മഴ കൊണ്ട് ഇന്ത്യയുടെ ദാവം മാറില്ല !
ഈ വര്‍ഷം മഴ കന്നത് പെയ്യുമെങ്കിലും ജലക്ഷാമത്തിന് അറുതിയുണ്ടാവില്ല.
വരള്‍ച്ചയില്‍ വെന്തുരുകുന്ന ഇന്ത്യ ജൂണില്‍ എത്തുന മഴമേഘങ്ങളെ കണ്ണുംനട്ട് കാത്തിരിക്കുകയാണ്. എന്നാല്‍ മഴക്ക് പോലും രാജ്യത്തെ അവസ്ഥയില്‍ നിന്നും രക്ഷികാനാവില്ല. പതിവിലും കൂടുതല്‍ മഴ ലഭിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുതുന്നതെങ്കിലും ജുണിലെ മഴക്ക് രാജ്യത്തെ ജലക്ഷാമത്തില്‍ നിന്ന് മാറ്റം വരുതാന്‍ കഴിയില്ല എന്ന് വാട്ടര്‍എയ്ഡ് ഇന്ത്യയുടെ മേധാവി നിത്യ ജേക്കബ് പറയുന്നു. ഭൂഗര്‍ഭ ജലനിരപ്പ് രൂക്ഷമായി താഴ്ന്നതാണ് ഇതിനു കാരണം.
കേന്ദ്ര ജല കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 79% ജല സംഭരണിക്കളും വറ്റിവരണ്ടിരിക്കുകയാണ്, 75% നദീതടങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെക്കാള്‍ വെള്ളം കുറവാണ് . രാജ്യത്ത് വര്‍ധിച്ച് വരുന്ന ചൂടിലും വരള്‍ചയിലും ആശങ്കരാണ് കാലാവസ്ഥ വിദഗ്ധര്‍.