അംബേദ്കര്‍, ഭരണഘടന, പൊതു പൗരനിയമം

ജനാധിപത്യത്തെ കുറിച്ചുള്ള അംബേദ്കറുടെ വിശാലമായ ഒരു നിരീക്ഷണത്തില്‍ നിന്നാണ്, പൊതു നിയമത്തെ കുറിച്ച് മുസ്‌ലിംകള്‍ അധികവായന നടത്തേണ്ട എന്നും പകരം ഒരു സ്വയം നിര്‍ണയാവകാശം ഉണ്ടായിരിക്കും എന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. | InDepth

Update: 2023-08-10 05:51 GMT
Advertising

പൊതു പൗരനിയമത്തെ ഒരു ജനാധിപത്യ സമൂഹം എങ്ങനെ നിര്‍വചിക്കണം എന്നതിനെകുറിച്ചാണ് ഭരണഘടനാ രൂപീകാരണവേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരം, ഇന്ത്യന്‍ പ്രദേശത്തുടനീളം പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ ഭരണകൂടം ശ്രമിക്കുമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് പൊതു പൗരനിയമത്തെ മുസ്ലിം സമൂഹം എതിര്‍ക്കുന്നത്? ഈ ചോദ്യത്തിന്റെ ഉത്തരം ആധുനിക ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തോളമുണ്ട്.

1946 ലെ ഭരണഘടന സമിതിയില്‍ ഇതിനെ സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് ഇസ്മായില്‍ എന്ന അംഗം മുന്നോട്ട് വെച്ച ആശയം, സ്വതന്ത്ര ഇന്ത്യയിലെ ഏതെങ്കിലും വിഭാഗം ജനങ്ങളോ സമൂഹമോ, അങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍ സ്വന്തം വ്യക്തിനിയമം ഉപേക്ഷിക്കാന്‍ ബാധ്യസ്ഥരല്ല എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വ്യക്തി നിയമങ്ങള്‍ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്, അതിനെ ഒരു സംസ്‌കാരമായും കാണണം. ഈ സമിതിയിലെ മറ്റൊരു അംഗമായിരുന്ന എം.എ അയ്യങ്കാര്‍ അഭിപ്രായപ്പെട്ടത് ' ഇന്ത്യയെപ്പോലുള്ള ഒരു മതേതര രാഷ്ട്രത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ക്ക് അവരുടെ സ്വന്തം മതവും സംസ്‌കാരവും ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അവരുടെ സ്വന്തം വ്യക്തി നിയമം പാലിക്കാന്‍ അവരെ അനുവദിക്കണമെന്നുമാണ്'.

ജനാധിപത്യത്തിന്റെ വേരുകള്‍ അന്വേഷിക്കേണ്ടത് സാമൂഹിക ബന്ധത്തിലാണ്, സമൂഹം രൂപീകരിക്കുന്ന ആളുകള്‍ തമ്മിലുള്ള അനുബന്ധ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഈ രാഷ്ട്രീയ വ്യവസ്ഥയെ വിലയിരുതേണ്ടത് എന്നാണ്. ഇന്ത്യന്‍ ജനാധിപത്യം അത്തരത്തില്‍ ഒരു പരിവര്‍ത്തതിന് വിധേയമായിട്ടില്ല.

