ധത്തില്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിച്ചതിന് കാരണമായി പറഞ്ഞത് കൊല്ലപ്പെട്ട എല്ലാവരും തന്നെ തമിഴ് പുലികള്‍ ആയിരുന്നു എന്നാണ്. ഇത്രയും ശക്തമായ ഒരു സര്‍ക്കാര്‍ വിരുദ്ധ സംഘം ശ്രീലങ്കയില്‍ ഉണ്ടായിരുന്നു എന്നു കരുതാനും കഴിയില്ല. പകരം, സര്‍ക്കാര്‍ ഒരു ശത്രുവിനെ നിശ്ചയിക്കുകയും അതിനെ പ്രതിരോധിക്കുന്ന ഒരു രാഷ്ട്രീയത്തെ ഭരണകൂട വ്യവസ്ഥയായി മാറ്റുകയും ചെയ്യുന്നതാണ് ഇത്തരം സംഘര്‍ഷത്തിന്റെ അനന്തരഫലം.

ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പ്രാദേശിക രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കര്‍തൃത്വത്തിന്റെയും, സ്വത്വത്തിന്റെയും ഒരു രാഷ്ട്രീയ സംയോജനമാണ്. അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും വര്‍ത്തമാനകാലത്തെ ഏറ്റവും പ്രകടമായ ഒരു ഇടമാണ് ഫലസ്തീന്‍-ഇസ്രായേല്‍ മേഖല. ആധുനിക ജനാധിപത്യ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് പരിമിതമായ ഇടംമാത്രമേ ഇസ്രായേലില്‍ ഉള്ളു. എന്നാല്‍, ആധുനിക രാഷ്ട്രത്തില്‍ നിന്നും വ്യത്യസ്തമായി, ഇസ്രായേല്‍ ഏകാധിപത്യ ശക്തിയുള്ള ഒരു രാഷ്ട്രമായാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഭരണവുമായി പൗരസമൂഹത്തിന് ഇടപെടാനുള്ള സാധ്യത തീരെയില്ലാത്ത ഒരു സമൂഹമാണ് ഇസ്രായേല്‍.


ലോകത്തെ മറ്റൊരു രാഷ്ട്രത്തിനും ഇല്ലാത്ത പല പ്രത്യേകതകളും ഈ രാജ്യത്തിനുണ്ട്. അതില്‍ പ്രധാനം, പൗരബോധത്തെയും രാഷ്ട്രീയത്തെയും ഭരണകൂടനിയന്ത്രിണത്തില്‍ കൊണ്ടുവരിക എന്നതാണ്. അത് ഒരു പക്ഷെ ലോകത്തില്‍ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയില്ല. ഇത്തരം സമൂഹങ്ങളില്‍ പൗരസമൂഹം എന്നത് അപ്രസകതമാണ്, പൗരസമൂഹ രൂപീകരണം സര്‍ക്കാരിന് ഉള്‍കൊള്ളാനും കഴിയില്ല. പൗരസമൂഹം ഇല്ലാത്ത ഒരു രാഷ്ട്രത്തില്‍ ജനാധിപത്യം നിലനില്‍ക്കില്ല. പകരം, സൈനിക അധികാരത്തെ അടിസ്ഥാനമാക്കിയ ഒരു ഭരണകൂടത്തിന് മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ. യുദ്ധവും സംഘര്‍ഷവും ഭരണ സംവിധാനത്തിലെ അടിസ്ഥാന ഉപാധികളായി മാറുകയും ചെയ്യും. എന്നാല്‍, മറുവശത്തു ഫലസ്തീനില്‍ ഭരണകൂടത്തെക്കാള്‍ പൗരസമൂഹമാണ് രാഷ്ട്രീയത്തിലെ പ്രധാന ചാലക ശക്തി. അതുകൊണ്ടുതന്നെ, ഫലസ്തീന് ഭരണകൂടത്തിന്റെ സ്വത്വത്തെയും പൗരസമൂഹത്തെയും സ്വാധീനിക്കുന്ന ഒന്നിലധികം പ്രത്യയശാസ്ത്രങ്ങളുണ്ട്. പി.എല്‍.ഒയും യാസര്‍ അറാഫത്തും ഒരുകാലത്തു ലോകത്തോട് സംവദിച്ചിരുന്നത് ഫലസ്തീന്‍ പൗരസമൂഹത്തിന്റെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുകൂടിയാണ് ലോകം അവരെ കേട്ടതും. കൂടാതെ അവരുടെ ഭാഷയില്‍ ജനാധിപത്യവും പൗരാവകാശവും പ്രകടമായിരുന്നു.

