രാഹുലിന്റെ ശിവനും മോദിയുടെ വടക്കുംനാഥനും

'ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ' ആണ് എന്ന് അരുവിപ്പുറത്ത് ഗുരു പറയുമ്പോള്‍, അത് ബ്രാഹ്മണ്യത്തിനുള്ള മറുപടിയാണ്, രാഹുലിന്റെ കാര്യത്തില്‍ അത് ഹിംസാത്മക ഹിന്ദുത്വത്തിനുള്ള മറുപടിയും.

Update: 2024-07-12 04:51 GMT
Advertising

ലോക്‌സഭയിലെ പ്രസംഗവേളയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തിക്കാണിച്ച രാഹുല്‍ ഗാന്ധി ഒരേസമയം ഒരുപാട് വ്യാഖ്യാന സാധ്യതകള്‍ക്കാണ് ഇടം നല്‍കിയത്. അത് സംഘ്പരിവാറിനെ അസ്വസ്ഥതപ്പെടുത്തുന്നതിനോടൊപ്പം തന്നെ, സാധാരണ സംഘ്പരിവാര്‍ വിരുദ്ധ ടെക്സ്റ്റുകള്‍ക്ക് പിടികൊടുക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. മൃദുഹിന്ദുത്വം എന്ന ഒറ്റവാക്കില്‍ എല്ലാറ്റിനേയും വെച്ച്‌കെട്ടുന്നവരെ സംബന്ധിച്ച് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍, ഇപ്പോഴത്തെ സന്ദര്‍ഭം തീര്‍ച്ചയായും കൂടുതല്‍ ഗൗരവതരമായ വിശകലനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉയര്‍ത്തിയത് ഏത് ശിവന്‍ എന്നത് തന്നെയാണ് ഏറ്റവും അടിസ്ഥാനപരമായ പ്രശ്‌നം. ഈ ലോക്‌സഭ തെരത്തെടുപ്പില്‍ തന്നെ നരേന്ദ്ര മോദി പോര്‍ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച ശിവനെ നമ്മള്‍ കണ്ടതാണ്. 'വാരണാസിയില്‍ നിന്ന് ഞാന്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് വന്നിരിക്കുന്നു' എന്നാണ് തൃശൂരില്‍ നരേന്ദ്രമോദി പ്രസംഗിച്ചത്. ദക്ഷിണാമൂര്‍ത്തിയായ ശിവന്‍ തൃശൂരില്‍ വടക്കുംനാഥനാണ്. തെക്കേ അറ്റം മുതല്‍ വടക്ക് വരെ ഒരു പോലെ വ്യാപരിച്ച് കിടക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ദൈവസങ്കല്‍പ്പത്തിന്റെ പ്രതിപുരുഷസ്ഥാനം തന്നെയാണ് മോദി ലക്ഷ്യമിട്ടത്. അതിനിടയില്‍ ഒരുവേള ദൈവം തന്നെയായി മോദി അവതരിച്ചു.

വിശ്വാസത്തെ ഉപയോഗിച്ച് വെറുപ്പ് പടര്‍ത്താനുള്ള പരിശ്രമത്തെ തന്നെയാണ് രാഹുല്‍ തുറന്ന് എതിര്‍ക്കുന്നത്. അതിലൂടെ സ്‌നേഹമാണ് ഈശ്വരന്‍ (അന്‍പേ ശിവം) എന്ന് പറഞ്ഞ് വെയ്ക്കുക കൂടിയാണ് രാഹുല്‍. ഒരുപക്ഷേ, ചരിത്രത്തില്‍ അതിന് മാതൃക ശ്രീനാരായണ ഗുരു തന്നെയായിരിക്കും. 'ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ' ആണ് എന്ന് അരുവിപ്പുറത്ത് ഗുരു പറയുമ്പോള്‍, അത് ബ്രാഹ്മണ്യത്തിനുള്ള മറുപടിയാണ്, രാഹുലിന്റെ കാര്യത്തില്‍ അത് ഹിംസാത്മക ഹിന്ദുത്വത്തിനുള്ള മറുപടിയും.

എന്നാല്‍, വാരണാസിയിലടക്കം മോദിയും കൂട്ടരും അവതരിപ്പിച്ച ദൈവശാസ്ത്രത്തിന്റെ ആധാരം അപരവത്കരണവും വെറുപ്പും തന്നെയായിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ കാലങ്ങളായി ഷെഹനായ് വാദകര്‍ ആയിരുന്നത് ബിസ്മില്ലാഖാന്റെ കുടുംബം ആയിരുന്നുവെങ്കില്‍, ഇത്തരം ബഹുസ്വരതാ പാരമ്പര്യങ്ങളുടെ എതിര്‍ദിശയില്‍ ആണ് സംഘ്പരിവാരം എക്കാലവും സ്വയം അടയാളപ്പെടുത്തിയിരിക്കുന്നത്. വാരണാസിയില്‍ അടക്കം അവതരിപ്പിക്കപ്പെട്ട വികസന സങ്കല്‍പ്പമാകട്ടെ, മുസ്‌ലിംകളെയും മസ്ജിദുകളേയും നഗരപരിധിയില്‍ നിന്ന് ഒഴിവാക്കുന്നതും പ്രാന്തങ്ങളിലേക്ക് തള്ളിയിടുന്നതും ആയിരുന്നു. അതെല്ലാം കാശിവിശ്വനാഥന്റെ പേരിലും ആയിരുന്നു. 


ലിംഗരൂപിയായ ശിവന്‍ ആരാധിക്കപ്പെട്ട നഗരം, ആയിരത്താണ്ടുകളായി ലിംഗചര്‍മം ചേദിക്കപ്പെട്ടവരുടെ കൂടി ആയിരുന്നു എന്ന അടിസ്ഥാന യാഥാര്‍ഥ്യം ആണ് വിസ്മരിക്കപ്പെട്ടത്. അതിനാല്‍ തന്നെയാണ്, രാഹുലിന്റെ ശിവന്‍ അതില്‍ നിന്നെല്ലാം തീര്‍ത്തും എതിര്‍ ദിശയില്‍ ആവുന്നത്. വിശ്വാസത്തെ ഉപയോഗിച്ച് വെറുപ്പ് പടര്‍ത്താനുള്ള പരിശ്രമത്തെ തന്നെയാണ് രാഹുല്‍ തുറന്ന് എതിര്‍ക്കുന്നത്. അതിലൂടെ സ്‌നേഹമാണ് ഈശ്വരന്‍ (അന്‍പേ ശിവം) എന്ന് പറഞ്ഞ് വെയ്ക്കുക കൂടിയാണ് രാഹുല്‍. ഒരുപക്ഷേ, ചരിത്രത്തില്‍ അതിന് മാതൃക ശ്രീനാരായണ ഗുരു തന്നെയായിരിക്കും. 'ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ ശിവനെ' ആണ് എന്ന് അരുവിപ്പുറത്ത് ഗുരു പറയുമ്പോള്‍, അത് ബ്രാഹ്മണ്യത്തിനുള്ള മറുപടിയാണ്, രാഹുലിന്റെ കാര്യത്തില്‍ അത് ഹിംസാത്മക ഹിന്ദുത്വത്തിനുള്ള മറുപടിയും.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - അനൂപ് വി.ആര്‍

Writer

Similar News