കെ.എം മുന്‍ഷിയാണ് മതസമൂഹങ്ങളുടെ മതേതര വ്യവഹാരങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു നിയമം വേണമെന്ന് ആവശ്യപ്പെട്ടത്. പൊതു പൗരനിയമത്തെ കുറിച്ചുള്ള വര്‍ത്തമാനകാല രാഷ്ട്രീയ ചര്‍ച്ചകളില്‍ വലിയതോതില്‍ ഇടം പിടിക്കുന്നത് അംബേദ്കറുടെ നിലപാടുകള്‍ ആണ്. ബി.ജെ.പി വലിയതോതില്‍ അംബേദ്കറെ പൊതുപൗര നിയമത്തെ ന്യായീകരിക്കാന്‍ വേണ്ടി പ്രചരിപ്പിക്കുന്നുണ്ട്. അംബേദ്കര്‍ ഇത്തരം ഒരു നിയമത്തെ എതിര്‍ത്തിരുന്നില്ല എന്നത് വസ്തുതയാണ്. സര്‍ക്കാറിന് വ്യക്തി ജീവിതത്തില്‍ ഇടപെടാനുള്ള അധികാരമുണ്ടെന്ന് അംബേദ്കര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, പൊതു പൗരനിയമത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടത്, മുസ്‌ലിംകള്‍ ആര്‍ട്ടിക്കിള്‍ 44നെ അധികവായനക്ക് വിധേയമാക്കേണ്ട എന്നാണ്. ഇതോടൊപ്പം ചേര്‍ത്ത് പറഞ്ഞത്, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയാലും അത് അംഗീകരിക്കാനുള്ള സ്വയംനിര്‍ണയാവകാശം മുസ്‌ലിംകള്‍ക്ക് ഉണ്ടായിരിക്കും എന്നാണ്. അംബേദ്കര്‍ മുന്നോട്ട് വെച്ച നിര്‍ദേശം എത്രത്തോളം പ്രായോഗിഗമാണ് എന്നത് ഗൗരമായി ചിന്തിക്കേണ്ടതാണ്.


ജനാധിപത്യത്തെ കുറിച്ചുള്ള അംബേദ്കറുടെ വിശാലമായ ഒരു നിരീക്ഷണത്തില്‍ നിന്നാണ്, പൊതു നിയമത്തെ കുറിച്ച് മുസ്‌ലിംകള്‍ അധികവായന നടത്തേണ്ട എന്നും പകരം ഒരു സ്വയം നിര്‍ണയാവകാശം ഉണ്ടായിരിക്കും എന്ന അഭിപ്രായം മുന്നോട്ട് വെച്ചത്. ജനാധിപത്യത്തെ അംബേദ്കര്‍ വിശദീകരിച്ചതിന്, ജനാധിപത്യത്തിന്റെ വേരുകള്‍ ഗവണ്‍മെന്റിന്റെ രൂപത്തിലോ പാര്‍ലമെന്ററി രൂപത്തിലോ മറ്റോ അല്ല. ജനാധിപത്യം എന്നത് അനുബന്ധ ജീവിതത്തിന്റെ മാതൃകയാണ്. ജനാധിപത്യത്തിന്റെ വേരുകള്‍ അന്വേഷിക്കേണ്ടത് സാമൂഹിക ബന്ധത്തിലാണ്, സമൂഹം രൂപീകരിക്കുന്ന ആളുകള്‍ തമ്മിലുള്ള അനുബന്ധ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഈ രാഷ്ട്രീയ വ്യവസ്ഥയെ വിലയിരുതേണ്ടത് എന്നാണ്. ഇന്ത്യന്‍ ജനാധിപത്യം അത്തരത്തില്‍ ഒരു പരിവര്‍ത്തതിന് വിധേയമായിട്ടില്ല. അതുകൊണ്ട് തന്നെ അംബേദ്കറുടെ നിര്‍ദേശം സര്‍ക്കാറിന് ഗുണകരമായി തീര്‍ന്നു. പൊതു പൗരനിയമം അംബേദ്കറുടെ നിര്‍ദേശമായി ബി.ജെ.പി അവതരിപ്പിക്കുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ ലക്ഷ്യമുണ്ട്.

