ബാരമുല്ലയിലെ തീവ്രവാദ ആക്രമണം: സൈന്യം തിരച്ചില്‍ ശക്തമാക്കി

Update: 2017-02-11 15:58 GMT
Editor : Sithara
ബാരമുല്ലയിലെ തീവ്രവാദ ആക്രമണം: സൈന്യം തിരച്ചില്‍ ശക്തമാക്കി
Advertising

വീടുകളില്‍ കയറിയുള്ള സൈന്യത്തിന്റെ തിരച്ചിലിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി

ബാരമുല്ലയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ ശക്തമാക്കി. വീടുകളില്‍ കയറിയുള്ള സൈന്യത്തിന്റെ തിരച്ചിലിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. പാകിസ്താന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുകയാണ്. ഇന്നലെ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ 6 സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

ബാരമുല്ലയില്‍ രാഷ്ട്രീയ റൈഫിള്‍ ആസ്ഥാനത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ പ്രദേശവാസികളുടെ പിന്തുണ ലഭിച്ചു എന്ന നിഗമനത്തിലാണ് സൈന്യം പ്രദേശത്തെ വീടുകളില്‍ തിരച്ചില്‍ നടത്തിയത്. പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ തീവ്രവാദികള്‍ പ്രദേശവാസികളുടെ പിന്തുണയിലാണ് രക്ഷപ്പെട്ടതെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.

നിയന്ത്രണരേഖയില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ പാകിസ്താന്‍ 8 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് സെക്ടറിലും അഖ്നൂറിലുമാണ് ഏറ്റവും കൂടുതല്‍ തവണ പാക് സൈന്യം കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരച്ചടിയാണ് നല്‍കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുകയാണ്. കശ്മീരില്‍ നിന്ന് ഇറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രം കശ്മീര്‍ റീഡര്‍ നിരോധിച്ചതിനെതിരെ പത്രപ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധസംഗമം നടത്തും. കശ്മീരിലെ പ്രതിഷേധങ്ങളെ അനുകൂലിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പത്രം നിരോധിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News