ചരിത്ര പാഠപുസ്തക പരിഷ്‌കരണം; എന്‍.സി.ഇ.ആര്‍.ടി ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കല്‍

ചരിത്ര പാഠപുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലെ 'മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും' എന്ന അധ്യായത്തില്‍ നാഥുറാം ഗോഡ്‌സെയെകുറിച്ചുള്ള 'തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍' എന്ന പരാമര്‍ശം നീക്കം ചെയ്തു. ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ചില അധ്യായങ്ങളും ഭാഗങ്ങളും നീ്കകം ചെയ്യാനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ പിന്തിരിപ്പന്‍ നടപടി ഏതെങ്കിലും അക്കാദമികമായ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതല്ല.

Update: 2023-04-15 09:18 GMT

ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് അധ്യായങ്ങളും പ്രസ്താവനകളും നീക്കം ചെയ്യാനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തികൊണ്ടും നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ആവസ്യപ്പെ്ടടുകൊണ്ട് രാജ്യത്തെ ചരിത്രകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സര്‍വകലാശാലകളിലെ അക്കാദമിക പണ്ഡിതന്മാരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവന:

എന്‍.സി.ഇ.ആര്‍.ടി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ 10,11,12 തുടങ്ങിയ ക്ലാസ്സുകളിലെയും മറ്റുക്ലാസ്സുകളിലെയും ഹിസ്റ്ററിയിലെ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത്തും വെട്ടിച്ചുരുക്കുന്നതുമായ നടപടികള്‍ വലിയ ഉത്കണ്ഠയാണ് ഉണ്ടാക്കുന്നത്. കോവിഡിന്റേയും ലോക്ഡൗണിന്റെയും സമയത്ത് കുട്ടികളുടെ പാഠ്യപദ്ധതി ചുരുക്കണമെന്ന ആവശ്യം കൂടുതലായി ഉണ്ടായിരുന്നെങ്കിലും NCERT ഒരു മത്സര ബുദ്ധിയോടെ മുഗള്‍ കോര്‍ട്ട്, 2002 ലെ ഗുജറാത്ത് വര്‍ഗീയ ലഹള, അടിയന്തരാവസ്ഥ, ദലിത് എഴുത്തുകാരെ സംബന്ധിച്ച ഭാഗങ്ങള്‍, നെക്‌സലൈറ്റ് മൂവ്‌മെന്റ് മുതലായ വിഷയങ്ങള്‍ ആറുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ചരിത്ര പാഠ പുസ്തകത്തില്‍നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ലോക്ഡൗണിനുശേഷം സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ നിന്ന് സാധാരണഗതിയിലേക്ക് മാറിയെങ്കിലും ഒഴിവാക്കപ്പെട്ട പാഠഭാഗം ഇല്ലാതെയാണ് പുതിയ പതിപ്പുകള്‍ പുറത്തിറക്കുന്നത്.

ഇതിന്റെ വെളിച്ചത്തില്‍, പന്ത്രണ്ടാം ക്ലാസ്സിലെ ഹിസ്റ്ററി ബുക്കിലെ രണ്ടാം ഭാഗത്തില്‍ നിന്ന് മുഗള്‍ ചരിത്രം മായ്ച്ചു കളഞ്ഞിരിക്കുന്നത് വലിയ രീതിയില്‍ വിഷമിപ്പിക്കുന്ന ഒന്ന് തന്നെയാണ്. പാഠപുസ്തകം തയ്യാറാക്കിയ ചരിത്രകാരന്മാരുമായോ അധ്യാപകരുമായോ കൂടിയാലോചിക്കാതെയാണ് NCERT അംഗങ്ങള്‍ ഈ തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. കൂടിയാലോചനകളിലൂടെയും വിപുലമായ ചര്‍ച്ചകളിലൂടെയുമാണ് ഈ പുസ്തകങ്ങള്‍ വികസിപ്പിച്ചെടുത്തത്. ആശയപരമായ പ്രധാന്യം മാത്രമല്ല, അധ്യാപന ശാസ്ത്രത്തിലും, നൈസര്‍ഗികമായ ഐക്യവും പുരോഗതിയും ഉറപ്പാക്കികൊണ്ട് ചിട്ടപ്പെടുത്തിയതാണ് ആ പാഠ പുസ്തകങ്ങള്‍. ഉപഭൂഖണ്ഡത്തിലേയും ലോകത്തിന്റെയും മാനവീയമായ ചരിത്രവും വിപുലമായ വൈവിധ്യങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് പുസ്തകങ്ങള്‍.