ഒരു സമൂഹം ആന്തരികമായി ജനാധിപത്യവത്കരിക്കുന്നതോടെ രൂപപ്പെടുന്ന സാമൂഹിക അവസ്ഥയെ കുറിച്ചാണ് അംബേദ്കര്‍ സൂചിപ്പിച്ചത്. എന്നാല്‍, അത്തരം ഒരു മാറ്റം ഇന്ത്യന്‍ ജനാധിപത്യത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. അതുകൊണ്ടാണ് പൊതു പൗരജീവിതം എന്നത് വര്‍ത്തമാന കാല ഇന്ത്യയില്‍ ജനാധിപത്യ വിരുദ്ധമായി തീരുന്നത്. എന്നാല്‍, പൊതു പൗരനിയമത്തിന് മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ നിഷേധിക്കുന്നതാണ്. ഇതൊരു ഭരണഘടന പ്രശ്‌നവും അതോടൊപ്പം മതപരവുമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് പൗരനെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാം. എന്നാല്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന അടിസ്ഥാനത്തിലല്ല, പകരം ഒരു ന്യൂനപക്ഷത്തെ ചൂണ്ടിക്കാട്ടിയാണ് പൊതു പൗരനിയമത്തെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുസ്ലിംകളുടെ മതജീവിതത്തെ പ്രശ്‌നവത്കരിച്ചുകൊണ്ടുള്ള പൊതു പൗരനിയമം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ചേര്‍ത്തല്ലാതെ വായിക്കാന്‍ കഴിയില്ല. മാത്രമല്ല, മുസ്ലിം ജീവിതം പൂര്‍ണ്ണമായും തന്നെ മതനിയമത്തിന് വിധേയമായ ഒന്നല്ല. എന്നാല്‍, വ്യകതി ജീവിതത്തില്‍ മത നിഷ്ഠകള്‍ ഒരു നിയംപോലെ പാലിക്കുന്നുമുണ്ട്, അത് ഭരണഘടന അനുവദിക്കുന്നതുമാണ്.

പൊതുനിയമം സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ഉപാധിയായും, അതിന് തടസ്സം നില്‍ക്കുന്നത് മുസ്‌ലിംകളാണ് എന്ന ഒരു 'സങ്കുചിത പൊതു ബോധത്തെ' നിര്‍മിച്ചെടുക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ പ്രചാരണത്തിന് പിന്നില്‍ ഇല്ല. മുസ്ലിം ജീവിതം പൊതുചര്‍ച്ചയാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരാകും.

പൊതു പൗരനിയമം മുസ്ലിം സ്ത്രീ കേന്ദ്രീകൃതമായിട്ടാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ മുസ്ലിം സ്ത്രീകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടേണ്ടതാണ്. മുസ്‌ലിംകളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയും ഇതിന് കാരണമാണ്. മുസ്‌ലിംകളുടെ പുരുഷാധിപത്യം മതപരമായി ഒന്നായി കാണുകയും പൊതുവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യവും അതിനെ സാധൂകരിക്കുന്ന മതനിയമങ്ങളെയും വിസ്മരിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. പൊതുനിയമം സമൂഹത്തെ ശുദ്ധീകരിക്കാനുള്ള ഉപാധിയായും, അതിന് തടസ്സം നില്‍ക്കുന്നത് മുസ്‌ലിംകളാണ് എന്ന ഒരു 'സങ്കുചിത പൊതു ബോധത്തെ' നിര്‍മിച്ചെടുക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഈ പ്രചാരണത്തിന് പിന്നില്‍ ഇല്ല. മുസ്ലിം ജീവിതം പൊതുചര്‍ച്ചയാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദരാകും. കാരണം, 'ഭൂരിപക്ഷ ജനാധിപത്യം' ഒരു യാഥാര്‍ഥ്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ ഈ ദിശയിലേക്ക് പരിവര്‍ത്തിക്കുക എന്ന ലക്ഷത്തിലേക്കാണ് സംഘ്പരിവാര്‍ രാഷ്ട്രീയം മുന്നേറുന്നത്. ഇതൊരു ഭരണഘടനാ പ്രശ്‌നമല്ല, ഭരണഘടനയെ മുന്നില്‍ നിര്‍ത്തി ഇതിനൊരു പരിഹാരം കണ്ടെത്താനും കഴിയില്ല. ഇന്ത്യയില്‍ ഈ പ്രശ്‌നം ഗൗരവമായി കാണുന്നത് മുസ്‌ലിംകള്‍ മാത്രമാണ്. അതുകൊണ്ട്തന്നെ വര്‍ത്തമാനകാല ഇന്ത്യയില്‍ ഇതൊരു 'പൊതു പ്രശനമല്ല'; വോട്ട് ബാങ്കാണ് പ്രശ്‌നം.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. എസ് മുഹമ്മദ് ഇർഷാദ്

contributor

Similar News