ഗറില്ലാ സമരരീതി ആയിരുന്നു എങ്കിലും അവര്‍ ജനാധിപത്യത്തെ കുറിച്ചാണ് ലോകത്തോട് സംവദിക്കാന്‍ ശ്രമിച്ചത്. ഗറില്ലാ സമരമുറകള്‍ പിന്തുടര്‍ന്നിട്ടും ഇന്ത്യഅടക്കമുള്ള രാജ്യങ്ങള്‍ പി.എല്‍.ഒയെ അംഗീകരിച്ചിരുന്നു. പി.എല്‍.ഒ ഒരു ദേശീയ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായി വിജയിച്ചില്ല. മറുവശത്ത്, ഇസ്രായേല്‍ രാഷ്ട്രീയ അധികാരം ജനകീയമാക്കിയ ഒരു ദേശീയ രാഷ്ട്രം സൃഷ്ടിച്ചു, അതിലൂടെ പൗരന്മാര്‍ക്കിടയില്‍ രാഷ്ട്രമെന്ന ആശയം വളര്‍ത്തിയെടുക്കാനും അതോടൊപ്പം ആ ആശയത്തെ പൗരരാഷ്ട്രീയത്തിന്റെ ഭാഗമാക്കാനും അവര്‍ക്ക് കഴിഞ്ഞു.

സൈനിക ശക്തിയും ആഗോള ശക്തികളുടെ നിശബ്ദ പിന്തുണയും കണക്കിലെടുത്ത്, സിവിലിയന്‍ മരണവുമായി ബന്ധപ്പെട്ട ഫലസ്തീനിനെതിരായ പോരാട്ടത്തില്‍ ഇസ്രായേല്‍ സ്ഥിരമായി വിജയിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഗോള ശക്തികളെ നിര്‍ബന്ധിക്കുന്നതില്‍ ഫലസ്തീന്‍ ശക്തികള്‍ താരതമ്യേന ദുര്‍ബലമാണ്. സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ യു.എന്‍ സ്ഥാപനങ്ങള്‍ക്കുപോലും ശക്തിയില്ല. യു.എന്‍ സ്ഥപനങ്ങള്‍ പൂര്‍ണ്ണമായും ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും.

രാജ്യമെന്നത് ഒരു പൗരാവബോധത്തെക്കാള്‍ ദൈനംദിന രാഷ്ട്രീയത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറ്റിത്തീര്‍ക്കുന്നതില്‍ ഇസ്രായേല്‍ വിജയിച്ചു. വിശദമായി പറഞ്ഞാല്‍, ഭരണകൂട അക്രമത്തെ അംഗീകരിക്കുന്നതാണ് പൗരത്വത്തെ നിര്‍ണയിക്കുന്നത്. യഹൂദരുടെ രാഷ്ട്രപദവിക്കുള്ള അവകാശമാണ് നിര്‍ണായകമായ ചോദ്യം. രാജ്യം എന്ന അവരുടെ ആവശ്യത്തെ ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാനാകില്ല. എന്നാല്‍, അക്രമത്തിലുടെയും മറ്റ് രാജ്യങ്ങളെ കോളനിവത്കരിച്ചും രാഷ്ട്രപദവി കെട്ടിപ്പടുക്കാനാവില്ല. നീണ്ടകാലം കൊണ്ട് ഇസ്രായേല്‍ നേടിയത് ഇത്തരമൊരു രാഷ്ട്ര സങ്കല്‍പ്പമാണ്.


രാഷ്ട്രപദവിക്കുള്ള അവകാശം ഫലസ്തീനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എന്നത് മാത്രമല്ല പകരം, പൗരസമൂഹത്തിനെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയം കൂടിയാണ്. എന്നാല്‍, ഇവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നിടത്തോളം, പൗരരാഷ്ട്രം അവകാശപ്പെടുന്ന എല്ലാവര്‍ക്കും ഒരു ജനതയെ പ്രതിനിധീകരിക്കാനുള്ള അവകാശം ലഭിക്കും. ഹമാസിനും ഇത്തരം അവകാശവാദം ഉന്നയിക്കാനുള്ള എല്ലാ കാരണവും ഇന്ന് നിലവിലുണ്ട്. ഹമാസിന്റെ പങ്കും പങ്കാളിത്തവും ഈ വീക്ഷണകോണില്‍ നിന്ന് വേണം നോക്കിക്കാണേണ്ടത്. ലോകമെമ്പാടുമുള്ള സമൂഹം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഹമാസിന് ബഹുജന രാഷ്ട്രീയ പിന്തുണയുണ്ട്. ഫലസ്തീന്‍ ഭരണകൂടത്തിന് ഇസ്രായേലിന്റെ ഭരണകൂട അക്രമം തടയാന്‍ കഴിയാത്തിടത്തോളം ഹമാസിന് രാഷ്ട്രീയ ജനപിന്തുണയുണ്ടാകും.

