അദാനിയെ ഒളിപ്പിച്ചു നിര്‍ത്താന്‍ ആര്‍ക്കാണ് ധൃതി?

മോദി അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്ന 'കറപ്റ്റ് മോദി' എന്ന വെബ്‌സൈറ്റില്‍ 2019 മാര്‍ച്ച് വരെയുള്ള മോദികാല അഴിമതിയെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. അദാനിയുടെ സഹസ്രകോടികള്‍ ഉള്‍പ്പെട്ട ഓഹരിത്തട്ടിപ്പ്, ഇലക്ടറല്‍ ബോണ്ട് അഴിമതി, പി.എം കെയര്‍ തുടങ്ങി മോദി കാല വമ്പന്‍ അഴിമതികള്‍ സംബന്ധിച്ച യാതൊരു വിവരങ്ങളും അതില്‍ കാണാന്‍ കഴിയില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Update: 2024-04-13 17:03 GMT
Advertising

രാജ്യത്ത് വിവിധ വിഷയങ്ങളിന്മേല്‍ വിവാദങ്ങള്‍ കത്തിനില്‍ക്കുകയാണ്. ഇല്ക്ടറല്‍ ബോണ്ട് അഴിമതി. അത്, ഇ.വി.എം റിഗ്ഗിംഗ്, പി.എം.കെയര്‍ അഴിമതി എന്നിങ്ങനെ നീളുന്നു. എന്നാല്‍, ഈ വിവാദങ്ങളിലൊന്നും ഒരു പേര് അറിഞ്ഞോ അറിയാതെയോ കടന്നുവരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ മാധ്യമങ്ങള്‍ കാണിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. അത് ഗൗതം അദാനിയുടേതാണ്.

ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ എസ്.ബി.ഐ ഇനിയും വ്യക്തമാക്കാത്ത സംഭാവന തുക ആരുടേതാണ്? അദാനി സ്ഥാപനത്തില്‍ 20000 കോടി രൂപ നിക്ഷേപിച്ച ചൈനീസ് പൗരന്‍ ആരാണ്? അദാനി ഓഹരിത്തട്ടിപ്പുകള്‍ സംബന്ധിച്ച സെബി അന്വേഷണത്തിന്റെ നിലവിലുള്ള അവസ്ഥ എന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ജനശ്രദ്ധയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

അദാനി സ്ഥാപനത്തില്‍ 20000 കോടി രൂപ നിക്ഷേപിച്ച ചൈനീസ് പൗരന്‍ ആരാണ്? അദാനി ഓഹരിത്തട്ടിപ്പുകള്‍ സംബന്ധിച്ച സെബി അന്വേഷണത്തിന്റെ നിലവിലുള്ള അവസ്ഥ എന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ജനശ്രദ്ധയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വേണം കരുതാന്‍.

മാധ്യമ ശ്രദ്ധയില്‍നിന്ന് അകന്ന് നില്‍ക്കുമ്പോഴും രാജ്യത്തെ നയരൂപീകരണങ്ങളിന്മേലുള്ള അദാനി ഇടപെടലുകളില്‍ ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്ന് കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഹരിത ഊര്‍ജ്ജോത്പാദനത്തിന്റെ കുത്തക ഏറ്റെടുത്തുകൊണ്ട് സൗരോര്‍ജ്ജ സാങ്കേതിക വിദ്യയിന്മേല്‍ പിടിമുറുക്കാനുള്ള അദാനിയുടെ നീക്കം രാജ്യത്തിന്റെ പൊതുഖജനാവിന്മേല്‍ വരുത്താന്‍പോകുന്ന ഭാരത്തെക്കുറിച്ച് അബിര്‍ദാസ് ഗുപ്ത കഴിഞ്ഞ ദിവസം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ വെളിച്ചം വീശുന്നതാണ്. 


സൗരോര്‍ജ്ജ ഉത്പാദനത്തിന്മേല്‍ തന്റെ കുത്തക നിലനിര്‍ത്താനുള്ള ഗൗതം അദാനിയുടെ നീക്കം ഇന്ത്യയുടെ ഗ്രീന്‍ എനര്‍ജി ട്രാന്‍സിഷനെ എങ്ങിനെ മന്ദഗതിയിലാക്കി എന്ന് അനിര്‍ബന്‍ ദാസ്ഗുപ്ത തന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

2018ല്‍ സോളാര്‍ ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ ചുമത്തി സൗരോര്‍ജ്ജ ഉത്പാദനത്തിന്മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്തത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പൊതുനയ രൂപീകരണത്തിന്മേല്‍ നടന്ന ലോബിയിംഗ് ഒന്നുകൊണ്ടുമാത്രം ഡ്യട്ടി വെട്ടിപ്പ് ഇനത്തില്‍ ഗവണ്‍മെന്റിന് 228 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും എന്ന് അനിര്‍ബന്‍ കണക്കാക്കുന്നു.

ഒരുഭാഗത്ത്, വൈദ്യുതി താരിഫ് ഉയര്‍ത്തി, കല്‍ക്കരി ഉപയോഗം വര്‍ധിപ്പിക്കുകയും മറുഭാഗത്ത് പുനരുത്പാദന ഊര്‍ജ്ജോപകരണങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. അാനിയുടെ ലോബിയിംഗ് ഹരിത സാങ്കേതിക വിദ്യാ പരിവര്‍ത്തനത്തിന്മേല്‍ 100 മില്യണ്‍ ഡോളറിന്റെ ബാധ്യത സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 


ഈയടുത്ത ദിവസങ്ങളില്‍ A- Z വിവരങ്ങള്‍ എന്ന കുറിപ്പോടുകൂടി 'കറപ്റ്റ് മോദി' എന്നൊരു വെബ്‌സൈറ്റ് ലിങ്ക് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കയാണ്. ഈ സൈറ്റ് 2019 മാര്‍ച്ച് വരെയുള്ള മോദികാല അഴിമതിയെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നും അദാനിയുടെ സഹസ്രകോടികള്‍ ഉള്‍പ്പെട്ട ഓഹരിത്തട്ടിപ്പ്, ഇലക്ടറല്‍ ബോണ്ട് അഴിമതി, പി.എം കെയര്‍ തുടങ്ങി മോദി കാല വമ്പന്‍ അഴിമതികള്‍ സംബന്ധിച്ച യാതൊരു വിവരങ്ങളും അതില്‍ കാണാന്‍ കഴിയില്ലെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ. സഹദേവന്‍

Writer

Similar News