പെഗാസസ്: ബാക്കിയാകുന്ന ചോദ്യങ്ങള്‍
ഇന്ത്യയില്‍ പെഗാസസ് ഉപയോഗത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമിക്കുന്നവര്‍ക്കുള്ള അവസാന ആശ്രയമായി സുപ്രീം കോടതി തുടരുന്നുണ്ട്
പെഗാസസ് പദ്ധതി - ദി വയര്‍ അടക്കമുള്ള മാധ്യമ സംഘടനകളുടെ കൂട്ടായ്മ നടപ്പാക്കിയത് - നിശ്ചിത വ്യക്തികളെ ലക്ഷ്യമിടാന്‍ സര്‍ക്കാരുകള്‍ പെഗാസസ് സ്‌പൈവെയര്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാണിച്ചു തന്നു. പെഗാസസ് ഉപയോഗിച്ച് ലക്ഷ്യമിട്ട പ്രതിപക്ഷ അംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇന്ത്യയിലെ ഒട്ടൊരുപാട് വ്യക്തികളെ ഈ പദ്ധതിയിലൂടെ പുറം ലോകം അറിഞ്ഞു.
2021 ഒക്ടോബറില്‍, നിയമവിരുദ്ധമായി തങ്ങളെ ലക്ഷ്യമിടാന്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വ്യക്തികള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. പൗരന്മാര്‍ക്കെതിരെ സ്‌പൈവെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ കോടതി സാങ്കേതിക വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിച്ചു. പരിശോധിച്ച ഉപകരണങ്ങളില്‍ പെഗാസസ് കണ്ടെത്തിയെന്നതിന് നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ സമിതിക്ക് കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ടെക്‌നിക്കല്‍ പാനലിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനുള്ള അപേക്ഷകള്‍ ഉള്‍പ്പെടുന്ന കേസ് നാലാഴ്ചയ്ക്കുള്ളില്‍ പരിഗണിക്കും.
പെഗാസസ് ഉപയോഗിച്ചതായി സാങ്കേതിക പാനലിന് എന്തുകൊണ്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഉയര്‍ന്ന ആശങ്കകളിലൊന്ന്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ ടാര്‍ഗെറ്റുകളായി കണ്ടെത്തിയ വ്യക്തികളുടെ നിരവധി ഉപകരണങ്ങള്‍ പാനല്‍ പരിശോധിക്കുകയും എന്നാൽ ഒരു തെളിവും കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടായിരിക്കും?
ഇന്ത്യയില്‍ പെഗാസസ് ഉപയോഗത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമിക്കുന്നവര്‍ക്കുള്ള അവസാന ആശ്രയമായി സുപ്രീം കോടതി തുടരുന്നുണ്ട്
ഇതുകൂടാതെ, പ്രൊഫസര്‍മാരും ഗവേഷകരും ഉള്‍പ്പെടെയുള്ള അതാത് മേഖലകളിലെ വിദഗ്ധരില്‍ നിന്ന് പാനലിന് സാങ്കേതിക അഭിപ്രായങ്ങള്‍ ലഭിച്ചു, അതിനാല്‍ ഈ വ്യക്തികളും സംഘടനകളും മുന്നോട്ട് വയ്ക്കുന്ന അഭിപ്രായങ്ങള്‍ പാനലിന് അംഗീകരിക്കാന്‍ പര്യാപ്തമല്ലെന്ന് വാദിക്കാന്‍ പ്രയാസമാണ്.
തങ്ങള്‍ക്ക് ലഭിച്ച അഭിപ്രായങ്ങള്‍ക്ക് പുറമേ, മറ്റ് ഇടങ്ങളില്‍ പെഗാസസ് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് പാനല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
ഉദാഹരണത്തിന്, 2019 ല്‍, 1,400 വ്യക്തികളെ പെഗാസസ് ലക്ഷ്യമിട്ടതായി വാട്ട്‌സ്ആപ്പ് അമേരിക്കന്‍ കോടതിയില്‍ സാക്ഷ്യപ്പെടുത്തി. യു.എസിലെ കേസ് ഈ സംവാദത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു, പ്രത്യേകിച്ചും കേസില്‍ ഇന്ത്യയില്‍ നിന്നുള്ള വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് കൂടാതെ പെഗാസസ് പ്രോജക്റ്റ് ഉയര്‍ത്തിക്കാട്ടിയ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പല രാജ്യങ്ങളിലെയും അധികാരികള്‍ പെഗാസസ് ഉപയോഗത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടത്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും ഫ്രാന്‍സ്, സ്‌പെയിന്‍, മെക്‌സിക്കോ എന്നിവിടങ്ങളിലെയും അന്വേഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പെഗാസസ് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടില്ലെന്ന് പാനല്‍ യഥാര്‍ഥത്തില്‍ നിഗമനത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍, അത് വളരെയേറെ ശ്രദ്ധേയമാണ്, കാരണം സാങ്കേതിക പാനലിന് സമര്‍പ്പിച്ച അതേ തെളിവുകള്‍ മറ്റ് രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ആരംഭിക്കാന്‍ തന്നെ പര്യാപ്തമായി കണക്കാക്കപ്പെടുന്നു.
