മലബാര്‍ - പ്ലസ് വണ്‍: ഇനിയും പുറത്തുനില്‍ക്കുന്നവര്‍ എന്തു ചെയ്യണം ?
മലബാര്‍ മേഖലയില്‍ അര ലക്ഷത്തിലധികം സീറ്റുകള്‍ കുറവുണ്ടെന്ന് പൊതുസമൂഹത്തിനും മന്ത്രിക്കും സര്‍ക്കാരിനും മീഡിയകള്‍ക്കും ബോധ്യപ്പെട്ടതാണ്. ഈ താല്‍ക്കാലിക ബാച്ചുകളിലൂടെ സര്‍ക്കാര്‍ അതിനെ അംഗീകരിക്കുകയും നേരിയ രീതിയില്‍ അഡ്രസ് ചെയ്യുകയുമാണുണ്ടായത്. അതിനാല്‍ അടുത്ത അധ്യയനവര്‍ഷത്തിലെങ്കിലും അവസാന സന്ദര്‍ഭത്തിലുള്ള ഈ താല്‍ക്കാലിക ഓട്ടയടക്കല്‍ പരിപാടി നിര്‍ത്തി സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കണം.
മലബാര്‍ മേഖലയില്‍ അര ലക്ഷത്തിലധികം സീറ്റുകള്‍ കുറവുണ്ടെന്ന് പൊതുസമൂഹത്തിനും മന്ത്രിക്കും സര്‍ക്കാരിനും മീഡിയകള്‍ക്കും ബോധ്യപ്പെട്ടതാണ്. ഈ താല്‍ക്കാലിക ബാച്ചുകളിലൂടെ സര്‍ക്കാര്‍ അതിനെ അംഗീകരിക്കുകയും നേരിയ രീതിയില്‍ അഡ്രസ് ചെയ്യുകയുമാണുണ്ടായത്. അതിനാല്‍ അടുത്ത അധ്യയനവര്‍ഷത്തിലെങ്കിലും അവസാന സന്ദര്‍ഭത്തിലുള്ള ഈ താല്‍ക്കാലിക ഓട്ടയടക്കല്‍ പരിപാടി നിര്‍ത്തി സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കണം.
അടുത്ത അധ്യയനവര്‍ഷത്തിലെങ്കിലും അവസാന സന്ദര്‍ഭത്തിലുള്ള ഈ താല്‍ക്കാലിക ഓട്ടയടക്കല്‍ പരിപാടി നിര്‍ത്തി സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കണം. അതിനാവശ്യമായ സ്ഥിതിവിവരകണക്കുകള്‍ കാര്‍ത്തികേയന്‍ കമീഷന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിലെ പരിഹാര നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവശ്യമായ മലബാര്‍ വിദ്യാഭ്യാസ പാക്കേജിന് പദ്ധതിയും തുകയും അടുത്ത ബജറ്റില്‍ വകയിരുത്തി പ്രഖ്യാപിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷിച്ചവരില്‍ 15784 വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ മലബാര്‍ മേഖലയില്‍ പുറത്ത്‌നില്‍ക്കുന്നൂവെന്നാണ് ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ പറഞ്ഞത്. മന്ത്രി പുറത്തുവിട്ട കണക്കില്‍ ജില്ലകളില്‍ നിലവില്‍ അപേക്ഷിച്ചിട്ട് സീറ്റുകിട്ടാത്തവരുടെ കണക്ക്, മലപ്പുറം 8338, പാലക്കാട് 3088, കോഴിക്കോട് 2217, വയനാട് 116, കണ്ണൂര്‍ 949, കാസര്‍കോട് 1076 എന്നിങ്ങനെയാണ്.
തെക്ക് വടക്ക് വിവേചനമില്ലെന്നും സീറ്റുകള്‍ എല്ലായിടത്തു ആവശ്യത്തിന് ഉണ്ടെന്നും അഡ്മിഷന്‍ പൂര്‍ത്തിയാവുമ്പോള്‍ അത് ബോധ്യപ്പെടുമെന്നുമായിരുന്നു മലബാറിലെ പ്ലസ്വണ്‍ സീറ്റ് അപര്യാപ്തത സംബന്ധിച്ച പരാതികളും പ്രക്ഷോഭങ്ങളും ഉണ്ടായപ്പോള്‍ ചിലര്‍ കൊണ്ടുപിടിച്ച് നടത്തിയ പ്രചാരണം. അതാണിന്നലെ പുറത്ത്‌നില്‍ക്കുന്ന മലബാര്‍ പ്രദേശത്തെ കണക്കുകള്‍ പ്രത്യേകം എടുത്ത് പറഞ്ഞ് മന്ത്രി തന്നെ തകര്‍ത്തത്. യഥാര്‍ഥത്തില്‍ മലബാറില്‍ കുറവുള്ള സീറ്റുകള്‍ 15784 അല്ല. 50 പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസില്‍ 65 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയാണ് നിലവില്‍ മലബാറില്‍ കാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിച്ചത്. ഇനി പൊതുമേഖലയില്‍ സീറ്റ് കിട്ടില്ലെന്ന ആശങ്കയില്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷിക്കാതെ അണ്‍ എയ്ഡഡില്‍ നിര്‍ബന്ധിതരായി പ്രവേശനം നേടിയവരും പതിനായിരത്തിന് മുകളില്‍ വരും. മൊത്തം അരലക്ഷത്തിലധികം സീറ്റുകളുടെ കമ്മി മലബാര്‍ മേഖലയിലുണ്ട്.
