എന്തുകൊണ്ട് ബി.ജെ.പിക്ക് വോട്ടില്ല; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 01

ഒരു വശത്ത് പണപ്പെരുപ്പവും നിത്യവരുമാനത്തിലെ തകര്‍ച്ചയും കടബാധ്യതയും പൊതുജനത്തെ പരിഭ്രാന്തരാക്കുമ്പോള്‍ മറു വശത്ത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളായ അദാനി, അംബാനി പോലുള്ളവരുടെ ആസ്തി ഇരുപത് മടങ്ങ് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, അവര്‍ ലോകത്തിലെ ധനികരുടെ പട്ടികയില്‍ ഉയര്‍ന്ന റാങ്കിലാണ്.

Update: 2024-05-09 04:21 GMT
Advertising





രാജ്യത്തെ ജീവിത നിലവാരത്തിന്റെ അധഃപതനവും രാഷ്ട്രീയ അപചയവും കണക്കിലെടുത്ത് ഫോറം എത്തിയ നിഗമനം ഈ രാജ്യത്തെ കബളിപ്പിക്കുകയും പെട്ടെന്ന് നാശത്തലേക്ക് നയിക്കുകയും ചെയ്യുന്ന ബി.ജെ.പിയെ 2024 ലെ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാണ്. അതേസമയം, ആര് അധികാരത്തില്‍ വന്നാലും തലകുനിക്കുകയോ ആദര്‍ശങ്ങളിലും ലക്ഷ്യങ്ങളിലും വിട്ടു വീഴ്ച്ചയോ ചെയ്യരുത്. ഈ അവസരത്തില്‍ രാജ്യത്തെ ജനങ്ങളോട് ആദ്യമായി ഞങ്ങള്‍ ഒരു എളിയ അഭ്യര്‍ഥന നടത്തുന്നു. ഗൗരവകരമായ ദാക്ഷിണ്യത്തോടെ അല്ലാതെയും ദീര്‍ഘവീക്ഷണം ഇല്ലാതെയും നിങ്ങള്‍ വോട്ട് ചെയ്യരുത്. 'സ്വന്തം കണ്ണുകള്‍ കൊണ്ട് കാണുമെങ്കിലും സ്വയം കാണലാണ് പ്രധാനം' എന്നാണ് ചൊല്ല്. ഞങ്ങള്‍ പറയാന്‍ പോകുന്ന ആശയങ്ങള്‍ യുക്തിസഹവും മൂല്യവത്താണെന്നും തോന്നിയാല്‍ മാത്രം അവ സ്വീകരിക്കുക. 'പഴമക്കാര്‍ പറയുന്ന പോലെ നിങ്ങളുടെ കഴുത്ത് ഞെരിച്ച് കൊള്ളാന്‍ ലക്ഷ്യമിടുന്നവരെ നിങ്ങള്‍ വിശ്വസിക്കരുത്.' ഇന്ന്, പൊതുജനത്തിന്റെ ജീവിതം കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് പണപ്പെരുപ്പവും നിത്യവരുമാനത്തിലെ തകര്‍ച്ചയും കടബാധ്യതയും പൊതുജനത്തെ പരിഭ്രാന്തരാക്കുമ്പോള്‍ മറു വശത്ത് മോദിയുടെ കോര്‍പ്പറേറ്റ് സുഹൃത്തുക്കളായ അദാനി, അംബാനി പോലുള്ളവരുടെ ആസ്തി ഇരുപത് മടങ്ങ് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, അവര്‍ ലോകത്തിലെ ധനികരുടെ പട്ടികയില്‍ ഉയര്‍ന്ന റാങ്കിലാണ്.

അനധികൃത സമ്പാദനത്തിലൂടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടിയായി ബി.ജെ.പിയും മാറിയിട്ടുണ്ട്. ഒരു സ്വേച്ഛാധിപതിയെ പോലെ പ്രവര്‍ച്ചത്തിച്ച്, ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മുടെ രാജ്യത്തിന്റെ എല്ലാ ജനാധിപത്യ മൂല്യങ്ങളും നശിപ്പിച്ചു. വിദ്വേഷം, കലാപം, തീവ്രവാദം എന്നിവയ്ക്ക് ഇന്ധനം പകരുന്നത് ഈ സ്വേച്ഛാധിപത്യമാണ്. ഇവയെല്ലാം ഇന്ന് നമ്മുടെ രാജ്യത്ത് സാധാരണ സംഗതിയായി മാറിയിരിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ രാജ്യം ഭരിക്കേണ്ടവര്‍ രാജ്യത്തിന്റെ ഘാതകരായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നേരെ നടന്ന മികച്ച 10 തട്ടിപ്പുകള്‍ ആണ് ഇത്. ഇത് അപഗ്രഥിച്ചതിനു ശേഷം ഇത്തവണ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം.

ഇക്കഴിഞ്ഞ 10 വര്‍ഷത്തെ ഭീകരമായ 10 വഞ്ചനകള്‍.

1. വിലക്കയറ്റം - സര്‍ക്കാരിന്റെ ദൈനദിന കൊള്ള.

2. കര്‍ഷക പ്രതിസന്ധി - കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളുടെ ബലിപീഠത്തില്‍ കര്‍ഷകരെ ബലികഴിക്കുന്നു.

3. വന്‍തോതിലുള്ള തൊഴിലില്ലായ്മ - യുവാക്കളുടെ സ്വപ്നങ്ങളെ തകര്‍ത്തു.

4. ചുരുങ്ങുന്ന വേതന നിരക്ക് - അടിമത്തത്തിന്റെ ആധുനിക രൂപം.

5. ഇന്ത്യയെ കൊള്ളയടിക്കുന്ന കോര്‍പറേറ്റുകള്‍ - അദാനി, മോഡി കൂട്ടുകെട്ട്.

6. വന്‍തോതിലുള്ള അഴിമതി - സങ്കല്‍പ്പിക്കാനാകാത്ത സംഘടിത ക്രിമിനല്‍ മാഫിയ.

7. സംവരണ അട്ടിമറി - സമൂഹങ്ങളെ വിഷലിപ്തമാക്കാനുള്ള ശ്രമം.

8. സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും വഞ്ചിക്കപ്പെടുന്നു നിരന്തരമായ ചൂഷണത്തിന് വിധേയരാകുന്നു

9. കേന്ദ്ര തടസ്സം - സംസ്ഥാനങ്ങളുടെ വികസനത്തിന് തടസ്സമാവുകയും ഫെഡറല്‍ സംവിധാനത്തിന് നേരെ ആക്രമണം നടത്തുകയും ചെയ്യുന്നു.

10. രാജ്യദ്രോഹം മതമായി അവതരിപ്പിക്കപ്പെടുന്നു - ഭരണഘടനയുടെ ആസൂത്രിതമായ കൊലപാതകം.

(തുടരും)

കടപ്പാട്: എദ്ദളു കര്‍ണാടക ലഘുലേഖ

വിവര്‍ത്തനം: അലി ഹസ്സന്‍

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News