ഹിറ്റ്‌ലറുകളുടെ തിരിച്ചു വരവ്

ആധുനിക ലോകചരിത്രത്തില്‍ ദേശരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിച്ചയാളാണ് ഹിറ്റ്ലര്‍. ജൂതവംശജരെ കൊന്നുടുക്കാന്‍ ഹിറ്റ്‌ലര്‍ കണ്ട പ്രധാനകാരണം അവരെല്ലാം തന്നെ താന്‍ വിഭാവന ചെയ്ത് ദേശരാഷ്ട്രത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ്.

Update: 2023-12-11 02:57 GMT
Advertising

പതിനായിരം മനുഷ്യരെ കൊന്നിട്ടും ഒരു രാജ്യത്തിന് നിലനില്‍ക്കാന്‍ കഴിഞ്ഞതില്‍ അവരെ അഭിനന്ദിക്കുന്ന ഒരു വീഡിയോ ഒരുകാലത്ത് ജനാധിപത്യസമൂഹം ശ്രദ്ധയോടെ വായിച്ചിരുന്ന ഒരു വാരികയുടെ എഡിറ്ററുടേതായി കാണാന്‍ കഴിഞ്ഞു. ആ മാന്യദേഹം മലയാളികൂടിയാണ്. ത്രീവ്ര വലതുപക്ഷം ഇതിന് വലിയ പ്രചാരം കൊടുക്കുന്നുമുണ്ട്, ഇതൊരു ഒറ്റപ്പെട്ട കാര്യവുമല്ല. കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ഗാസയിലെ മരണനിരക്ക് പതിനായിരം കവിഞ്ഞപ്പോഴാണ് ഫലസ്തീനെ കുറിച്ച് എഡിറ്റോറിയല്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്.

വലിയതോതില്‍ വലതുപക്ഷ സമൂഹം ഇത്തരം പത്രങ്ങള്‍ വായിക്കുന്നത്‌കൊണ്ട് തന്നെ, പതുക്കെയാണെങ്കിലും ഇവരുടെ ലേഖനങ്ങള്‍ യുദ്ധത്തെകുറിച്ചുള്ള വലതുപക്ഷ ധാരണകളെ എത്രത്തോളം ഇല്ലാതാക്കും എന്നൊന്നും ആലോചിക്കേണ്ടതില്ല. കാരണം, ഈ യുദ്ധത്തില്‍ ജനാധിപത്യവും പൗരസമൂഹവും വലതുപക്ഷ രാഷ്ട്രീയത്തിന് മുന്നില്‍ ഒറ്റപ്പെട്ടു എന്നത് വസ്തുതയാണ്. കേരളത്തില്‍ പോലും ഗാസയിലെ കുഞ്ഞുങ്ങളെ തീവ്രവാദികളായി കണക്കാക്കുന്ന ഒരു സമൂഹം ഉണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയില്ല.

പൗരസമുഹം എന്നത് ജനാധിപത്യത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. കാരണം, ഒരുതരത്തില്‍ വൈരുധ്യങ്ങളെ പ്രതിനിധീകരിക്കാന്‍ പൗരസമൂഹ സംവിധാനങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ ജനാധിപത്യത്തില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്.

ലോകമെമ്പാടുമുള്ള ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വസിക്കുന്ന സമൂഹങ്ങള്‍ ഈ യുദ്ധത്തിനെതിരെ തെരുവില്‍ ഇറങ്ങി. എന്നാല്‍, ഇവിടങ്ങളിലെ സര്‍ക്കാറുകള്‍ ഫലസ്തീനിലെ മനുഷ്യര്‍ക്ക് എതിരാണ്. കുട്ടികളുടെ മരണം പോലും ഇവിടെ ആഘോഷിക്കപ്പെടുന്നു. നേരത്തെ പറഞ്ഞ മാന്യദേഹത്തിന്റെ ശരീരഭാഷ ആ കുട്ടികളുടെ മരണത്തില്‍ സന്തോഷവാനാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ്. ആ വിഡിയോക്ക് താഴെയുള്ള അഭിപ്രായങ്ങള്‍ എല്ലാം തന്നെ അദ്ദേഹത്തേിനുള്ള പിന്തുണയാണ്. മരണം അവര്‍ വിളിച്ചു വരുത്തിയതാണ് എന്നും അതുകൊണ്ട് തന്നെ കൊല്ലപ്പെടേണ്ടവര്‍ ആണെന്നും സ്ഥാപിക്കുന്നതാണ് ഈ വലതുപക്ഷ പിന്തുണയുടെ പിന്നില്‍ ഉള്ളത്.