ഇനി മന്ത്രി തന്നെ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ നിലവില്‍ പുറത്ത്‌നില്‍ക്കുന്ന 15784 വിദ്യാര്‍ഥികള്‍ ഇനി എന്തുചെയ്യും? ഇന്നലെ 97 താല്‍ക്കാലിക ബാച്ചുകളാണ് മന്ത്രി പ്രഖ്യാപിച്ചത്. അത്രയും ആശ്വാസകരവും സ്വാഗതാര്‍ഹവുമാണിത്. പക്ഷേ, വെറും 5820 സീറ്റുകളാണ് ഇതിലൂടെ വര്‍ധിക്കുക. 9964 വിദ്യാര്‍ഥികള്‍ മന്ത്രിയുടെ കണക്കുപ്രകാരംതന്നെ അപ്പോഴും പുറത്താണ്. 8338 വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ പുതിയ പ്രഖ്യാപനംവഴി 53 ബാച്ചിലൂടെ 3180 സീറ്റുകളാണ് ലഭിക്കുക. അപേക്ഷ നല്‍കി അഡ്മിഷന്‍ കാത്തു നില്‍ക്കുന്ന 5158 പേര്‍ ഇപ്പോഴും പുറത്തുതന്നെ നില്‍ക്കുന്നു. ഇവരെന്ത് ചെയ്യണമെന്നതില്‍ ഇന്നലെ പത്രസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോഴും മന്ത്രിക്ക് കൃത്യം മറുപടിയില്ല. അങ്ങനെയൊന്നുണ്ടാവില്ല എന്നാണദ്ദേഹം പറയാന്‍ ശ്രമിച്ചത്. മന്ത്രി തന്നെ പറഞ്ഞ കണക്കാണിതെന്ന് ചൂണ്ടികാണിച്ചെങ്കിലും വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണ് വി.ശിവന്‍കുട്ടി ചെയ്തത്.
നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയും ആയ ഇടതുഭരണകാലത്ത് ആരംഭിച്ച മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം പിണറായി മുഖ്യമന്ത്രിയും വി.ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയുമായ ഇടതുഭരണകാലത്ത് തന്നെ അവസാനിക്കട്ടെ.
നിലവില്‍ മലബാര്‍ മേഖലയില്‍ അര ലക്ഷത്തിലധികം സീറ്റുകള്‍ കുറവുണ്ടെന്ന് പൊതുസമൂഹത്തിനും മന്ത്രിക്കും സര്‍ക്കാരിനും മീഡിയകള്‍ക്കും ബോധ്യപ്പെട്ടതാണ്. ഈ താല്‍ക്കാലിക ബാച്ചുകളിലൂടെ സര്‍ക്കാര്‍ അതിനെ അംഗീകരിക്കുകയും നേരിയ രീതിയില്‍ അഡ്രസ് ചെയ്യുകയുമാണുണ്ടായത്. അതിനാല്‍ അടുത്ത അധ്യയനവര്‍ഷത്തിലെങ്കിലും അവസാന സന്ദര്‍ഭത്തിലുള്ള ഈ താല്‍ക്കാലിക ഓട്ടയടക്കല്‍ പരിപാടി നിര്‍ത്തി സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കണം. അതിനാവശ്യമായ സ്ഥിതിവിവരകണക്കുകള്‍ കാര്‍ത്തികേയന്‍ കമീഷന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതിലെ പരിഹാര നിര്‍ദേശങ്ങള്‍ നടപ്പാക്കാനാവശ്യമായ മലബാര്‍ വിദ്യാഭ്യാസ പാക്കേജിന് പദ്ധതിയും തുകയും അടുത്ത ബജറ്റില്‍ വകയിരുത്തി പ്രഖ്യാപിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനുള്ള ആവശ്യങ്ങളും സമ്മര്‍ധങ്ങളും ഇടതുപക്ഷത്ത് നിന്നും പുറത്തുനിന്നും ഉയരേണ്ടതുണ്ട്. നായനാര്‍ മുഖ്യമന്ത്രിയും പി.ജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയും ആയ ഇടതുഭരണകാലത്താരംഭിച്ച വിവേചനം പിണറായി മുഖ്യമന്ത്രിയും വി.ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയുമായ ഇടതുഭരണകാലത്ത് തന്നെ അവസാനിക്കട്ടെ.