പ്രസ് ചെയ്യുന്നുണ്ടോ, ഇല്ലെന്നു പറഞ്ഞു ഷാഫി ഓടി..!
കേരള നിയമസഭ ചരിത്രത്തില്‍ ആയിരത്തി അറുന്നൂറോളം അടിയന്തര പ്രമേയ അനുമതി നോട്ടീസുകള്‍ സഭയില്‍ എത്തിയെങ്കിലും 32 എണ്ണം മാത്രമാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. അങ്ങനെ അംഗീകരിച്ച പ്രതിപക്ഷ നോട്ടീസ് ആയിരുന്നു, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യണം എന്നത്.
യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത്, സഭാ നടപടികള്‍ എന്താണ് എന്ന് അറിയേണ്ടവര്‍ മാത്രം തുടര്‍ന്ന് വായിക്കുക. അല്ലാത്തവര്‍ ട്രോളുകളുടെ ലൈക്ക് ബട്ടണ്‍ കുത്തിപൊട്ടിക്കുക.
ഓരോ ദിവസവും നിയമസഭ പാര്‍ലമെന്റ് നടത്താന്‍ സ്പീക്കര്‍ അംഗീകാരം നല്‍കിയ വിഷയങ്ങള്‍ ഉണ്ടാകും. കച്ചവടവുമായി ഒരു ബന്ധവും ഇല്ലെങ്കിലും ബിസിനസ് എന്നാണ് ഇതിനെ വിളിക്കുക. ഈ ബിസിനസ് പൂര്‍ണമായും നിര്‍ത്തിbzച്ച് ഒരു പ്രത്യേക വിഷയം ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് അനുമതി തേടാവുന്നതാണ്. അടിയന്തര പ്രമേയത്തിന് അംഗങ്ങള്‍ റൂള്‍ 50 അനുസരിച്ചു ഇങ്ങനെയാണ് നോട്ടീസ് നല്‍കുന്നത്. പ്രതിപക്ഷത്തിന്റെ 99 ശതമാനം അടിയന്തര പ്രമേയ അനുമതി നോട്ടീസുകളും ചര്‍ച്ചചെയ്യാതെ തള്ളുമ്പോള്‍ ചിലത് സര്‍ക്കാര്‍ അംഗീകരിക്കാറുണ്ട്. കേരള നിയമസഭ ചരിത്രത്തില്‍ ആയിരത്തി അറുന്നൂറോളം അടിയന്തര പ്രമേയ അനുമതി നോട്ടീസുകള്‍ സഭയില്‍ എത്തിയെങ്കിലും 32 എണ്ണം മാത്രമാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. അങ്ങനെ അംഗീകരിച്ച പ്രതിപക്ഷ നോട്ടീസ് ആയിരുന്നു, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം സംബന്ധിച്ച സി.ബി.ഐ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യണം എന്നത്.
രണ്ടു രീതിയിലാണ് വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നത്. ഒന്നുകില്‍ തത്സമയം തന്നെ ചര്‍ച്ച ചെയ്യാം, അല്ലെങ്കില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ചര്‍ച്ച തുടങ്ങാം. അതുവരെ നേരത്തെ നിശ്ചയിച്ച സബ്മിഷന്‍ ഉള്‍പ്പെടെയുള്ളവ അവതരണവും മറുപടിയുമൊക്കെ ആയി ജഗപൊക ആക്കാം. രണ്ട് മണിക്കൂര്‍ ആണ് അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യേണ്ടത്. ഉപധനാഭ്യര്‍ഥന ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തിവച്ചു, മണി ഒന്നടിച്ചപ്പോള്‍ ഷാഫി പറമ്പിലിന്റെ നോട്ടീസ് ഇന്ന് ചര്‍ച്ചയ്ക്ക് എടുത്തു. മുഖ്യമന്ത്രിയുടെ മറുപടി നീണ്ടുപോയതോടെ ഈ ചര്‍ച്ച 3.23 വരെ ആയി.
അതായത് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം നടന്നു.
അപ്പോള്‍ ഈ പ്രസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചത് എന്നതാ ഉവ്വേ...
അതായതുത്തമാ, സഭ ഇപ്പോള്‍ നിര്‍ത്തി വെക്കണം എന്ന ഒറ്റവരി പ്രമേയമാണ് പ്രസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചത്, അല്ലാതെ അടിയന്തര പ്രമേയ നോട്ടീസിലെ വിഷയമല്ല.
റൂള്‍ 56 പ്രകാരം സഭ നിര്‍ത്തിവെക്കണം എന്ന പ്രമേയം ഷാഫി പ്രസ് ചെയ്യുകയും വിജയിക്കുകയും ചെയ്താല്‍ സഭ നിര്‍ത്തും. ഇങ്ങനെ സംഭവിച്ചാല്‍ സഭ ഉടനടി പിരിയേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ ഈ ആരോപണം റോജിക്ക് ഉന്നയിക്കാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ പ്രസ് ചെയ്യാതിരിക്കലല്ലേ പുത്തി... അത്ര മാത്രമാണ് ഷാഫി ചെയ്തത്.
ഇജ്ജ് എന്തിനാ അതിനു ഇല്ലാ എന്ന് പറഞ്ഞത് ഷാഫിയെ?
നെയ്യപ്പം തിന്നാല്‍ മാത്രമല്ല, മറ്റു ചിലകാര്യങ്ങളിലും രണ്ടു പ്രയോജനം ഉണ്ട്.
ഒന്നാമതായി ആവശ്യപ്പെട്ട ചര്‍ച്ച നടന്നു കഴിഞ്ഞു. ഇനിയും സഭ മുന്നോട്ട് പോയാല്‍ നേരത്തെ എഴുതിക്കൊടുത്ത അഴിമതി ആരോപണം റോജി എം. ജോണിനു ഉന്നയിക്കാനും കഴിയും.
റൂള്‍ 56 പ്രകാരം സഭ നിര്‍ത്തിവെക്കണം എന്ന പ്രമേയം ഷാഫി പ്രസ് ചെയ്യുകയും വിജയിക്കുകയും ചെയ്താല്‍ സഭ നിര്‍ത്തും. ഇങ്ങനെ സംഭവിച്ചാല്‍ സഭ ഉടനടി പിരിയേണ്ടിവരും. അങ്ങനെ സംഭവിച്ചാല്‍ ഈ ആരോപണം റോജിക്ക് ഉന്നയിക്കാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ പ്രസ് ചെയ്യാതിരിക്കലല്ലേ പുത്തി... അത്ര മാത്രമാണ് ഷാഫി ചെയ്തത്.
ഇതൊക്കെ മനസ്സിലാക്കി പഠിക്കാന്‍ കേരള നിയമസഭാ ഒരു സര്‍ട്ടീക്കറ്റ് കോഴ്‌സ് നടത്തുന്നുണ്ട്. അവിടെ പഠിച്ചിറങ്ങിയ ഞങ്ങള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ് ഉണ്ട്.. അവിടെ ചളി പറയാറും ഉണ്ട്...