മായാലോകത്തെ മഹാവിപത്ത്

പ്രഭാതം മുതല്‍ പ്രദോഷം വരെ ജോലിചെയ്ത് ഉണ്ടാക്കുന്ന കാശില്‍ നിന്ന് മുക്കാല്‍ ഭാഗവും ലഹരിക്കായി ചിലവഴിക്കപ്പെടുന്നു. അതും തികയാതെ വന്നാല്‍ കടം വാങ്ങിയിട്ടെങ്കിലും അവര്‍ അവരുടെ മായാലോകത്തിലേക്ക് എത്താനുള്ള വഴി കണ്ടെത്തിയിരിക്കും. ഇങ്ങനെ സ്വന്തം കാശുകൊടുത്ത് സ്വയം മരണത്തിലേക്ക് നടന്നടുക്കുകയല്ലേ നമ്മുടെ യുവതലമുറ.

Update: 2022-11-08 11:08 GMT
Click the Play button to listen to article

ഒന്നും പറയാന്‍ എനിക്ക് പറ്റുന്നില്ല. ഇന്ന് എന്റ ഭര്‍ത്താവ് എന്ന് പറയുന്ന മനുഷ്യന്‍ എന്നെ ഒരുപാട് ഉപദ്രവിച്ചു. എനിക്കിനി അയാളുടെ കൂടെ ജീവിക്കാന്‍ പറ്റില്ല. മിക്കവാറും അയാള്‍ എന്നെ കൊല്ലും. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റ പൂര്‍ണമായ ഉത്തരവാദിത്വം എന്റെ ഭര്‍ത്താവ് എന്ന് പറയുന്ന ആ മനുഷ്യനായിരിക്കും. എനിക്കിനി വയ്യ അയാളോടൊപ്പം ജീവിക്കാന്‍. മദ്യവും മയക്കുമരുന്നുമായി ജീവിക്കുന്ന അയാളുടെ കൂടെ എനിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. ഭാര്യയെയും മക്കളെയും കുടുംബത്തെയും മറന്ന് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ലഹരിയെ മാത്രം സ്‌നേഹിച്ച് ജീവിക്കുന്ന ഒരാളുടെ ഭാര്യയുടെ വിലാപമാണിത്. ജീവിച്ചു കൊതി തീരും മുമ്പേ ജീവിതം മടുത്ത ഒരു പെണ്ണിന്റെ വിലാപം.

ഇത്തിരി നേരത്തെ സ്വയം മറന്നുള്ള സുഖത്തിനു വേണ്ടിയല്ലേ ആളുകള്‍ ലഹരി ഉപയോഗിക്കുന്നത്. എരിവോ പുളിയോ മധുരമോ ഇല്ലാത്ത രുചി എന്തെന്നറിയാത്ത ഇത്തരം സാധനങ്ങള്‍ വയറ്റില്‍ എത്തിയാല്‍ അവര്‍ക്ക് സ്വര്‍ഗലോകത്തിലെത്തിയ സന്തോഷമായിരിക്കും. പക്ഷേ, അത് കണ്ടുനില്‍ക്കുന്ന സമൂഹത്തിന്റെയോ ബന്ധുക്കളുടെയോ എന്തിനധികം പറയുന്നു, സ്വന്തം ഭാര്യയുടെയും മക്കളുടെയും അവസ്ഥ എന്തായിരിക്കും?

അവളുടെ രാത്രികള്‍ ഉറക്കമില്ലാത്തതാണ്. രാവിന്റെ യാമങ്ങളില്‍ എല്ലാ ജീവജാലങ്ങളും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുമ്പോള്‍ അവളുടെ മനസ്സ് വെള്ളക്കടലാസിലേക്ക് പകര്‍ത്താന്‍ അവള്‍ വെമ്പല്‍ കൊള്ളുകയാണ്. സ്‌നേഹിക്കാനും സംരക്ഷിക്കാനും ആരും ഇല്ലാതാവുമ്പോഴുള്ള വേദന അവള്‍ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. ആ തിരിച്ചറിവോടുകൂടി തന്നെ അവള്‍ ഓരോ ദിവസവും തള്ളി നീക്കി. മനസ്സ് മനസ്സുകളിലേക്ക് സ്‌നേഹം പകര്‍ന്നു നല്‍കുമ്പോള്‍ അവളുടെ സ്‌നേഹം അവളില്‍ തന്നെ അടിച്ചമര്‍ത്തപ്പെടുകയാണ്. കാരണം, അവളെ സ്‌നേഹിക്കേണ്ട, സംരക്ഷിക്കേണ്ട ആളാണ് ലഹരിയെ മാത്രം സ്‌നേഹിച്ച് അതില്‍മാത്രം സന്തോഷം കണ്ടെത്തി ജീവിക്കുന്നത്. മനസ്സറിഞ്ഞ് സ്‌നേഹിക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് അവള്‍ ഒരുപാട് ആഗ്രഹിച്ചു. കടല്‍ പോലെ വിശാലമായ അവളുടെ മനസ്സിലെ ആര്‍ത്തിരമ്പുന്ന തിരമാല ആരും കണ്ടില്ല.