ആധുനിക ഇന്ത്യയുടെ മൂന്നാം ഭാഗത്തില്‍ നിന്നും കൊളോണിയല്‍ സിറ്റീസ്, നഗരവല്‍കരണം, വാസ്തുവിദ്യയും ആസൂത്രണവും, വിഭജനം മനസ്സിലാക്കല്‍: രാഷ്ട്രീയം, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കപ്പെടുന്നുണ്ട്. ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ഹിന്ദു തീവ്രവാദികളുടെ പങ്കിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതും ഇവയില്‍ ഏറ്റവും ശ്രദ്ധേയമാണ്.

പാഠപുസത്കങ്ങളിലെ അധ്യായങ്ങളും ഭാഗങ്ങളും ഒഴിവാക്കുന്നത് പഠിതാക്കള്‍ക്ക് വിലപ്പെട്ട ഉള്ളടക്കം നഷ്ടപ്പെടുത്തുന്ന കാര്യത്തില്‍ മാത്രമല്ല, വര്‍ത്തമാനവും ഭാവിയിലുള്ളതുമായ വെല്ലുവിളികളെ നേരിടാന്‍ അവരെ സജ്ജരാക്കുന്നതിന് ആവശ്യമായ പെഡഗോജിക്കല്‍ മൂല്യങ്ങളുടെ കാര്യത്തിലും വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ കാലാനുസൃതമായ പരിഷ്‌കരണങ്ങളുടെ ആവശ്യകത നാം മനസ്സിലാക്കുന്നുണ്ടെങ്കിലും, നിലവിലുള്ള ചരിത്രപരമായ പാണ്ഡിത്യത്തിന്റെ സമന്വയത്തോടെ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. എന്നിരുന്നാലും, ഇത്തരത്തിലുള്ള ടെക്സ്റ്റ് ബുക്കിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ഇല്ലാതാക്കല്‍ നടപടികള്‍ അധ്യാപനത്തിന് മേലുള്ള വിഭജന രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നു.

സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം ചെയ്തതെന്നും വിദ്യാര്‍ഥികളുടെ ഭാരം കുറയ്ക്കുന്നതിനാണ് ഇത് ചെയ്തതെന്നുമാണ് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ വിശദീകരിക്കുന്നത്. കോവിഡ്-ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരുപാട് പാഠ്യ വിഷയങ്ങള്‍ നഷ്ടമാവുകയും അവരുടെ പഠന ശേഷിയില്‍ കുറവ് വരുകയും ചെയ്തിട്ടുണ്ട്. അതിനുശേഷമുള്ള കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സിലബസില്‍ അമിതഭാരം അനുഭവപ്പെടുന്നുണ്ട്. ചില അധ്യായങ്ങള്‍ ഒരുപാട് കൂടുതലുള്ളവയും ക്ലാസ്സുകള്‍ കൂടുതല്‍ വേണ്ടിവരുന്നതുമാണ്. അത്‌കൊണ്ട് തന്നെ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് ന്യായമായ ഒന്നുതന്നെയാണെന്ന എന്‍.സി.ഇ.ആര്‍.ടിയുടെ വാദങ്ങളെ യുക്തിസഹമാക്കാനുള്ള ഈ നീക്കത്തിന് പിന്നിലെ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി അധികൃതര്‍ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്.

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നത്തിലൂടെ ഭരണകൂടത്തിന്റെ അക്കാദമിക, പക്ഷപാതപരമായ അജണ്ടയാണ് തുറന്നുകാട്ടുന്നത്. ഇന്ത്യന്‍ ജനങ്ങളുടെ ചരിത്രത്തെ ഒരു ഏകീകൃത ആധിപത്യ (ഹിന്ദു) പാരമ്പര്യത്തിന്റെ ഉല്‍പന്നമായി തെറ്റായി വ്യാഖ്യാനിക്കുന്ന ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ വലിയ പ്രത്യയശാസ്ത്ര അജണ്ടയുടെ പശ്ചാത്തലത്തില്‍, പാഠപുസ്തകങ്ങളിലെ തിരഞ്ഞെടുത്ത വിഷയങ്ങള്‍ നീക്കം ചെയ്യുന്നതിനെ വിമര്‍ശനാത്മകമായി വിശകലനം ചെയ്താല്‍ ഇത് ബോധ്യപ്പെടും. ഇത്തരമൊരു അജണ്ടയുടെ ഭാഗമായി 'കിങ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ് : മുഗള്‍ കോടതികള്‍ (പതിനാറാം-പതിനേഴാം നൂറ്റാണ്ടുകള്‍) എന്ന അധ്യായം ചരിത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ നിന്ന് നീക്കം ചെയ്തു. ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളും ഒരു ഗണ്യമായ കാലയളവ് ഭരിച്ചിരുന്ന മുഗള്‍ സാമ്രാജ്യം ഇക്കാലത്തും ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്ന് തന്നെയാണ്.