ഭരണകൂടത്തിന്റെ അക്രമവും തീവ്രവാദവുമാണ് ഈ പ്രദേശങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ നിര്‍ണയിക്കുന്നത്. ഈ പ്രദേശങ്ങളില്‍ സിവില്‍-സൈനിക വ്യത്യാസങ്ങള്‍ ഇടുങ്ങിയതാണ്. സിവിലിയന്‍ മരണങ്ങളുടെ എണ്ണം യുദ്ധത്തിന്റെ വിജയത്തെ നിര്‍ണയക്കുന്നു, അതിനാല്‍, രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്നതിനുള്ള ന്യായീകരണമാണ് സിവിലിയന്‍ മരണം. ഇസ്രായേല്‍ സര്‍ക്കാറിന് എല്ലാ ഫലസ്തീനികളും കൊല്ലപ്പെടേണ്ടവരാണ് (ഇസ്രായേലിനെ അനുകൂലിക്കുന്ന എല്ലാവരിലും ഫലസ്തീനികള്‍ കൊല്ലപ്പെടേണ്ടവരാണ് എന്ന ഒരുബോധം രൂപപ്പെടുന്നുണ്ട്). സൈനിക ശക്തിയും ആഗോള ശക്തികളുടെ നിശബ്ദ പിന്തുണയും കണക്കിലെടുത്ത്, സിവിലിയന്‍ മരണവുമായി ബന്ധപ്പെട്ട ഫലസ്തീനിനെതിരായ പോരാട്ടത്തില്‍ ഇസ്രായേല്‍ സ്ഥിരമായി വിജയിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഗോള ശക്തികളെ നിര്‍ബന്ധിക്കുന്നതില്‍ ഫലസ്തീന്‍ ശക്തികള്‍ താരതമ്യേന ദുര്‍ബലമാണ്. സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ യു.എന്‍ സ്ഥാപനങ്ങള്‍ക്കുപോലും ശക്തിയില്ല. യു.എന്‍ സ്ഥപനങ്ങള്‍ പൂര്‍ണ്ണമായും ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടിവരും

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള അവരുടെ സ്ഥാനങ്ങളും അവകാശവും അവര്‍ നിര്‍ണയിക്കുന്നു. ഇപ്പോള്‍, അത് ജീവിക്കാനുള്ള അവകാശത്തിനും സംസ്ഥാനത്വത്തിനും വേണ്ടിയുള്ള യുദ്ധമായി മാറുന്നു. അതിനാല്‍, എല്ലാവരും ഉറ്റുനോക്കുന്ന അവസാന ചോദ്യം ആരാണ് നിര്‍ത്തുക, ആരാണ് വിജയിക്കുക എന്നതാണ്. ഉത്തരം ലളിതമാണ്: അക്രമാസക്തമായ ഭരണകൂടങ്ങള്‍ക്കാണ് വിജയം, അതോടെ ജീവിക്കാനുള്ള അവകാശം നിസ്സാരമായിത്തീരും.

