ജെ.എന്‍.യുവിലെ ബഹുസ്വരങ്ങളും കേരളത്തിലെ എസ്.എഫ്.ഐ മാത്ര കിനാശ്ശേരിയും

ജെ.എന്‍.യുവില്‍ നിന്ന് ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്നത് ഇടിമുറികളിലെ അട്ടഹാസവും ജീവനുവേണ്ടി കേഴുന്ന വിദ്യാര്‍ഥികളുടെ നിലവിളികളുമാണ്. എന്തുകൊണ്ടാണ് ഒരു വിദ്യാര്‍ഥി സംഘടന രണ്ടിടങ്ങളില്‍ രണ്ടുതരത്തിലുള്ള പ്രവര്‍ത്തന സംസ്‌കാരം വികസിപ്പിച്ചെടുത്തത് എന്നത് പഠന വിധേയമാക്കേണ്ടതാണ്

Update: 2024-04-04 16:22 GMT
Advertising

ഇന്ത്യാ മഹാരാജ്യം ഒരു വലിയ പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര കലാലയമായ ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് അതീവ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഹിന്ദുത്വ ഭീകരത രാജ്യത്തെ ആകമാനം വിഴുങ്ങാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു പൊതു തെരഞ്ഞെടുപ്പാണ് മുന്നില്‍ വന്നു നില്‍ക്കുന്നത്. ആധുനിക മതേതര രാജ്യം എന്ന നിലയില്‍ ഇന്ത്യ തുടരണമോ അതോ മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഒരു രാജ്യം വേണോ എന്ന് ചോദ്യമാണ് വരുന്ന തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന പ്രധാന വിഷയം. ഈ ചോദ്യത്തിന് വിദ്യാര്‍ഥി സമൂഹം ആധുനിക മതേതര രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെന്നാണ് വിധിയെഴുതിയത്. ഈ വിധിയെഴുത്ത് പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങളും രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

എല്ലാത്തരം ഹെയ്റ്റ് കാമ്പയിനെയും ചെറുത്തുതോല്‍പ്പിച്ചു കൊണ്ടാണ് ഇടത് സഖ്യവും നവ സാമൂഹിക പ്രസ്ഥാനങ്ങളും വിജയം കൈവരിച്ചത് എന്നാണ് ജെ.എന്‍.യുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ ചെറുത്തുനിന്ന് പരാജയപ്പെടുത്തിയിട്ടാണ് ഈ മതേതരസഖ്യം വിജയം നേടിയത്.

തീവ്ര വലതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ എല്ലാ പ്രചാരണങ്ങളെയും തള്ളി മാറ്റി എസ്.എഫ്.ഐ നേതൃത്വത്തിലുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും ബാപ്‌സ, ഫ്രറ്റേണിറ്റി പോലുള്ള നവ സാമൂഹിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും ആണ് വിജയിച്ചത്. അതിനാല്‍ ഇവരുടെ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ നോക്കി കാണാന്‍ നമുക്ക് പ്രത്യാശ നല്‍കുന്നു. ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ വിജയം സ്വപ്നം കാണുന്നവര്‍ക്ക് ജെ.എന്‍.യുവിലെ തെരഞ്ഞെടുപ്പ് ഫലം ഏറെ ആഹ്ലാദകരമാണ്. എല്ലാത്തരം ഹെയ്റ്റ് കാമ്പയിനെയും ചെറുത്തുതോല്‍പ്പിച്ചു കൊണ്ടാണ് ഇടത് സഖ്യവും നവ സാമൂഹിക പ്രസ്ഥാനങ്ങളും വിജയം കൈവരിച്ചത് എന്നാണ് ജെ.എന്‍.യുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ സ്വാധീനത്തില്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ ചെറുത്തുനിന്ന് പരാജയപ്പെടുത്തിയിട്ടാണ് ഈ മതേതരസഖ്യം വിജയം നേടിയത്. ഇത്തരത്തില്‍ ജനാധിപത്യ ചെറുത്തുനില്‍പ് നടത്തി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റുന്ന തരത്തില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടന മുന്‍പന്തിയില്‍ ഉണ്ടായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കുകയും എസ്.എഫ്.ഐയുടെ വിജയത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എസ്.എഫ്.ഐയെ നോക്കി സഹതപിക്കാനേ കഴിയുകയുള്ളൂ. അഥവാ, ജെ.എന്‍.യുവില്‍ നിന്ന് ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ കേരളത്തിലെ കാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്നത് ഇടിമുറികളിലെ അട്ടഹാസവും ജീവനുവേണ്ടി കേഴുന്ന വിദ്യാര്‍ഥികളുടെ നിലവിളികളുമാണ്. എന്തുകൊണ്ടാണ് ഒരു വിദ്യാര്‍ഥി സംഘടന രണ്ടിടങ്ങളില്‍ രണ്ടുതരത്തിലുള്ള പ്രവര്‍ത്തന സംസ്‌കാരം വികസിപ്പിച്ചെടുത്തത് എന്നത് പഠന വിഷയമാണ്.