ഭൂതകാല പഠനത്തില്‍ നിന്ന് ഏതെങ്കിലും കാലഘട്ടം എടുത്തുകളയുന്നത് വിദ്യാര്‍ഥികള്‍ക്ക് ഭൂതകാലത്തെയും വര്‍ത്തമാന കാലഘട്ടത്തേയും ബന്ധം മനസ്സിലാക്കാന്‍ കഴിയാതെ വരും. കൂടാതെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കാനും താരതമ്യം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുകയും അതിന്റെ സ്വാഭാവികത തടസ്സപ്പെടുത്തുകയും ചെയ്യും.

മധ്യകാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുഗള്‍ സാമ്രാജ്യവും വിജയനഗര സാമ്രാജ്യവുമാണ് ഏറ്റവും പ്രധാനപ്പെട്ട രണ്ട് സാമ്രാജ്യങ്ങള്‍. ഇവ രണ്ടും പാഠപുസ്തകങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പരിഷ്‌കരിച്ച പതിപ്പില്‍, മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഇല്ലാതാക്കിയപ്പോള്‍, വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിര്‍ത്തി. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള കൃത്യമല്ലാത്ത അനുമാനത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീയ തത്വങ്ങള്‍ ഈ ഒഴിവാക്കലിലൂടെ തുറന്നുകാട്ടുന്നു. ഭരണാധികാരികളുടെ മതം അക്കാലത്തെ പ്രബലമായ മതമായിരുന്നു. ഇത് ഒരു 'ഹിന്ദു' യുഗം, 'മുസ്‌ലിം' യുഗം എന്നിങ്ങനെയുള്ള ഗുരുതരമായ വിഭജന ആശയത്തിലേക്ക് നയിക്കുന്നു. ചരിത്രപരമായി വളരെ വൈവിധ്യമാര്‍ന്ന ഒരു സാമൂഹിക ഘടനയില്‍ ഈ ഭാഗങ്ങള്‍ വിമര്‍ശനാത്മകമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു. എല്ലാത്തിനും പുറമെ ആധുനിക ഇന്ത്യയുടെ മൂന്നാം ഭാഗത്തില്‍ നിന്നും കൊളോണിയല്‍ സിറ്റീസ്, നഗരവല്‍കരണം, വാസ്തുവിദ്യയും ആസൂത്രണവും, വിഭജനം മനസ്സിലാക്കല്‍: രാഷ്ട്രീയം, ഓര്‍മ്മകള്‍, അനുഭവങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കപ്പെടുന്നുണ്ട്. ഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ഹിന്ദു തീവ്രവാദികളുടെ പങ്കിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതും ഇവയില്‍ ഏറ്റവും ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ചരിത്ര പാഠപുസ്തകത്തിന്റെ മൂന്നാം ഭാഗത്തിലെ 'മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും' എന്ന അധ്യായത്തില്‍ നാഥുറാം ഗോഡ്‌സെയെകുറിച്ചുള്ള 'ഒരു തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍' എന്ന പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്. ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് പാഠങ്ങളുടെ മുഴുവന്‍ അധ്യായങ്ങളും ഭാഗങ്ങളും ഇല്ലാതാക്കാനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ ഇപ്പോഴത്തെ പിന്തിരിപ്പന്‍ നടപടി ഏതെങ്കിലും അക്കാദമികമോ അധ്യാപനപരമോ ആയ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ്.