ഫലസ്തീനിനും ഇസ്രായേലിനുമുള്ള ശാശ്വത രാഷ്ട്രപദവി സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഒരു അഭിപ്രായമുണ്ട്. അങ്ങനെയങ്കില്‍ ഇതിനോടകം പരിഹരിക്കേണ്ടതാണ് ഈ പ്രശ്‌നം. എന്നാല്‍, ഇവിടത്തെ പ്രശ്‌നം രാഷ്ട്രസ്വത്വത്തിന്റെ (idnetity of the state) പ്രശ്‌നമാണ്. ഇസ്രയേലിന്റെ രാഷ്ട്രപദവിയെക്കുറിച്ചുള്ള ആശയം ഫാസിസത്തിന്റെ ഇരകളാക്കപ്പെട്ടതില്‍ നിന്നും പരിണമിച്ചതാണ്. ഫാസിസത്തിന്റെ ഇരകള്‍ എന്ന നിലയില്‍ ഫാസിസ്റ്റ്‌വിരുദ്ധ രാഷ്ട്രീയത്തിന്റൈ ഭാഗമാകേണ്ടവരാണ് ഇസ്രായേല്‍. എന്നാല്‍, അവര്‍ തന്നെ ഈ രാഷ്ട്രീയത്തിനെ വക്താക്കള്‍ ആകുന്ന കാഴ്ച്ചയാണ് ലോകം കണ്ടത്. അതിനാല്‍, ജനാധിപത്യ പൗരബോധത്തിന് പ്രാധാന്യം കൊടുക്കാന്‍ കഴിയില്ല.

ലോകമെമ്പാടുമുള്ള ലിബറല്‍, ഡെമോക്രാറ്റിക് പ്രത്യയശാസ്ത്രങ്ങള്‍ എല്ലായ്‌പ്പോഴും ഹോളോകോസ്റ്റിനെ വിമര്‍ശിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ സ്വന്തമായി ഒരു ദേശീയ രാഷ്ട്രം നേടാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നമുണ്ട്. എന്നാല്‍, നേരത്തെ സൂചിപ്പിച്ച രാഷ്ട്രസ്വത്വം പലപ്പോഴും ഈ രാജ്യത്തിന് ലോകത്തെ ജനാധിപത്യ സമൂഹത്തിന്റെ പിന്തുണ കിട്ടാതെ പോകുന്നുണ്ട്. ഇസ്രായേല്‍ രാഷ്ട്രസ്വത്വം നിലനില്‍ക്കുന്നത് അക്രമത്തിലൂടെയാണ്, അതുകൊണ്ട് തന്നെ അക്രമത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടം സംഘര്‍ഷങ്ങളില്ലാതെ നിലനില്‍ക്കില്ല. മറുവശത്തെ മരണനിരക്ക് മാത്രമല്ല സൈനിക വിജയത്തെ നിര്‍ണ്ണയിക്കുന്നത്. അതോടൊപ്പം തങ്ങളുടെ ജനങ്ങള്‍ക്കു നല്‍കുന്ന രാഷ്ട്രബോധനവും പ്രധാനമാണ്. ഭരണകൂടത്തിന് അനുകൂലമായ ഒരു പൗരബോധത്തെ രുപീകരിക്കാന്‍ ഇവര്‍ക്ക് കഴിയുകയും ചെയ്യും. നമ്മുടെ നാട്ടിലും ഈ പ്രവണതയുണ്ടായി വരുന്നുണ്ട്.

ഒരു വലിയ പരിധിവരെ, ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനായി ഇസ്രായേല്‍ അവരുടെ രാജ്യത്ത് ഒരു രാഷ്ട്രീയ സമൂഹത്തെ വിജയകരമായി സൃഷ്ടിച്ചു. അതിനാല്‍ സമൂഹം അടിയന്തിര ആവശ്യമെന്ന നിലയില്‍ സമാധാനം കെട്ടിപ്പടുക്കാന്‍ ശ്രമിക്കില്ല. ഫലസ്തീനിന്റെ മറുവശത്ത്, ഓരോ പൗരനും 'രാഷ്ട്രം' ആയിത്തീരുന്നു. ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനുള്ള അവരുടെ സ്ഥാനങ്ങളും അവകാശവും അവര്‍ നിര്‍ണയിക്കുന്നു. ഇപ്പോള്‍, അത് ജീവിക്കാനുള്ള അവകാശത്തിനും സംസ്ഥാനത്വത്തിനും വേണ്ടിയുള്ള യുദ്ധമായി മാറുന്നു. അതിനാല്‍, എല്ലാവരും ഉറ്റുനോക്കുന്ന അവസാന ചോദ്യം ആരാണ് നിര്‍ത്തുക, ആരാണ് വിജയിക്കുക എന്നതാണ്. ഉത്തരം ലളിതമാണ്: അക്രമാസക്തമായ ഭരണകൂടങ്ങള്‍ക്കാണ് വിജയം, അതോടെ ജീവിക്കാനുള്ള അവകാശം നിസ്സാരമായിത്തീരും.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. എസ് മുഹമ്മദ് ഇർഷാദ്

contributor

Similar News