ജനാധിപത്യത്തിന്റെ പൊതുസ്വഭാവമായി പൊതുവില്‍ കണക്കാക്കപ്പെടുന്നത് ജനാധിപത്യം പൗരസമൂഹത്തെ പരിഗണിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത് എന്നതാണ്. എന്നാല്‍, യുദ്ധത്തിനും ഭീകരവാദത്തിനും എതിരായ പൗരസമൂഹ നിലപാടുകള്‍ വിസ്മരിക്കാനുള്ള ശേഷി ജനാധിപത്യം നേടിക്കഴിഞ്ഞു. പൗരസമുഹം എന്നത് ജനാധിപത്യത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. കാരണം, ഒരുതരത്തില്‍ വൈരുധ്യങ്ങളെ പ്രതിനിധീകരിക്കാന്‍ പൗരസമൂഹ സംവിധാനങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ ജനാധിപത്യത്തില്‍ ഇവര്‍ക്ക് വലിയ പങ്കുണ്ട്. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതിനെ അവരുടെ ഭാഷകൊണ്ടും, രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും ഈ കാര്യത്തില്‍ എതിര്‍ത്തിട്ടുണ്ട്.

ദേശരാഷ്ട്രങ്ങള്‍ക്ക് രൂപം നല്‍കില്ല എന്നാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍, നേര്‍വിപരീതമാണ് കാണാന്‍ കഴിയുന്നത്. ഇത്തരം ദേശരാഷ്ട്ര സങ്കല്‍പ്പം ആധുനിക സമൂഹത്തില്‍ എങ്ങനെ രൂപപ്പെടുന്നു എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒരു പ്രധാനകാരണം വംശീയത തന്നെയാണ്. ലോകം അതിവേഗം വൈരുധ്യങ്ങളിലേക്കും അതോടൊപ്പം സംസ്‌കാരങ്ങള്‍ പലതരം ഇടകലരുകള്‍ക്കും വിധേയമാക്കപ്പെടുന്ന ഒരു കാലത്താണ് ഇത്തരം വംശീയ ബോധങ്ങള്‍ ഉണ്ടാകുന്നത്.

വലതുപക്ഷം ഉന്നയിച്ച ഒരു പ്രധാന ചോദ്യം, ഇസ്രായേലില്‍ മരിച്ച മനുഷര്‍ക്ക് ജീവിക്കാനുള്ള അവകാശങ്ങള്‍ ഇല്ലേ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം, നിരപരാധികള്‍ കൊലചെയ്യപ്പെടുന്നതിനെയും ഫലസ്തീനി ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു വലിയ സമൂഹം സ്വാഗതം ചെയ്യുന്നു എന്ന രീതിയലാണ് വലതുപക്ഷ അജണ്ട പ്രചരിപ്പിക്കപ്പെടുന്നത്. നിരപരാധികള്‍ കൊലചെയ്യപ്പെടുന്നത് ഏതൊരു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും വിമര്‍ശിക്കപ്പെടേണ്ടതാണ്. ഇസ്രായേലില്‍ മരിച്ച മനുഷ്യര്‍ എല്ലാം തന്നെ സിയണിസ്റ്റ് തീവ്രവാദികളാണ് എന്ന് കരുതിയാല്‍ അതിനര്‍ഥം, ജനാധിപത്യവും പൗരാവകാശവും ഇല്ലാതായി എന്നാണ്.

ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ ഒരു പ്രത്യേകത ഇതില്‍ പൗരന്മാരെയാണ് ലക്ഷ്യം വെക്കുന്നത് എന്നതാണ്. അതുകൊണ്ട് വിജയം എന്നത്, കേവലം ഒരു പ്രദേശത്തിന് മേല്‍ നേടുന്ന അധികാരം മാത്രമല്ല, പകരം മരണത്തിന്‍മേല്‍ നേടുന്ന വിജയമാണ്. നിരപരാധികളെ കൊന്നുതള്ളുന്ന ഒരു സര്‍ക്കാറിനെ ഒരു ജനത എന്തിനാണ് പിന്തുണക്കുന്നത് എന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാല്‍, വെറുപ്പിനെ അടിസ്ഥാനമാക്കി രൂപപ്പെടുന്ന ഒരു ദേശരാഷ്ട്രത്തില്‍ പൗരബോധമെന്നത് ഭരണകൂടം നിശ്ചയിക്കുന്ന ഒന്നാണ്. ആധുനിക ലോകചരിത്രത്തില്‍ ഹിറ്റ്ലര്‍ ആണ് ഇത്തരത്തില്‍ ഒരു ദേശരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിച്ചത്. ജൂതവംശജരെ കൊന്നുടുക്കാന്‍ ഹിറ്റ്‌ലര്‍ കണ്ട പ്രധാനകാരണം അവരെല്ലാം തന്നെ ഹിറ്റ്‌ലര്‍ വിഭാവന ചെയ്ത് ദേശരാഷ്ട്രത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ്. അടിസ്ഥാന പ്രശ്‌നം രാഷ്ട്രം തന്നെയായിരുന്നു. ഹിറ്റ്‌ലര്‍ക്ക് തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനായില്ല. മാത്രമല്ല, ആധുനിക ജനാധിപത്യ സമൂഹം ഇത്തരം ദേശരാഷ്ട്രങ്ങള്‍ക്ക് രൂപം നല്‍കില്ല എന്നാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍, നേര്‍വിപരീതമാണ് കാണാന്‍ കഴിയുന്നത്. ഇത്തരം ദേശരാഷ്ട്ര സങ്കല്‍പ്പം ആധുനിക സമൂഹത്തില്‍ എങ്ങനെ രൂപപ്പെടുന്നു എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒരു പ്രധാനകാരണം വംശീയത തന്നെയാണ്. ലോകം അതിവേഗം വൈരുധ്യങ്ങളിലേക്കും അതോടൊപ്പം സംസ്‌കാരങ്ങള്‍ പലതരം ഇടകലരുകള്‍ക്കും വിധേയമാക്കപ്പെടുന്ന ഒരു കാലത്താണ് ഇത്തരം വംശീയ ബോധങ്ങള്‍ ഉണ്ടാകുന്നത്. 