ഭൂതകാല പഠനത്തില്‍ നിന്ന് ഏതെങ്കിലും കാലഘട്ടം എടുത്തുകളയുന്നത് വിദ്യാര്‍ഥികള്‍ക്ക് ഭൂതകാലത്തെയും വര്‍ത്തമാന കാലഘട്ടത്തേയും ബന്ധം മനസ്സിലാക്കാന്‍ കഴിയാതെ വരും. കൂടാതെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കാനും താരതമ്യം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുകയും അതിന്റെ സ്വാഭാവികത തടസ്സപ്പെടുത്തുകയും ചെയ്യും. മാത്രവുമല്ല, ഈ ചരിത്രങ്ങള്‍ മുഴുവനും പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്യന്നത് തെറ്റിധാരണങ്ങള്‍ക്ക് കരണമാവും. ഇത്തരം നീക്കങ്ങള്‍ ഭരണകൂടത്തിന്റെ വിഭജന-വര്‍ഗീയ-ജാതീയ അജണ്ട മുന്നോട്ടുകൊണ്ടുപോകാനേ സഹായിക്കൂ.

എന്‍.സി.ഇ.ആര്‍.ടി നേരത്തെ രൂപകല്‍പന ചെയ്ത പുസ്തകങ്ങളും ചരിത്ര സിലബസുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ വിഭാഗങ്ങള്‍, വംശങ്ങള്‍ തുടങ്ങി വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഒരു വലിയ കലവറയെ തന്നെ മനസ്സിലാക്കാന്‍ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ചരിത്രത്തിന്റെ എല്ലാതലങ്ങളെയും കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനും ഭൂതകാലത്തെക്കുറിച്ചുള്ള വിമര്‍ശനാത്മക ചിന്ത വികസിപ്പിക്കുന്നതിനും ഉതകുന്ന രീതിയിലാണ് അധ്യായങ്ങളുടെ ക്രമം രൂപകല്‍പ്പന ചെയ്തിരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സംയോജിത പൈതൃകവും ഇന്നത്തെ കാലത്തെ ചരിത്രപരമായ വംശാവലികളുമാണ് പഴയ എന്‍.സി.ഇ.ആര്‍.ടി സിലബസിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. അതില്‍ നിന്നാണ് അധ്യായങ്ങള്‍ ഇപ്പോള്‍ തന്ത്രപരമായി ഒഴിവാക്കിയിരിക്കുന്നത്.