ഇത്തരത്തില്‍ എത്രയെത്ര കുടുംബങ്ങള്‍ ഇന്ന് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നു. കുടുംബത്തിന് താങ്ങും തണലും ആകേണ്ടവര്‍ കുടുംബത്തെ മറന്ന് ലഹരിക്ക് പിറകെ ആര്‍ത്തി പിടിച്ച് ഓടുമ്പോള്‍ സ്വന്തം മാതാപിതാക്കളും, ഭാര്യയും മക്കളും എങ്ങനെ കഴിയുന്നു എന്ന ചിന്ത പോലും അവരില്‍ ഇല്ലാതെയാകുന്നു. സ്വന്തം കീശയിലെ പണം മുടക്കി സ്വയം നശിക്കുകയാണ് ഇന്നത്തെ തലമുറ.


മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഇങ്ങനെയൊരു ലേബല്‍ മദ്യക്കുപ്പിയുടെ മുകളില്‍ കണ്ടിട്ടില്ലേ. ഓരോ ലഹരിപദാര്‍ത്ഥങ്ങളിലും ഒരു മുന്നറിയിപ്പ് എന്നോണം ഇതുണ്ട്. എന്നാല്‍, ഇന്ന് ലഹരി ആരോഗ്യത്തിന് മാത്രമല്ല, മനുഷ്യകുലത്തിന് തന്നെ ആപത്താണ്. കാരണം, ഇത്തിരി നേരത്തെ സ്വയം മറന്നുള്ള സുഖത്തിനു വേണ്ടിയല്ലേ ആളുകള്‍ ലഹരി ഉപയോഗിക്കുന്നത്. എരിവോ പുളിയോ മധുരമോ ഇല്ലാത്ത രുചി എന്തെന്നറിയാത്ത ഇത്തരം സാധനങ്ങള്‍ വയറ്റില്‍ എത്തിയാല്‍ അവര്‍ക്ക് സ്വര്‍ഗലോകത്തിലെത്തിയ സന്തോഷമായിരിക്കും. പക്ഷേ, അത് കണ്ടുനില്‍ക്കുന്ന സമൂഹത്തിന്റെയോ ബന്ധുക്കളുടെയോ എന്തിനധികം പറയുന്നു, സ്വന്തം ഭാര്യയുടെയും മക്കളുടെയും അവസ്ഥ എന്തായിരിക്കും? ലഹരിയുടെ കൈപ്പിടിയിലമര്‍ന്ന് അവര്‍ ആനന്ദത്തില്‍ ആറാടുമ്പോള്‍ ദുഃഖം തളംകെട്ടി നില്‍ക്കുന്ന ഒരു അന്തരീക്ഷം ആയിരിക്കും അയാള്‍ക്ക് ചുറ്റുമെന്ന് അയാള്‍ അറിയുന്നില്ല.

എന്തെങ്കിലും ഒരു അത്യാവശ്യത്തിന് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ ആ ആവശ്യം നിറവേറ്റാതെ മദ്യശാലയിലേക്ക് പോകുന്ന എത്രയോ മനുഷ്യജന്മങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ആണുങ്ങളായാല്‍ കുറച്ചു വെള്ളമടിക്കണം. അതില്ലാത്തവര്‍ ആണത്തം ഇല്ലാത്തവരാണെന്ന ചിന്താഗതിക്കാരാണ് ഇന്നത്തെ കുടിയന്മാര്‍. ഇവരൊന്നും മദ്യം കുടിക്കുകയല്ല ചെയ്യുന്നത്. മദ്യം കൊണ്ട് കുളിക്കുകയാണ്.

പ്രഭാതം മുതല്‍ പ്രദോഷം വരെ ജോലിചെയ്തു ഉണ്ടാക്കുന്ന കാശില്‍ നിന്ന് മുക്കാല്‍ ഭാഗവും ലഹരിക്കായി ചിലവഴിക്കുകയാണ് ഇവരൊക്കെ ചെയ്യുന്നത്. അതും തികയാതെ വന്നാല്‍ വല്ലവരോടും കടം വാങ്ങിയിട്ടെങ്കിലും അവര്‍ അവരുടെ മായാലോകത്തിലേക്ക് എത്താനുള്ള വഴി കണ്ടെത്തിയിരിക്കും. ഇങ്ങനെ സ്വന്തം കാശുകൊടുത്ത് സ്വയം മരണത്തിലേക്ക് നടന്നടുക്കുകയല്ലേ നമ്മുടെ യുവതലമുറ.

ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും ദുഃഖത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിട്ട് കണ്ണുനീരിന്റെ ഉപ്പുരസം കുടിപ്പിച്ചു കൊണ്ട് രസിക്കുന്ന മനുഷ്യാ, ഇനിയെങ്കിലും നിനക്ക് ഇതെല്ലാം അവസാനിപ്പിച്ച് ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കി കൂടെ? അങ്ങനെ എല്ലാം അവസാനിപ്പിച്ച് നീ തിരിച്ചുവരികയാണെങ്കില്‍ നീ മാത്രമല്ല നിന്റെ കുടുംബവും കൂടി ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ടേക്കും.

ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായിട്ടായിരിക്കും ഓരോ പെണ്‍കുട്ടിയും വിവാഹ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഭര്‍ത്താവിന്റെ കൈപ്പിടിച്ച് ഭര്‍തൃ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുമ്പോള്‍ തന്റെ കുടുംബജീവിതം സ്വര്‍iതുല്യമായിരിക്കണം എന്ന് ഓരോ പെണ്‍കുട്ടിയും ആഗ്രഹിച്ചേക്കും. പക്ഷേ, തന്റെ ഭര്‍ത്താവ് ലഹരിയുടെ അടിമയാണെന്ന് അറിയുന്ന നിമിഷം അവളുടെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിയും.

ഇനി അവരുടെ കുട്ടികളുടെ കാര്യമാണെങ്കില്‍ അത് വളരെയധികം പരിതാപകരമായിരിക്കും. ആ കുഞ്ഞു മനസില്‍ എല്ലാവരോടും വെറുപ്പായിരിക്കും. ചിത്രശലഭങ്ങളെ പോലെ പാറി നടക്കേണ്ട പ്രായത്തില്‍ ആരോടും മിണ്ടാതെ എല്ലാ വേദനകളും ഉള്ളിലൊതുക്കി ഒരു വിഷാദരോഗിയെ പോലെ നടക്കേണ്ട അവസ്ഥയായിരിക്കും കുഞ്ഞുമക്കള്‍ക്ക്. അവരുടെ കൂട്ടുകാര്‍ അവരെ ഒറ്റപ്പെടുത്തും. കുടിയന്റെ മകന്‍ എന്ന് വിളിച്ച് ആക്ഷേപിക്കും. ഇതെല്ലാം കേട്ടുകൊണ്ട് എല്ലാ വേദനകളും ഉള്ളിലൊതുക്കി വെച്ച് അവന്‍ സമൂഹത്തില്‍ നിന്ന് തന്നെ ഒറ്റപ്പെട്ടു നില്‍ക്കേണ്ടതായി വരുന്നു.


ഇങ്ങനെ ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും ദുഃഖത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിട്ട് കണ്ണുനീരിന്റെ ഉപ്പുരസം കുടിപ്പിച്ചു കൊണ്ട് രസിക്കുന്ന മനുഷ്യാ, ഇനിയെങ്കിലും നിനക്ക് ഇതെല്ലാം അവസാനിപ്പിച്ച് ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കി കൂടെ? അങ്ങനെ എല്ലാം അവസാനിപ്പിച്ച് നീ തിരിച്ചുവരികയാണെങ്കില്‍ നീ മാത്രമല്ല നിന്റെ കുടുംബവും കൂടി ഒരു വലിയ ആപത്തില്‍ നിന്നും രക്ഷപ്പെട്ടേക്കും. ലഹരിയുടെ മായാ ലോകത്ത് ജീവിക്കുന്ന യുവതലമുറകളെ-ആ മാഹാവിപത്തിനെ നിങ്ങള്‍ ഉപേക്ഷിച്ച് ജീവിതത്തില്‍ സന്തോഷം വാര്‍ത്തെടുക്കുക. കോടിക്കണക്കിന് ബീജഗണങ്ങളില്‍ നിന്നും നിനക്കാണ് ഈ ലോകത്തേക്ക് വരാന്‍ ഭാഗ്യം ലഭിച്ചത്. ഒരുപാട് കഴിവുകള്‍ തന്നിട്ടാണ് നിന്നെ ഈ ഭൂമിയിലേക്ക് അയച്ചത്. വളരെ കുറഞ്ഞ കാലം മാത്രമേ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരമുള്ളൂ. ഈ അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. ലഹരി എന്ന മഹാ വിപത്തിന്റ കരാള ഹസ്തത്തില്‍ ജീവിതം ഹോമിക്കാതിരിക്കുക.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - നസീറ ബക്കര്‍

Writer

Similar News