ലോകത്തെ എട്ടില്‍ ഒരാള്‍ ഇന്ന് കുടിയേറ്റം ചെയ്യപ്പെടുന്ന ഒരു കാലത്താണ് ഇത്തരം ദേശരാഷ്ട്രങ്ങള്‍ നിലനില്‍ക്കുന്നത് എന്നതും ഗൗരവയി കാണേണ്ടതാണ്. ജനസംഖ്യയില്‍ അഞ്ചു ശതമാനം പോലുമില്ലാത്ത നെതര്‍ലാന്‍ഡില്‍ പുതിയ സര്‍ക്കാര്‍ മുസ്‌ലിംകള്‍ രാജ്യത്തിന് ഭീഷണിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അധികാരത്തില്‍ എത്തുന്നത്. പ്രശ്‌നം മുസ്‌ലിംകള്‍ മാത്രമല്ല, പകരം രാഷ്ട്രം തന്നെയാണ്. അതായത് അധികാരം പങ്കുവെക്കേണ്ടി വരും എന്ന ഭയത്തില്‍ നിന്നാണ് നെതര്‍ലാന്‍ഡില്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാകുന്നതുതന്നെ.

ഗാസയിലെ കുട്ടികള്‍ അടക്കമുള്ളവരോടുള്ള ഇസ്രായേല്‍ സമീപനവും മറ്റൊരു താരത്തില്‍ കാണാന്‍ കഴിയില്ല. വര്‍ഷങ്ങളുടെ യുദ്ധംകൊണ്ട് അവര്‍ നേടിയ രാഷ്ട്രത്തെ നിലനിര്‍ത്താന്‍ ജനാധിപത്യം അപര്യാപ്തമായി തീരുന്നു എന്നതും ഗൗരവമായ ഒന്നാണ്. ലോകം ജനാധിപത്യത്തെ വലിയതോതില്‍ ആഘോഷിക്കാറുണ്ട്. സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന ഓരോ സര്‍ക്കാരും അവകാശപ്പെടുന്നത് ഞങ്ങള്‍ ജനാധിപത്യത്തിന് വേണ്ടിയാണ് നിലനില്‍ക്കുന്നത് എന്നാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ഇസ്രായേലിലെ ഒരു സര്‍വകലാശാല പ്രൊഫസര്‍ എഴുതിയ ലേഖനത്തില്‍, ഇസ്രായേലില്‍ നടന്നത് തീവ്രവാദ ആക്രമണം ആണെന്നും, മുംബൈ ഭീകരാക്രമണത്തിന് സമാനമാണ് ഇതെന്നും, ഇന്ത്യയാണ് ഇക്കാര്യത്തില്‍ തങ്ങളെ പിന്തുണച്ചത് എന്നും പറയുന്നുണ്ട്. എന്നാല്‍, ഗാസയില്‍ കൊല്ലപ്പെട്ടവരെക്കുറിച്ച് ഒരു പരാമര്‍ശവും അതിലില്ല. ഇത്തരം സമീകരണങ്ങള്‍ ആണ് ഇന്നത്തെ വര്‍ത്തമാന കാലത്തെ അധികാര രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്.

വലതുപക്ഷത്തിന്റെ വിജയത്തെ ഏറ്റെടുക്കാന്‍ ഒരു വലിയ സമൂഹം ഉണ്ട് എന്നതിന്റെ തെളിവാണ് ഗാസയിലെ മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുന്നത്. ഒരു സംഘടനയല്ല അവരുടെ ലക്ഷ്യം, പകരം ജനങ്ങള്‍തന്നെയാണ്. എതിര്‍ക്കുന്ന ജനതയെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നത് വംശഹത്യയാണ്. ഇത്തരം വംശീയ യുദ്ധങ്ങളെ ആഘോഷിക്കുന്നവരില്‍ ഒരു ഹിറ്റ്‌ലര്‍ ഉണര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. എസ് മുഹമ്മദ് ഇർഷാദ്

contributor

Similar News