ജയലളിതയുടെ ആരോഗ്യ വിവരങ്ങള്‍ ഇന്ന് കോടതിയില്‍ നല്‍കാനിടയില്ലെന്ന് സൂചന

Update: 2017-02-08 11:13 GMT
ജയലളിതയുടെ ആരോഗ്യ വിവരങ്ങള്‍ ഇന്ന് കോടതിയില്‍ നല്‍കാനിടയില്ലെന്ന് സൂചന
Advertising

അമ്മയുടെ ആയുരാരോഗ്യത്തിന് അപ്പോളോ ആശുപത്രിക്കുമുന്നില്‍ അണികളുടെ കാവല്‍

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. അവര്‍ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും ഒടുവിലെ വിവരം. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇടയില്ലെന്നാണ് സൂചന.

അപ്പോളോ മെയിന്‍ബ്ലോക്കിലെ രണ്ടാം നിലയില്‍ നിന്ന് ഒരു വിവരവും പുറത്തേക്ക് വരുന്നില്ല. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അണുബാധക്കുള്ള ചികിത്സ തുടരുന്നുവെന്നുമുള്ള പതിവ് ബുള്ളറ്റിന്‍ മാത്രം. ജയലളിത ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന ഒരു വരി മാത്രമാണ് പുതുതായുള്ളത്. ഉപകരണങ്ങളുടെ സഹായത്തില്‍ തന്നെയാണ് ശ്വാസമെടുക്കുന്നത്.

മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കണമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അഡീഷണല്‍ അഡ്വക്കറ്റ് ജനറലിനോട് നിര്‍ദേശിച്ചിരുന്നു. രണ്ട് ദിവസത്തെ സമയമാണ് എ ജി ആവശ്യപ്പെട്ടിരുന്നത്.‌ വിവരങ്ങള്‍ ഇന്ന് കോടതിയില്‍ നല്‍കാനിടയില്ലെന്നാണ് സൂചന.

അതേസമയം ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിക്ക് മുന്നിലെ കാഴ്ചകളില്‍ വ്യത്യാസമില്ല.

Tags:    

Similar News