നീതി ലഭിക്കാതെ പടിയിറങ്ങിയ ജസ്റ്റിസ് ആഖില്‍ ഖുറേഷി

ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഖുറൈഷിയുടെ ഉത്തരവ്, സൊറാഹ്ബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ ആക്കി. അന്ന് മുതല്‍ ആഖില്‍ ഖുറേഷി ബി.ജെ.പിയുടെ കണ്ണിലെ കരടായി മാറി.

Update: 2023-01-24 06:35 GMT

ജഡ്ജി നിയമനത്തിനെതിരായ കൊളീജിയം ശിപാര്‍ശകള്‍ നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നിലനില്‍ക്കുകയാണ്. ഈ ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കഴിഞ്ഞ ദിവസം ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്രം ചില പേരുകള്‍ നിര്‍ദേശിച്ചെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൌള്‍ വ്യക്തമാക്കിയത്. എന്നാല്‍, ഈ ശിപാര്‍ശകള്‍ കൊളീജിയം ഉള്‍പ്പെടുത്തിയില്ലെന്നും ജസ്റ്റിസ് കൌള്‍ കോടതിയെ അറിയിച്ചു. കൊളീജിയം സംവിധാനത്തിലെ കേന്ദ്ര ഇടപെടലുകള്‍ ചര്‍ച്ചയാകുമ്പോള്‍ ഒരിക്കല്‍ കൂടി ഉയര്‍ന്നു കേള്‍ക്കുകയാണ് ജസ്റ്റിസ് ആഖില്‍ ഖുറേഷിയുടെ പേര്. നീതി നടപ്പാക്കാന്‍ ജനങ്ങളോടൊപ്പം നിന്നതിന്റെ പേരില്‍ മാത്രം നീതിന്യായ വ്യവസ്ഥ അനീതി കാണിച്ച ജസ്റ്റിസ് ആഖില്‍ ഖുറേഷി, 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ആയിരിക്കെ ശ്രദ്ദയാകര്‍ഷിച്ച ഒട്ടേറെ വിധി പ്രസ്താവങ്ങള്‍ നടത്തിയിട്ടുണ്ട്.

ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയതിന് ശേഷം 2019ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ആഖില്‍ ഖുറേഷിയെ നിയമിക്കാന്‍ അന്നത്തെ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ആ നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ നിയമ സംവിധാനമായ തൃപുര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി കൊളീജിയം വീണ്ടും ആഖില്‍ ഖുറേഷിയുടെ പേര് ശിപാര്‍ശ ചെയ്തു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഖുറൈഷിയുടെ ഉത്തരവ്. സൊറാഹ്ബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ ആക്കുന്നതായിരുന്നു ഖുറേഷിയുടെ തീരുമാനം. അന്ന് മുതല്‍ ആഖില്‍ ഖുറേഷി ബി.ജെ.പിയുടെ കണ്ണിലെ കരടായി മാറി. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ കയറിയതിന് ശേഷം 2019ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ആഖില്‍ ഖുറേഷിയെ നിയമിക്കാന്‍ അന്നത്തെ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ആ നിര്‍ദേശം കേന്ദ്ര നിയമമന്ത്രാലയം തിരിച്ചയച്ചു. രാജ്യത്തെ തന്നെ ഏറ്റവും ചെറിയ നിയമ സംവിധാനമായ തൃപുര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി കൊളീജിയം വീണ്ടും ആഖില്‍ ഖുറേഷിയുടെ പേര് ശിപാര്‍ശ ചെയ്തു. അത് കേന്ദ്രം അംഗീകരിക്കുകയും ചെയ്തു.


2019ല്‍ രാജ്യത്തെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ആഖില്‍ ഖുറേഷിയുടെ പേര് സുപ്രീംകോടതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, കൊളീജിയം അതിന് തയ്യാറായില്ല. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ രാഷ്ട്രീയം കൂടി ചോദ്യം ചെയ്യുന്നതായിരുന്നു ആ തീരുമാനം. 2021 ല്‍ ജസ്റ്റിസ് നരിമാനാണ് വീണ്ടും ആഖില്‍ ഖുറേഷിയുടെ പേര് കൊളീജിയത്തിന് മുന്‍പില്‍ വെക്കുന്നത്. പ്രവര്‍ത്തിപരിചയം മറികടന്ന് ആഖില്‍ ഖുറേഷിക്ക് താഴെ ഉളള ആളുകളെ നിയമിക്കരുതെന്നായിരുന്നു ജസ്റ്റിസ് നരിമാന്റെ ശിപാര്‍ശ. ജസ്റ്റിസ് നരിമാന്‍ വിരമിച്ചതിന് ശേഷം ആഖില്‍ ഖുറേഷിയുടെ പേര് വീണ്ടും തഴയപ്പെട്ടു.


ഒന്‍പത് ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ഒരുമിച്ച് നിയമിച്ചപ്പോഴും രാജ്യത്തെ തന്നെ മുതിര്‍ന്ന ജഡ്ജിമാരിലൊരാള്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി പടിയറങ്ങേണ്ടി വന്നു. വിരമിക്കല്‍ പ്രസംഗത്തിലും ജസ്റ്റിസ് ആഖില്‍ ഖുറേഷി തന്റെ നിലപാട് ഉറക്കെ പറഞ്ഞു. അത് ഇങ്ങനെ ആയിരുന്നു: 'ഭരണഘടനാ ചുമതല വഹിക്കുന്ന ആളെന്ന നിലയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക എന്ന കാര്യം മാത്രമാണ് ഞാന്‍ ചെയ്തത്. അത് സ്വാതന്ത്ര്യത്തിന്റെ സര്‍ട്ടിഫിക്കറ്റായി ഞാന്‍ കാണുന്നു'.

കൊളീജിയം നിര്‍ദേശം നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് പറയുമ്പോഴും ആ സംവിധാനത്തില്‍ കേന്ദ്രം നടത്തുന്ന ഇടപടെലിനെയും കൊളീജിയത്തിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷംന അശോക്

Media Person

Similar News