എസ് പി സ്ഥാനാര്‍ഥി പട്ടികയില്‍ ശിവ്‍പാല്‍ യാദവും
ഏഴ് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യ മൂന്ന് ഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക സമാജ് വാദി പാര്‍ട്ടി പുറത്ത് വിട്ടു.191 പേരുടെ പട്ടികയില്‍ മുലായം സിംഗ് യാദവിന്റെ വിശ്വസ്തരായ ശിവപാല്‍ യാദവ്,അസം ഖാന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ പടല പിണക്കങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അഖിലേഷ് യാദവ്
ഫെബ്രുവരി 11,15,19 തിയതികളിലായി നടക്കുന്ന മൂന്ന് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് സമാജ് വാദി പാര്‍ട്ടി പ്രഖ്യാപിച്ചത്.ശിവപാല്‍ യാദവിന് സിറ്റിംഗ് സിറ്റായ ജസ് വന്ത് നഗറില്‍ തന്നെ അഖിലേഷ് യാദവ് ടിക്കറ്റ് നല്‍കി. മുലായം സിംഗ് യാദവിന്റെ അവസാന ലിസ്റ്റില്‍ശിവപാലിന്റെ പേരില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതേസമയം ശിവപാലിന്റെ മകന് സീറ്റ് നല്‍കിയിട്ടില്ല.
മുലായം-അഖിലേഷ് തര്‍ക്കത്തില്‍ മധ്യസ്ഥനായ അസം ഖാനും മകന്‍ അബ്ദുള്ളക്കും സീറ്റ് ലഭിച്ചപ്പോള്‍ മുതിര്‍ന്ന തേതാവ് ബേനി പ്രസാദ് വെര്‍മ്മയുടെ മകന് സീറ്റ് ലഭിച്ചില്ല. ഗുണ്ടാത്തലവനും മുലായം സീറ്റ് നല്‍കുകയും ചെയ്ത ആത്തിഖ് അഹ്മദും അഖിലേഷിന്റെ പട്ടികയിലില്ല.
അഖിലേഷിന്റെതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുഗ്രഹം നല്‍കിയെന്നും പ്രചാരണത്തിനിറങ്ങുമെന്നും മുലായം സിംഗ് യാദവ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ശിവപാലുള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് ലഭിച്ചതോടെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നാണ് അഖിലേഷിന്റെ കണക്ക് കൂട്ടല്‍. നിലിവിലെ സംഖ്യ സാധ്യതകള്‍ അനുസരിച്ച് 300 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും ബാക്കിയുളളവയില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. എന്നാല്‍ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും രാഹുല്‍ ഗാന്ധിയുടെ റായബറേലിയിലുമുള്ള 10 നിയമ സഭാ മണ്ഡലങ്ങളും വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഇത് വരെയും അംഗീകരിക്കപ്പെട്ടിട്ടില്ല.