ഇന്ത്യന്‍ നിയമങ്ങള്‍ അത്തരം ഹാക്കിംഗ് അനുവദിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഈ വ്യക്തികളെ ലക്ഷ്യമിടാന്‍ പെഗാസസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്.
പാനല്‍ പരിശോധിച്ച ഉപകരണങ്ങളില്‍ പെഗാസസ് കണ്ടെത്തിയിട്ടില്ലെന്ന് സാങ്കേതിക പാനല്‍ നിഗമനത്തില്‍ എത്തിയാല്‍ പിന്നെ പെഗാസസ് ഉപയോഗത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിടാന്‍ സാധ്യതയില്ലെന്നതാണ് ഈ സംഭവ വികാസങ്ങള്‍ ഉയര്‍ത്തുന്ന മറ്റൊരു ആശങ്ക.
ഇത് അംഗീകരിക്കുകയാണെങ്കില്‍, ടൊറന്റോ യൂണിവേഴ്‌സിറ്റി സിറ്റിസണ്‍ ലാബ്, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്യൂരിറ്റി ലാബ് എന്നിവിടങ്ങളിലെ സ്വതന്ത്ര വിദഗ്ധരും ഗവേഷകരും തിരിച്ചറിഞ്ഞ പൗരന്മാരുടെ അവകാശങ്ങളെ ഇത് ബാധിക്കും. ഈ വ്യക്തികള്‍ അവരുടെ വ്യക്തിജീവിതത്തില്‍ നുഴഞ്ഞുകയറുന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് ഇപ്പോഴും ലക്ഷ്യമാക്കപ്പെട്ടിരിക്കാം. അത്തരം നിയമവിരുദ്ധ പ്രവൃത്തികളുടെ അനന്തരഫലം അവരുടെ സ്വകാര്യ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു.
ഇരകളാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ പ്രതിപക്ഷ അംഗങ്ങള്‍, ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍, ഒരു ജഡ്ജി, സുപ്രീം കോടതിയിലെ ഒരു ജഡ്ജി, സ്റ്റാഫ്, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു; ഈ വ്യക്തികളെ പെഗാസസ് ഉപയോഗിച്ച് ലക്ഷ്യമിടുന്നു എന്നത് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹൃദയത്തിനേല്‍ക്കുന്ന കനത്തതായ ഒരു പ്രഹരമാണ്.
ഇന്ത്യന്‍ നിയമങ്ങള്‍ അത്തരം ഹാക്കിംഗ് അനുവദിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ഈ വ്യക്തികളെ ലക്ഷ്യമിടാന്‍ പെഗാസസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍മിക്കേണ്ടത് പ്രധാനമാണ്. സര്‍ക്കാരിന് പോലും ഇക്കാര്യത്തില്‍ ഇളവുകളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ആരാണ് പെഗാസസ് പ്രവര്‍ത്തിപ്പിച്ചതെന്ന് ഫലപ്രദമായി അന്വേഷിക്കേണ്ടത് സുപ്രീം കോടതിയെ സംബന്ധിച്ചടത്തോളം അതിപ്രധാനമാണ്. ഇരകളുടെ പട്ടിക പരിശോധിച്ചാല്‍, പെഗാസസ് ഉപയോഗിച്ച് ചാരപ്പണി നടത്താന്‍ ഏത് സര്‍ക്കാരിനാണ് താത്പര്യമെന്ന് ഊഹിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഒരു സ്വതന്ത്ര അന്വേഷണം ഇല്ലാതെ നമുക്ക് ഒരു തീര്‍ച്ചയില്‍ എത്താന്‍ സാധിക്കില്ല.
ഇന്ത്യയില്‍ പെഗാസസ് ഉപയോഗത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമിക്കുന്നവര്‍ക്കുള്ള അവസാന ആശ്രയമായി സുപ്രീം കോടതി തുടരുന്നുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ക്കുകയും പാര്‍ലമെന്റില്‍ അത് സംബന്ധിച്ച അര്‍ത്ഥവത്തായ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.