ജോണ്‍കെറി നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്

Update: 2016-08-31 06:46 GMT
ജോണ്‍കെറി നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്
Advertising

വാണിജ്യപ്രതിരോധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്കായാണ് ജോണ്‍ കെറി ഇന്ത്യയിലെത്തിയത്.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ സഹകരണം പ്രധാനമന്ത്രി ആവശ്യപ്പെടും. വാണിജ്യപ്രതിരോധ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്കായാണ് ജോണ്‍ കെറി ഇന്ത്യയിലെത്തിയത്. ഇന്നലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാര കരാറിന് ധാരണയായിരുന്നു. ഡല്‍ഹി ഐഐടി വിദ്യാര്‍ഥികളുമായി ജോണ്‍ കെറി സംവാദം നടത്തും. ഇന്ന് വൈകിട്ട് ജോണ്‍ കെറി അമേരിക്കയിലേക്ക് മടങ്ങും.

Tags:    

Similar News