ചരിത്രപഠനത്തെ ഏകശിലാപരമായ വിവരണങ്ങളിലേക്ക് ചുരുക്കിക്കൊണ്ട്, കപട ചരിത്രങ്ങള്‍ക്ക്, പ്രത്യേകിച്ച് സാമുദായികവും ജാതീയവുമായ വൈവിധ്യങ്ങള്‍ക്ക്, ആധിപത്യം സ്ഥാപിക്കാനുള്ള കളമൊരുക്കുകയാണ്. വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലൂടെയും ഇത്തരം 'ചരിത്രങ്ങള്‍' ഇന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ ഇല്ലാതാക്കലുകള്‍ കൂടാതെ, പതിനൊന്നാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് നിരവധി ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വ്യവസായ വിപ്ലവം പോലെയുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുന്നു. അതില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, 2002 ലെ ഗുജറാത്ത് കലാപം, ദേശീയ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പരാമര്‍ശം തുടങ്ങിയവ പൊളിറ്റിക്കല്‍ സയന്‍സിന്റെ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു. അതുപോലെ, 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം പതിനൊന്നാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ 'അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈറ്റി'യില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഭിന്നിപ്പും പക്ഷപാതപരവുമായ അജണ്ടയാല്‍ നയിക്കപ്പെടുന്ന എന്‍.സി.ഇ.ആര്‍.ടി, സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് പല പ്രധാന വിഷയങ്ങളും തിരഞ്ഞെടുത്ത് നീക്കം ചെയ്തുകൊണ്ട് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സമ്മിശ്ര പൈതൃകത്തിന് വലിയ ദ്രോഹം ചെയ്യുക മാത്രമല്ല, ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങളെ വഞ്ചിക്കുകയുമാണ് എന്‍.സി.ആര്‍.ടി. കൊളോണിയല്‍ നിര്‍മിതികളും അവയുടെ സമകാലിക പുനരുല്‍പാദനവും ഇന്ത്യന്‍ നാഗരികതയുടെ ഒരു ആധിപത്യ ഏകീകൃത പാരമ്പര്യത്തിന്റെ ഉല്‍പന്നമായി തെറ്റായി വ്യാഖ്യാനിക്കുന്നു. ചരിത്രപരമായി വളരെ വൈവിധ്യമാര്‍ന്ന സാമൂഹിക ഘടനയില്‍ 'ഹിന്ദു സമൂഹം' പോലുള്ള വിഭാഗങ്ങള്‍ വിമര്‍ശനാത്മകമായി അടിച്ചേല്‍പ്പിക്കപ്പെടുന്നു. ആത്യന്തികമായി, ഈ ഇല്ലാതാക്കലുകളെല്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ഏകീകൃത 'ഹിന്ദു' സമൂഹത്തിന്റെ ശുദ്ധീകരിക്കപ്പെട്ട ചരിത്രമാണ് വിദ്യാര്‍ഥികള്‍ക്ക് സമ്മാനിക്കുന്നത്. മധ്യകാലഘട്ടത്തിലെ സംസ്ഥാന രൂപീകരണം, സാമ്രാജ്യനിര്‍മാണം, പരിവര്‍ത്തനങ്ങള്‍ എന്നിവയെ ഒരു ഏകീകൃത 'ഹിന്ദു' സമൂഹവും 'ഇസ്‌ലാമിക' ആക്രമണകാരികളും ഭരണാധികാരികളും തമ്മിലുള്ള അടിസ്ഥാനരഹിതമായ മത്സരം എന്ന തലത്തിലേക്ക് ചുരുക്കുന്നു. ലിംഗഭേദം, ജാതി, വര്‍ഗം മുതലായവയുടെ അച്ചുതണ്ടുകളില്‍ വിവിധ സംസ്ഥാന രൂപീകരണത്തിന് കീഴിലുള്ള ജനവിഭാഗങ്ങളുടെ ചൂഷണവും അടിച്ചമര്‍ത്തലും മറച്ചുവെക്കുന്ന ഇന്ത്യയുടെ ഭൂതകാലത്തില്‍ വ്യാപകമായ സാമൂഹിക ഐക്യം എന്ന ആശയവും ഇത് അവതരിപ്പിക്കുന്നു. ഇത് പ്രാദേശിക വൈവിധ്യത്തെ അവഗണിക്കുന്നു. ചരിത്രപഠനത്തെ ഇത്തരം ഏകശിലാപരമായ വിവരണങ്ങളിലേക്ക് ചുരുക്കിക്കൊണ്ട്, കപട ചരിത്രങ്ങള്‍ക്ക്, പ്രത്യേകിച്ച് സാമുദായികവും ജാതീയവുമായ വൈവിധ്യങ്ങള്‍ക്ക്, ആധിപത്യം സ്ഥാപിക്കാനുള്ള കളമൊരുക്കുകയാണ്. വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലൂടെയും ഇത്തരം 'ചരിത്രങ്ങള്‍' ഇന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് അധ്യായങ്ങളും പ്രസ്താവനകളും നീക്കം ചെയ്യാനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനത്തില്‍ ഉത്കണ്ഠയുണ്ട്. മാത്രവുമല്ല, പാഠപുസ്തകങ്ങളില്‍ നിന്ന് ചരിത്ര ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്‍.സി.ഇ.ആര്‍.ടിയുടെ ഈ തീരുമാനം തെറ്റായതും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യംവെക്കുന്നതുമാണ്. ഇന്ത്യാരാജ്യത്തിന്റെ ഭരണഘടനാ ധാര്‍മികതക്കും സംയോജിത സംസ്‌കാരത്തിനും എതിരായ തീരുമാനമാണിത്. ആ നിലക്ക്, തീരുമാനം എത്രയും വേഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നു.

റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ശബ്‌നം ഹാഷ്മി, പ്രൊഫ. അപൂര്‍വാനന്ദ്, കവിത ശ്രീവാസ്തവ, ആനന്ദ് പട്‌വര്‍ധന്‍, കെ. സച്ചിദാനന്ദന്‍, അനിത രാംപാല്‍, ഡോ. എം.എച്ച് ഇല്യാസ്, ബിശ്വജിത്ത് മൊഹന്‍ജി, ദിനേശ്കുമാര്‍ സിങ് തുടങ്ങി ചരിത്രകാരന്‍മാരും സാമൂഹിക പ്രവര്‍ത്തകരും വിവിധ യൂണിവേഴ്‌സിറ്റികളിലെ അധ്യാപകരുമുള്‍പ്പെടെ മുന്നൂറോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News