ജെ.എന്‍.യുവിലെ എസ്.എഫ്.ഐ നേതാക്കള്‍

ആള്‍ക്കൂട്ട വിചാരണ നടത്തി സഹ വിദ്യാര്‍ഥിയെ കൊന്നുതള്ളിയ കേസില്‍ സസ്‌പെന്‍ഷനില്‍ ആയ 33 വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ വയനാട് വെറ്റിനറി യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സിലര്‍ തീരുമാനിച്ചപ്പോള്‍ ആ തീരുമാനത്തെ റദ്ദ് ചെയ്തു ചാന്‍സലര്‍ പത്രക്കുറിപ്പ് ഇറക്കിയ വാര്‍ത്ത നാം വായിച്ചു. വൈസ്ചാന്‍സലര്‍ തന്നെ ഈ ക്രിമിനലുകളെ രക്ഷിച്ചെടുക്കാന്‍ നോക്കുന്ന അതിദയനീയ കാഴ്ചയാണ് നാമിവിടെ കാണുന്നത്. അഥവാ, ജെ.എന്‍.യുവില്‍ അധികൃതരുടെ എല്ലാ ഒത്താശയും പിന്തുണയും എ.ബി.വി.പിക്ക് ലഭിക്കുന്നത് പോലെ ഇവിടെ എസ.്എഫ്.ഐക്ക് ലഭിക്കുന്നത് കാണാം. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വിധികര്‍ത്താവായി വന്ന ഷാജിയെ ടോര്‍ച്ചര്‍ ചെയ്യുകയും അവസാനം ആ മനുഷ്യന്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത വാര്‍ത്ത നാം വായിച്ചിരുന്നു. അഥവാ, എസ്.എഫ്.ഐ കേരളത്തിലെ കാമ്പസുകളില്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ് എന്ന് നമുക്ക് കാണാന്‍ കഴിയും. കാമ്പസുകളില്‍ അപര ശബ്ദങ്ങളെ സഹിക്കാന്‍ കഴിയാത്ത വിധം തങ്ങളുടെത് മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ ഇവര്‍ നടത്തുന്ന ആക്രമണങ്ങളുടെ വാര്‍ത്തയാണ് കേരളത്തിലെ കാമ്പസുകളില്‍ നിന്ന് വരുന്നത്. പക്ഷേ, ഇത്തരത്തിലുള്ള എല്ലാ ഹിംസകളെയും ന്യായീകരിക്കാന്‍ എസ്.എഫ്.ഐക്ക് സാധ്യമാവുന്നത് തങ്ങളാണ് എല്ലാ കാമ്പസ് ഇലക്ഷനിലും വിജയിക്കുന്നത് എന്ന യുക്തി കൊണ്ടാണ്. സത്യത്തില്‍ ഇത് 'മോദിയന്‍' യുക്തിയാണ് എന്നുള്ളതാണ് വസ്തുത.

രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ സംഘdപരിവാര്‍ ഒഴികെയുള്ള മുഴുവന്‍ മനുഷ്യരും പറഞ്ഞത് അതൊരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണെന്നാണ്. സംഘ്പരിവാറിന്റെ മുഴുവന്‍ സംവിധാനവും ഒരു വിദ്യാര്‍ഥിയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും അങ്ങനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ് ചെയ്തത്. ഇതിനെ കൊലപാതകം എന്ന് തന്നെയാണ് വിളിക്കേണ്ടത് എന്നത് ഒരു സാമാന്യബോധമാണ്. ഇതുതന്നെയാണ് സിദ്ധാര്‍ത്ഥിന്റെ വിഷയത്തിലും സംഭവിച്ചത്.

നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ മാനഭംഗം ചെയ്താലും നിങ്ങളെത്തന്നെയും ജീവനോടെ ചുട്ടെരിച്ചാലും നിങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ത്താലും ഞങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് എന്ന് സംഘപരിവാറിന്റെ 'മോദിയന്‍' യുക്തിയാണ് ഇവരും മുന്നോട്ടുവെക്കുന്നത് എന്ന് എസ്.എഫ്.ഐ മനസ്സിലാക്കുന്നില്ല. അഥവാ, തെരഞ്ഞെടുപ്പിലെ വിജയം എല്ലാ ഹിംസകള്‍ക്കും ഉള്ള ന്യായീകരണമായി ഇവര്‍ കരുതുന്നു എന്ന് ചുരുക്കം. കേരളത്തിലെ കാമ്പസുകളില്‍ നടക്കുന്ന അധിക തെരഞ്ഞെടുപ്പുകളും ഭ്രമയുഗം സിനിമയിലെ പകിടകളിയുടെ നിലവാരത്തിലുള്ളവയാണ്. എല്ലാ പകിടകളിയിലും കൊടുമണ്‍ പോറ്റി തന്നെ വിജയിക്കുന്ന ഒരു മെക്കാനിസം പ്രേക്ഷകര്‍ എന്ന നിലയില്‍ നാം മനസ്സിലാക്കിയിട്ടുണ്ട്. ഇതേ മെക്കാനിസം തന്നെ മറ്റൊരു തരത്തില്‍ അപ്ലൈ ചെയ്തു വിജയിക്കുന്നതാണ് കേരളത്തിലെ കാമ്പസുകളിലും നാം കാണുന്നത്. രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ സംഘdപരിവാര്‍ ഒഴികെയുള്ള മുഴുവന്‍ മനുഷ്യരും പറഞ്ഞത് അതൊരു ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകമാണെന്നാണ്. സംഘ്പരിവാറിന്റെ മുഴുവന്‍ സംവിധാനവും ഒരു വിദ്യാര്‍ഥിയുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും അങ്ങനെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ് ചെയ്തത്. ഇതിനെ കൊലപാതകം എന്ന് തന്നെയാണ് വിളിക്കേണ്ടത് എന്നത് ഒരു സാമാന്യബോധമാണ്. ഇതുതന്നെയാണ് സിദ്ധാര്‍ത്ഥിന്റെ വിഷയത്തിലും സംഭവിച്ചത്. എസ്,എഫ്,ഐ എന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ ആ വിദ്യാര്‍ഥിയുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയായിരുന്നു. പക്ഷേ, ഇതേ എസ്,എഫ്,ഐ ജെ.എന്‍.യുവില്‍ സംവാദത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാഷയായിരുന്നു സംസാരിച്ചത്. 


എസ്.എഫ്.ഐ എന്ന ഒറ്റ സംഘടന, ശരീരം രണ്ടിടത്ത് രണ്ട് ജീവിതങ്ങള്‍ തീര്‍ക്കുന്ന ഉഭയ ജീവിതം അവസാനിപ്പിച്ച് ജെ.എന്‍.യുവിലെ പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു കാമ്പസ് അന്തരീക്ഷത്തെ പുനര്‍നിര്‍മിക്കാന്‍ കേരളത്തിലെ കാമ്പസുകളിലും അവസരം ഒരുക്കാന്‍ തയ്യാറാവണം. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന് എസ്.എഫ്.ഐയോട് പറയാനുള്ളതും ഇത് മാത്രമാണ്. അങ്ങിനെ അല്ലായെങ്കില്‍ സിദ്ധാര്‍ത്ഥുമാരെ സൃഷ്ടിക്കുന്ന അരാഷ്ട്രീയ പ്രവര്‍ത്തകരാല്‍ സമ്പന്നമായ ഒരു അക്രമി സംഘത്തെ വളര്‍ത്തിയെടുക്കാന്‍ മാത്രമേ കാമ്പസ് രാഷ്ട്രീയം കൊണ്ട് സാധ്യമാവുകയുള്ളൂ. അതിനാല്‍ എസ്.എഫ്.ഐ കേരളീയ കാമ്പസുകളിലെ അതിന്റെ പ്രവര്‍ത്തന സംസ്‌കാരം മാറ്റി എഴുതാന്‍ തങ്ങളുടെ ബോധത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഫ്യൂഡലിസത്തിന്റെ ഭാണ്ഡം ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ.പി ഹാരിസ്

Writer

Similar News